റയലും ബാഴ്സയുമായി വരെ ഏറ്റുമുട്ടാൻ അൽ നസ്റിന് കഴിയുമെന്ന് സലാഹ്, ക്രിസ്റ്റ്യാനോയെ നേരിടുന്നത് അഭിമാനകരം

അറബ് കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമിനെ നേരിടുന്നതിനു മുൻപ് റൊണാൾഡോയെയും അൽ നസ്ർ ടീമിനെയും വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് എതിർ ടീമായ അൽ ഷോർടയുടെ പരിശീലകനും താരവും. റയൽ മാഡ്രിഡ്‌, എഫ് സി ബാഴ്സലോണ പോലുള്ള ടീമുകൾ ആയി വരെ മത്സരിക്കാനുള്ള ശേഷി ഇപ്പോൾ അൽ നസ്റിന് ഉണ്ടെന്നാണ് അൽ ഷോർട പരിശീലകൻ സലാഹ് അൽവാൻ പറഞ്ഞത്.

“ക്രിസ്ത്യാനോ റൊണാൾഡോയെ പോലെ ഒരു താരത്തിനെ സ്വന്തമായുള്ള ഗ്ലോബൽ ടീമാണ് അൽ നസ്ർ. റയൽ മാഡ്രിഡ്, എഫ്സി ബാഴ്സലോണ എന്നിവരുമായി മത്സരിക്കാനുള്ള ശേഷി വരെ അൽ നസ്റിനുണ്ട്. ഞങ്ങളും അവരുടെ ടീമും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്, പക്ഷേ അവർക്കു മുന്നിൽ ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ ശ്രമിക്കും.” – അറബ് കപ്പിന്റെ സെമിഫൈനലിൽ അൽ നസ്റിനെ നേരിടുന്നതിനു മുൻപായി അൽ ഷോർട പരിശീലകൻ സലാഹ് അൽവാൻ പറഞ്ഞു.

ക്രിസ്ത്യാനോ റൊണാൾഡോ, സാദിയോ മാനേ, ടാലിസ്ക തുടങ്ങിയവരെ നേരിടുന്നത് തന്നെ തങ്ങളെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്നതാണെന്ന് അൽ ഷോർട താരം പറഞ്ഞു. “ക്രിസ്ത്യാനോ റൊണാൾഡോ, സാദിയോ മാനേ, ടാലിസ്ക എന്നിവരെ നേരിടുന്നത് ഏതൊരു താരത്തെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്.” – അറബ് കപ്പിന്റെ സെമിഫൈനലിൽ അൽ നസ്റിനെ നേരിടുന്നതിനു മുൻപായി അൽ ഷോർട താരമായ കാരർ അമർ പറഞ്ഞു.

അറബ് കപ്പിന്റെ ആദ്യ സെമിഫൈനൽ മത്സരത്തിൽ നാളെ രാത്രി 8:30നാണ് അൽ നസ്ർ vs അൽ ഷോർടയെ നേരിടുന്നത്. രാത്രി 11:30ന് നടക്കുന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ അൽ ഹിലാൽ vs അൽ ശബാബിനെ നേരിടും. ഓഗസ്റ്റ് 12 ശനിയാഴ്ചയാണ് അറബി കപ്പിന്റെ ഫൈനൽ മത്സരം അരങ്ങേറുന്നത്, അൽ നസ്ർ ടീമിനോടൊപ്പമുള്ള ആദ്യ ട്രോഫിയാണ് ക്രിസ്ത്യാനോ റൊണാൾഡോ ഈ സീസണിൽ ലക്ഷ്യം വെക്കുന്നത്.

Rate this post