മെസ്സി യൂറോപ്പ് വിടാൻ സാധ്യതയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി ഫാബ്രിസിയോ റൊമാനോ |Lionel Messi

ലയണൽ മെസ്സിയുടെ ഭാവി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാൻ ഇനി അധികം സമയമൊന്നുമില്ല.മെസ്സി കരാർ പുതുക്കാത്തതിനാലും ഒരു അന്തിമ തീരുമാനം എടുക്കാത്തതിനാലും ഇതേക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മെസ്സി കരാർ പുതുക്കിയിട്ടില്ലെങ്കിൽ എങ്ങോട്ട് പോകും എന്നുള്ളത് പ്രധാനപ്പെട്ട ചർച്ചാവിഷയമാണ്.ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്ന് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയാണ്.ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് ആണിത്.മെസ്സിയെ സ്വന്തമാക്കാൻ അവർക്ക് താല്പര്യമുണ്ട് എന്നുള്ളത് ഒരുപാട് തവണ വ്യക്തമായതാണ്.കരിയർ അവസാനിക്കുന്നതിനു മുന്നേ അമേരിക്കൻ ലീഗിൽ കളിക്കണം എന്നുള്ള ആഗ്രഹം നേരത്തെ മെസ്സിയും പ്രകടിപ്പിച്ചിരുന്നു.

ലയണൽ മെസ്സി ഈ സീസണിന് ശേഷം ഇന്റർ മിയാമിയിൽ എത്താൻ സാധ്യതയുണ്ടോ എന്നുള്ളതാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്. കുറച്ചുകാലം കൂടി മെസ്സി യൂറോപ്പിൽ തന്നെ കളിക്കാനാണ് ആരാധകർ ആഗ്രഹിക്കുന്നത്.അങ്ങനെ തന്നെ സംഭവിക്കും എന്നാണ് പ്രമുഖ ഫുട്ബോൾ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം മാത്രമേ ലയണൽ മെസ്സി ഇന്റർ മിയാമിയെ പരിഗണിക്കുകയുള്ളൂ എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

‘മെസ്സി ഇന്റർ മിയാമിയെ പരിഗണിക്കണമെങ്കിൽ കുറച്ചുകൂടെ സമയമെടുക്കും എന്നാണ് ഞാൻ കരുതുന്നത്.ചിലപ്പോൾ ഒന്നോ രണ്ടോ വർഷം എടുത്തേക്കും.അത് പൂർണ്ണമായും മെസ്സിയെ ആശ്രയിച്ച് മാത്രമാണ് ഇരിക്കുന്നത്.ലയണൽ മെസ്സിയെ എന്നെങ്കിലും ഒരിക്കൽ ടീമിലേക്ക് എത്തിക്കാൻ കഴിയും എന്നുള്ള വിശ്വാസം ഇപ്പോൾ ഇന്റർ മിയാമിക്ക് ഉണ്ട്.പക്ഷേ നിലവിൽ മെസ്സി മുൻഗണന നൽകുന്നത് യൂറോപ്പിൽ തന്നെ തുടരാനാണ് ‘ഫാബ്രിസിയോ പറഞ്ഞു.

കാര്യങ്ങൾ വളരെ വ്യക്തമാണ്,ഈ സീസണിന് ശേഷം മെസ്സി അമേരിക്കയിലേക്ക് പോവില്ല.ചുരുങ്ങിയത് ഒരു വർഷം അഥവാ,അടുത്ത കോപ്പ അമേരിക്ക വരെ എങ്കിലും മെസ്സി യൂറോപ്പിൽ തന്നെ ഉണ്ടാവും.അതിനുശേഷം മാത്രമേ ലയണൽ മെസ്സി മേജർ സോക്കർ ലീഗിനെയും ഇന്റർമിയാമിയെയുമൊക്കെ പരിഗണിക്കുകയുള്ളൂ.

4.7/5 - (11 votes)