ബാലൻ ഡി ഓർ പുരസ്‌കാരജേതാവ് ആരെന്ന് ലീക്കായതായി റിപ്പോർട്ട്‌, സാധ്യതകൾ ഇങ്ങനെയാണ്

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരം ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. ഫിഫ വേൾഡ് കപ്പ് അരങ്ങേറിയ 2022-2023 ഫുട്ബോൾ സീസണിൽ ഏറ്റവും മികച്ച പ്രകടനത്തിയ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം ആരും നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിന് വിരാമം കുറിക്കുവാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ 30ന് ഫ്രാൻസിലെ പാരിസിൽ വച്ച് നടക്കുന്ന ചടങ്ങിലാണ് ബാലൻ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കുക.

ഖത്തറിലെ ഫിഫ വേൾഡ് കപ്പിൽ കിരീടം ചൂടിയ അർജന്റീന ടീമിന്റെ നായകനായ ലിയോ മെസ്സിയും കഴിഞ്ഞ സീസണിൽ യൂറോപ്പിൽ വെല്ലുവിളികൾ നേരിടാതെ ക്ലബ്ബ് തലത്തിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിംഗ് ഹാലൻഡ് എന്നിവരാണ് ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കാൻ മുൻനിരയിലുള്ളത്. കൂടാതെ ക്ലബ്ബ് തലത്തിലും ദേശീയതലത്തിലും മികച്ച പ്രകടനം നടത്തിയ ഫ്രഞ്ച് താരം കിലിയൻ എംബാപ്പയും മുന്നിലുണ്ട്.

എന്നാൽ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം അർജന്റീന നായകനായ ലിയോ മെസ്സി സ്വന്തമാക്കും. ഇത്തവണ ബാലൻ ഡി ഓർ പുരസ്കാര ജേതാവ് ലിയോ മെസ്സി ആണെന്ന് കാര്യം ലീക്കായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കൂടാതെ ലിയോ മെസ്സിയുടെ കുടുംബസുഹൃത്ത് കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തുകയും ഉണ്ടായി.

ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം ലിയോ മെസ്സി സ്വന്തമാക്കുമെന്ന് ബാലൻ ഡി ഓർ അധികൃതർ മെസ്സിയെ അറിയിച്ചിട്ടുണ്ടെന്നാണ് മെസ്സിയുടെ കുടുംബസുഹൃത് പറഞ്ഞത്. കൂടാതെ ലിയോ മെസ്സി ഇത്തവണ ബാലൻ ഡി ഓർ സ്വന്തമാക്കാനുള്ള സാധ്യതകളാണ് പ്രമുഖ പഠനറിപ്പോർട്ടുകളും പറയുന്നത്. ഫിഫ വേൾഡ് കപ്പ് കിരീടം ചൂടിയതിനുപുറമേ വേൾഡ് കപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ ലിയോ മെസ്സിക്ക് കടുത്ത വെല്ലുവിളിയുമായി രംഗത്തുള്ളത് ക്ലബ്ബ് തലത്തിൽ ഗംഭീരനേട്ടങ്ങൾ സ്വന്തമാക്കിയ നിലവിലെ യൂറോപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയായ എർലിംഗ് ഹാലൻഡാണ്.

2.4/5 - (85 votes)