ഓൾഡ് ട്രാഫൊഡിൽ പുതിയൊരു പുതിയൊരു സൂപ്പർ താരം പിറവിയെടുക്കുമ്പോൾ |Facundo Pellistri
ചൊവ്വാഴ്‌ച കാരബാവോ കപ്പിൽ ചാൾട്ടൺ അത്‌ലറ്റിക്കിനെ 3-0ന് പരാജയപ്പെടുത്തിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഫാകുണ്ടോ പെല്ലിസ്‌ട്രി തന്റെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അരങ്ങേറ്റം കുറിച്ചു. മാർക്കസ് റാഷ്‌ഫോർഡിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കാനും ഓൾഡ് ട്രാഫോർഡിൽ തന്റെ കഴിവ് തെളിയിക്കാനും ഒറ്റ മത്സരത്തിലൂടെ 21-കാരന് സാധിച്ചു.
പകരക്കാരനായി ഇറങ്ങിയ താരം മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.2020 ൽ ഉറുഗ്വായൻ ടീമായ പെനറോളിൽ നിന്ന് റെഡ് ഡെവിൾസിൽ ചേർന്നതിനുശേഷം ഇംഗ്ലണ്ടിൽ സ്ഥിരത കൈവരിക്കാനുള്ള ഭാഗ്യം പെല്ലിസ്‌ട്രിക്ക് ലഭിച്ചിട്ടില്ല.ഓലെ ഗുന്നാർ സോൾസ്‌ജെയറിന്റെയും റാൽഫ് റാംഗ്‌നിക്കിന്റെയും കീഴിൽ യുണൈറ്റഡിൽ യുവ താരത്തിന് അവസരങ്ങൾ വളരെ കുറവാകുകയും സ്പാനിഷ് ടീമായ ഡിപോർട്ടീവോ അലാവസിലേക്ക് ലോണിൽ പോവുകയും ചെയ്തു. എന്നാൽ പുതിയ മാനേജർ എറിക് ടെൻ ഹാഗിന്റെ കീഴിൽ പെല്ലിസ്‌ട്രിക്ക് കൂടുതൽ അവസരങ്ങൾ വന്നിരിക്കുകയാണ്.
ഡച്ച് തന്ത്രജ്ഞൻ പെല്ലിസ്ട്രിയെ പ്രീ-സീസണിനുള്ള തന്റെ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരത്തിനായി യുവതാരത്തിന് ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ചാൾട്ടണിനെതിരെ കിട്ടിയ അവസരം വല്ല മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു. ചാൾട്ടനെതിരെയുള്ള മത്സര ശേഷം സംസാരിച്ച ടെൻ ഹാഗ് പെല്ലിസ്‌ട്രിയിൽ ഒരു ഭാവി കാണുന്നുവെന്ന് പറഞ്ഞു, ലോകകപ്പിലും അദ്ദേഹം മികച്ചതായിരുന്നുവെന്നും കൂട്ടിച്ചേർത്തു.ചാൾട്ടണെതിരായ യുവ താരങ്ങളുടെ പ്രകടനത്തിൽ താൻ സന്തുഷ്ടനാണെന്നും പെല്ലിസ്‌ട്രി മികച്ച പ്രകടനം തുടരുകയാണെന്നും മുൻ അജാക്‌സ് മാനേജർ പറഞ്ഞു.
EFL കപ്പ് ടൈയിൽ കളിച്ച ചില യുവതാരങ്ങളായ അലജാൻഡ്രോ ഗാർനാച്ചോയെയും അരങ്ങേറ്റക്കാരൻ കോബി മൈനുവിനെയും അദ്ദേഹം പ്രശംസിച്ചു.ചാൾട്ടനെതിരായ ടീമിന്റെ 3-0 വിജയത്തിൽ യൂണൈറ്റഡിനായി മാർക്കസ് റാഷ്‌ഫോർഡ് തന്റെ മികച്ച ഫോം തുടർന്നു, കാസെമിറോ പാർക്കിന്റെ മധ്യത്തിൽ മറ്റൊരു മാസ്റ്റർ ക്ലാസ് നൽകി. അലജാന്ദ്രോ ഗാർനാച്ചോയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ മത്സരത്തിൽ ആറ് മിനിറ്റ് മാത്രം മാത്രം കളിച്ച ഫാക്കുണ്ടോ പെല്ലിസ്ട്രി ആരാധകരുടെ പ്രിയ താരമായി മാറി.85-ാം മിനിറ്റിൽ ആന്റണി എലങ്കയ്ക്ക് പകരക്കാരനായി ഇറങ്ങിയ വിംഗർ റാഷ്‌ഫോഡിന് ഗോൾ ഒരുക്കികൊടുക്കുകയും ചെയ്തു.പിച്ചിൽ ഏതാനും മിനിറ്റുകൾ മാത്രമേ അദ്ദേഹം ഉണ്ടായിരുന്നിരുന്നെങ്കിലും കളിയുടെ ഭൂരിഭാഗവും കളിച്ച എലങ്കയേക്കാൾ കൂടുതൽ സ്വാധീനം ചെലുത്താൻ പെല്ലിസ്‌ട്രിക്ക് സാധിച്ചു.
