പൊരുതി ജയിച്ച് ചെൽസി, ക്വാർട്ടർ ഫൈനലിൽ ലിവർപൂൾ-മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം.

എഫ് എ കപ്പിന്റെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി. വലിയ അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിലും ആവേശകരമായ പോരാട്ടങ്ങളാണ് പ്രീമിയർ ലീഗ് വമ്പന്മാർ കാഴ്ചവച്ചത്. ചെൽസി,മാഞ്ചസ്റ്റർ, ലിവർപൂൾ ടീമുകളെല്ലാം തന്നെ ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്.

ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ചെൽസി ലീഡ്‌സിനെ തോൽപ്പിച്ചാണ് പ്രീക്വാർട്ടർ ഫൈനലിൽ പ്രവേശനം നേടിയത്. കളിയുടെ നിശ്ചിത സമയം പൂർത്തിയാകവെ ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി സമനിലയിൽ ആയിരുന്നെങ്കിലും മത്സരത്തിന്റെ 90 മിനിറ്റിൽ കാലഹർ ചെൽസിയുടെ വിജയഗോൾ നേടി.കാരബാവോ കപ്പിന്റെ ഫൈനലിൽ ലിവർപൂളിനോട് തോറ്റ ചെൽസിക്ക് ഈ കിരീടമെങ്കിലും സ്വന്തമാക്കുക എന്നതാണ് ഇപ്പോഴത്തെ വലിയ ലക്ഷ്യം. ക്വാർട്ടർ ഫൈനലിൽ ചെൽസി-ലെസ്റ്റർ സിറ്റിയെ നേരിടും

മറ്റൊരു ആവേശകരമായ മത്സരത്തിൽ നോട്ടിങ്‌ ഹാം ഫോറസ്റ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും ക്വാർട്ടർ ഫൈനലിൽ കടന്നു. ചുവന്ന ചെകുത്താന്മാരുടെ ബ്രസീലിയൻ താരം കസിമിറൊ മത്സരത്തിന്റെ 89 ആമത്തെ മിനിറ്റിൽ നേടിയ ഗോളിനായിരുന്നു എസ്എ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്കുള്ള പ്രവേശനം. മാഞ്ചസ്റ്റർ യുണൈറ്റഡിന് ലിവർപൂളാണ് ക്വാർട്ടർ ഫൈനലിൽ എതിരാളികൾ.

കാരബാവോ കപ്പ് ചാമ്പ്യന്മാരായി വരുന്ന ലിവർപൂൾ സൂപ്പർതാരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചും,കൂടുതലും അക്കാദമി താരങ്ങളുമായി ഇറങ്ങിയിട്ടും സതാംപ്ടണെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്തു. മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞദിവസം ലുട്ടോണിനെ 6 ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു അതിൽ അഞ്ചു ഗോളുകളും നേടിയത് സിറ്റിയുടെ സൂപ്പർ താരം ഹാലൻഡ് ആയിരുന്നു. മറ്റൊരു പ്രി ക്വാർട്ടർ മത്സരത്തിൽ ബ്രൈറ്റനെ ഏകപക്ഷീയമായ ഒരു ഗോളിന് വോൾവ്സ് തോൽപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ ന്യൂ കാസിൽണൈറ്റഡ് ആണ്. മറ്റൊരു പ്രി ക്വാർട്ടർ മത്സരം വോൾവ്സ്-കവന്ററിയെയും നേരിടും.

Rate this post