അറബിക്ക് പണം ഒരു പ്രശ്നമേയല്ല, ആരാധകൻ നൽകിയ സമ്മാനം കണ്ട് ബ്രസീലിയൻ താരം അത്ഭുതപ്പെട്ടു
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ പണം എറിഞ്ഞുകൊണ്ട് യൂറോപ്പിലെ സൂപ്പർ താരങ്ങളെല്ലാം സൗദിയിലേക്ക് കൊണ്ടുവരികയാണ് സൗദി ക്ലബ്ബുകൾ. വാരിക്കോരി പണമറിഞ്ഞ് യൂറോപ്പിലെ പേരുകേട്ട താരങ്ങളെയെല്ലാം സൗദിയിലേക്ക് കൊണ്ടുവരുന്നതിനാൽ ലോക ഫുട്ബോളിന്റെ ശ്രദ്ധ കേന്ദ്രമായി പിടിച്ചുപറ്റുകയാണ് സൗദി അറേബ്യ.
സൂപ്പർ താരങ്ങൾ അണിനിരക്കുന്ന സൗദി പ്രൊലീഗ് വളരെയധികം ആവേശകരമായ മത്സരങ്ങളോടെയാണ് തുടക്കം കുറിച്ചിട്ടുള്ളത്. നിലവിലെ സൗദി പ്രൊലീഗ് ചാമ്പ്യന്മാരായ അൽ ഇതിഹാദ് ആദ്യമത്സരത്തിൽ തന്നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയം നേടി. എതിർ ടീമിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു അൽ ഇതിഹാദിന്റെ 3 ഗോളുകളുടെ വിജയം.
സൂപ്പർ താരങ്ങളായ കരീം ബെൻസെമ, കാന്റെ, ഫാബീഞ്ഞോ തുടങ്ങിയ താരങ്ങളാണ് അൽ ഇത്തിഹാദിന് വേണ്ടി അണിനിരന്നത്. മത്സരത്തിൽ തകർപ്പൻ പ്രകടനവും ഈ താരങ്ങൾ കാഴ്ചവച്ചു. മത്സരശേഷം ടീം ബസ്സിലേക്ക് മടങ്ങവേ അൽ ഇതിഹാദിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ഫാബിഞ്ഞോക്ക് അൽ ഇതിഹാദ് ആരാധകനിൽ നിന്നും ലഭിച്ചത് തകർപ്പൻ സമ്മാനമാണ്.
Fabinho was gifted a Rolex by a fan because he played well… A FAN.
— The Kop Watch (@TheKopWatch) August 14, 2023
Na we can’t compete with Saudi 😂😂 pic.twitter.com/VgDWduDeEB
റോളക്സ് കമ്പനിയുടെ ബ്രാൻഡ് ന്യൂ വാച്ചാണ് ഫാബിഞ്ഞോക്ക് അൽ ഇത്തിഹാദ് ആരാധകനായ അറബി നൽകിയത്. ആരാധകൻ നൽകിയ സമ്മാനം കണ്ട് ഫാബീഞ്ഞോ അത്ഭുതപ്പെട്ടു. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയതിനാലാണ് സമ്മാനം നൽകിയത് എന്ന് ആരാധകൻ വ്യക്തമാക്കി. പണം ഒരു പ്രശ്നമേയല്ല എന്ന രീതിയിൽ പെരുമാറുന്ന സൗദിയിൽ സൂപ്പർ താരങ്ങളെല്ലാവരും എത്തുന്നതിൽ അത്ഭുതപ്പെടാനില്ല എന്ന് വ്യക്തമാണ്.