” ജെറാഡിന്റെ ആസ്റ്റൺ വില്ലയെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് നാലാം റൗണ്ടിൽ
ഓൾഡ് ട്രാഫോർഡിൽ നടന്ന എഫ്‌എ കപ്പിന്റെ മൂന്നാം റൗണ്ട് ടൈയിൽ ആസ്റ്റൺ വില്ലയെ 1-0ന് പരാജയപ്പെടുത്തി മാഞ്ചെസ്റ്റർ യുണൈറ്റഡ് .സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ റെഡ് ഡെവിൾസിന് മത്സരത്തിന്റെ എട്ടാം മിനിറ്റിൽ സ്കോട്ട് മക്‌ടോമിനേ നേടിയ ഗോളിനാണ് വിജയം സ്വന്തമാക്കിയത്. അത്ര മികച്ച പ്രകടനം ആയിരുന്നില്ല യുണൈറ്റഡ് ഇന്നലെ പുറത്തെടുത്തത്.
എട്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ഫ്രെഡ് നൽകിയ ക്രോസിൽ നിന്ന് മികച്ചൊരു ഹെഡ്ഡറിലൂടെ മക്ടോമിനെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഗോൾ വീണതിന് ശേഷം ആസ്റ്റൺ വില്ല കൂടുതൽ ഉണർന്നു കളിക്കുകയും ചെയ്തു.മഗ്ഗിനിന്റെ ഷോട്ടിൽ നിന്ന് ഒരു ഡിഹിയയുടെ സേവും വാറ്റ്കിൻസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങുകയും ചെയ്തു. യുണൈറ്റഡും കൂടുതൽ അവസരങ്ങൾ ഒരുക്കിയെടുത്തു കൊണ്ടിരുന്നു.കവാനിയുടെയും ഷോയുടെയും ഗോളെന്ന് ഉറച്ചുള്ള ഷോട്ടുകൾ മാർട്ടിനസ് സേവ് ചെയ്യുന്നത് കാണാൻ ആയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇങ്സിലൂടെ ആസ്റ്റൺ വില്ല സമനില കണ്ടെത്തി. റഫറി ഗോൾ വിധിച്ചു എങ്കിലും ബിൽഡ് അപ്പിലെ ഒരു ഫൗൾ കാരണം ആ ഗോൾ നിഷേധിക്കപ്പെട്ടു. പിന്നാലെ വാറ്റ്കിൻസും ഗോൾ നേടി എങ്കിലും അത് ഓഫ് സൈഡായും മാറി. 65ആം മിനുട്ടിൽ കാഷിന്റെ ഒരു ഷോട്ട് ഡി ഹിയ സേവ് ചെയ്തു. ആസ്റ്റൺ വില്ലയുടെ ആക്രമണങ്ങൾ മറികടന്ന് യുണൈറ്റഡ് അവസാനം വിജയം കണ്ടെത്തി.
This assist from Fred to Scott Mctominay 🎯🔥 pic.twitter.com/JYDKh8C6ZZ
— The United Zone Podcast (@UnitedZonePod) January 10, 2022
പ്രീമിയർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ വോൾവ്സിനോട് തോൽവി വഴങ്ങിയ യുണൈറ്റഡിനും കോച്ച് റാൽഫ് റാംഗ്നിയാക്കിനും വീണ്ടും വിജയ വഴിയിൽ എത്താനായത് വലിയ ആശ്വാസമാണ്. പ്രീമിയർ ലീഗിലെ അടുത്ത മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ആസ്റ്റൻ വില്ലയാണ്. ജനുവരി 15നാണ് മത്സരം.