മെസ്സിയെ കൂവി വിളിച്ച് ആരാധകർ, പിഎസ്ജി വിടുമെന്നുറപ്പായി! |Lionel Messi

ഫ്രഞ്ച് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ പിഎസ്ജിക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു റെന്നസ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സിയും കിലിയൻ എംബപ്പേയുമൊക്കെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിട്ടുപോലും ഈ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് ആരാധകർക്കിടയിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.

ലയണൽ മെസ്സിയെ മത്സരത്തിന് മുന്നേ ആരാധകർ കൂവി വിളിക്കും എന്നുള്ള സൂചനകൾ നേരത്തെ ഉണ്ടായിരുന്നു.അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്.മെസ്സിയുടെ പേര് അനൗൺസ് ചെയ്ത് സമയത്ത് അദ്ദേഹത്തെ കൂവി കൊണ്ടാണ് ഒരു കൂട്ടം പിഎസ്ജി ആരാധകർ വരവേറ്റത്.അതേസമയം കിലിയൻ എംബപ്പേയുടെ പേര് അനൗൺസ് ചെയ്തപ്പോൾ കൈയ്യടികളോട് കൂടിയാണ് പിഎസ്ജി ആരാധകർ വരവേറ്റിട്ടുള്ളത്.

ലയണൽ മെസ്സിയുടെ കോൺട്രാക്ടിന്റെ കാര്യം തുലാസിലായിരിക്കുന്ന ഈ സമയത്താണ് ഇത്തരം സംഭവവികാസങ്ങൾ അരങ്ങേറുന്നത്.ഇതോടുകൂടി കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട് എന്നാണ് ഫ്രഞ്ച് മാധ്യമമായ ലേ എക്യുപേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതായത് ലയണൽ മെസ്സിയുടെ കോൺട്രാക്ട് പുതുക്കാനുള്ള താൽപര്യം ഇപ്പോൾ പിഎസ്ജിക്ക് തന്നെ നഷ്ടമായിട്ടുണ്ട്.പിഎസ്ജി മെസ്സിയുടെ കോൺട്രാക്ട് പുതുക്കാൻ സാധ്യതയില്ല എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ലയണൽ മെസ്സിയും സമാന ചിന്താഗതിക്കാരൻ തന്നെയാണ്.ഇനി പാരീസിൽ തുടരാൻ മെസ്സി ആഗ്രഹിക്കുന്നില്ല എന്ന് തന്നെയാണ് പലരും കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ച് ഇന്നലത്തെ മത്സരത്തിനുശേഷം ആരാധകരെ അഭിവാദ്യം ചെയ്യാൻ മെസ്സി സമ്മതിച്ചിരുന്നില്ല.മെസ്സിയും ആരാധകരും തമ്മിലുള്ള ബന്ധം ഇപ്പോൾ പൂർണമായും തകർന്നിട്ടുണ്ട്.ഇത്തരം ഒരു സാഹചര്യത്തിൽ ലയണൽ മെസ്സി കോൺട്രാക്ട് പുതുക്കിക്കൊണ്ട് പാരീസിൽ തുടരാൻ സാധ്യത കുറവാണ്.

മാത്രമല്ല വലിയ വേട്ടയാടലുകളാണ് മെസ്സിക്ക് ലഭിക്കേണ്ടി വരുന്നത്.ഫ്രഞ്ച് മാധ്യമങ്ങളും ഫുട്ബോൾ നിരീക്ഷകരും ഒക്കെ മെസ്സിക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിക്കുന്നു.ഇത്തരം ഒരു സാഹചര്യത്തിൽ അവിടെ തുടരാൻ സാധ്യത കുറവാണ്.മാത്രമല്ല ബാഴ്സയിലേക്ക് തിരികെ എത്താനുള്ള വാതിലുകൾ ഇപ്പോൾ തുറന്നിട്ടുമുണ്ട്.ബാഴ്സയിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾ തന്നെയായിരിക്കും മെസ്സിയുടെ ഭാഗത്തുനിന്നുണ്ടാവുക.

Rate this post
Lionel MessiPsg