പട്ടികൾക്ക് പ്രവേശനമില്ല!! സൗദി ലീഗിലേക്ക് പോകാനൊരുങ്ങിയ ബ്രസീലിയൻ താരത്തിന് പണിയാകും ഇത്..

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ സൗദി ലീഗിലേക്ക് വന്നതിനുശേഷം യൂറോപ്പ്യൻ ഫുട്ബോൾ താരങ്ങളുടെ ഒരു ഒഴുക്ക് തന്നെയാണ് സൗദിയിലേക്ക് കാണാൻ കഴിയുന്നത്, വമ്പൻ ക്ലബ്ബുകളിൽ നിന്നും പേരുകേട്ട താരനിരകൾ സൗദി പ്രോ ലീഗിലേക്ക് കൂടു മാറുമ്പോൾ സൗദി ലീഗിന്റെ നിലവാരം ഉയരുകയാണ്.

നിലവിലെ ബാലൻഡിയോർ ജേതാവായ കരീം ബെൻസെമ ഉൾപ്പെടെയുള്ള നിരവധി യൂറോപ്പ്യൻ സൂപ്പർ താരങ്ങളാണ് ഇതിനകം തന്നെ തങ്ങളുടെ കൂടുമാറ്റം സൗദിയിലേക്ക് ഉറപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ലിവർപൂളിന്റെ ബ്രസീലിയൻ സൂപ്പർ താരമായ ഫാബിഞ്ഞോയും സൗദിയിലേക്ക് പോകുകയാണ്.

എന്നാൽ ബ്രസീലിയൻ സൂപ്പർതാരത്തിന് തന്റെ നായ്ക്കുട്ടികളെ കൊണ്ടുപോകാനാവില്ല, ഫ്രഞ്ച് ബുൾഡോഗ്സ് ഇനത്തിൽ പെട്ട ഫാബീഞ്ഞോയുടെ നായ്ക്കുട്ടികളെ സൗദി അറേബ്യ രാജ്യത്തിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ല. പൊതുവേ അഗ്രസീവായി പെരുമാറുന്ന ഫ്രഞ്ച് ബുൾഡോഗ്സിനെ സൗദി അറേബ്യ തങ്ങളുടെ രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അതിനാൽ തന്നെ സൗദിയിൽ കളിക്കുന്ന അൽ ഇത്തിഹാദ് ക്ലബ്ബിലേക്കുള്ള ഫാബീഞ്ഞോയുടെ നായ്കുട്ടികളുമായുള്ള നീക്കം അല്പം അപകടത്തിലാകും എന്നാണ് റിപ്പോർട്ടുകൾ, അതിനാൽ തന്റെ നായ്ക്കുട്ടികളെ സൗദി അറേബ്യയിൽ പ്രവേശിപ്പിക്കാൻ ഫാബീഞ്ഞോക്ക് കഴിയില്ല. കരീം ബെൻസേമയും എൻഗോളോ കാന്റയും അണിനിരക്കുന്ന നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ ഇത്തിഹാദാണ് ബ്രസീലിയൻ സൂപ്പർതാരത്തിനെ സ്വന്തമാക്കിയിട്ടുള്ളത്.

5/5 - (1 vote)