2+ years after signing, Facundo Pellistri made his debut for Man United tonight. Just 11 minutes playing time but a very bright cameo. Excellent composure & ball control. Beautiful locomotion with ball. Top decision making. Clever movement. pic.twitter.com/mD96EQ0xj9
— The Next Wave (@_TheNextWave_) January 10, 2023
ആ പ്രകടനത്തിൽ നിന്നും ഉറുഗ്വേൻ താരത്തിന്റെ നിലവാരം പ്രകടമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിരവധി പ്രതിഭാധനരായ വിങ്ങർമാരുണ്ട് ,ഗാർനാച്ചോ, റാഷ്‌ഫോർഡ്, ആന്റണി, എലങ്ക, മാർഷ്യൽ എന്നിവർക്കോപ്പം ജാഡോൺ സാഞ്ചോയും ഉടൻ മടങ്ങിയെത്തും. ഇവരെ മറികടന്ന് വേണം യുവ താരത്തിന് ടീമിൽ അവസരം ലഭിക്കാൻ.എന്നിരുന്നാലും കൂടുതൽ സമയം കളിക്കാൻ താൻ അർഹനാണെന്ന് ചാൾട്ടനെതിരെ ഫചുണ്ടോ പെല്ലിസ്ട്രി കാണിച്ചു. മികച്ച സാധ്യതകളോടെ സൈൻ ചെയ്‌തെങ്കിലും റെഡ് ഡെവിള്‌സിനായി അരങ്ങേറ്റം കുറിക്കാൻ രണ്ടര വർഷത്തിലേറെ കാത്തിരിക്കേണ്ടി വന്ന താരമാണ് പെല്ലിസ്ട്രി.
Just thinking about that Facundo Pellistri cameo btw, we’ve actually struck gold
— AB (@AbsoluteBruno) January 11, 2023
pic.twitter.com/lLkZ4p1QhC
ഖത്തറിലെ വേൾഡ് കപ്പിൽ ഉറുഗ്വേക്കായി തുടക്കക്കാരനായിരുന്ന പെല്ലിസ്ട്രി യുണൈറ്റഡിൽ ഒരു സ്റ്റാർട്ടർ എന്ന നിലയിൽ നിന്ന് ഇപ്പോഴും വളരെ അകലെയാണ്, എന്നാൽ ടീമിലേക്ക് തനിക്ക് എന്ത് ചേർക്കാനാകുമെന്ന് അദ്ദേഹം മിന്നുന്ന പ്രകടനങ്ങൾ കാണിച്ചു എന്നതാണ് യാഥാർത്ഥ്യം.യുണൈറ്റഡിന്റെ മാനേജരായതിന് ശേഷം ടെൻ ഹാഗ് കാണിച്ച ഒരു കാര്യമുണ്ടെങ്കിൽ കളിക്കാരെ മെറിറ്റിനെ അടിസ്ഥാനമാക്കി കളിക്കും എന്നതാണ്. ഫസുണ്ടോ പെല്ലിസ്‌ട്രിക്ക് ആദ്യ ടീമിൽ തുടരാൻ തീർച്ചയായും ഒരുപാട് ജോലികൾ ചെയ്യാനുണ്ട്, എന്നാൽ കൂടുതൽ സമയം കളിയ്ക്കാൻ അര്ഹനാണെന്നു താരം തെളിയിച്ചിരിക്കുകയാണ്.