പ്രതിഷേധം കനക്കുന്നു ,സുനിൽ ചേത്രിയുടെ കോലം കത്തിച്ച് ആരാധകർ |Sunil Chettri

മാർച്ച് 3 ന് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും നോക്കൗട്ട് മത്സരം വലിയ വിവാദത്തോടെയാണ് അവസാനിച്ചത്.ചെത്രി ഉൾപ്പെട്ട വിവാദ ഫ്രീ കിക്ക് വിവാദ ഗോളിന് ശേഷം കേരളം ബ്ലാസ്റ്റേഴ്‌സ് മത്സരം മുഴുവൻ ആക്കാതെ കളിക്കളം വിടുകയായിരുന്നു.സുനിൽ ഛേത്രിയെ പോലെയുള്ള ഒരു ഇതിഹാസത്തിൽ നിന്നും ഇത്തരത്തിലുള്ള ഒരു ഗോൾ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഭൂരിഭാഗം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും അഭിപ്രായപ്പെട്ടിരുന്നത്.

മത്സരത്തിന് ശേഷം ഇന്ത്യൻ ഐക്കണിനെതിരെ ആരാധകർ പ്രതിഷേധിക്കുന്നത് കാണാമായിരുന്നു. കേരളത്തിലെ റോഡുകളിൽ ചേത്രിയുടെ കോലം കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.കോലം കത്തിക്കുമ്പോൾ ആരാധകർ കയ്യടിക്കുന്നത് വീഡിയോയിൽ കാണാം.ബംഗളൂരു ജേഴ്സി അണിഞ്ഞ ചേത്രിയുടെ മുഖമുള്ള ഒരു കോലമാണ് ഒരു കൂട്ടം ആരാധകർ കത്തിച്ചിരിക്കുന്നത്.മലയാളത്തിൽ ചേത്രിക്കെതിരെ അധിക്ഷേപവാക്കുകൾ ചൊരിയുന്നത് ആ വീഡിയോയിൽ വ്യക്തമാണ്.

നിശ്ചിത സമയത്ത് കെബിഎഫ്‌സിയും ബിഎഫ്‌സിയും 0-0ന് സമനിലയിൽ നിൽക്കുമ്പോഴാണ് സംഭവം.വിബിൻ മോഹനൻ ചെത്രിയെ ഫൗൾ ചെയ്തതിനാണ് ബന്ഗാകുരുവിനു ഫ്രീകിക്ക് ലഭിക്കുന്നത്.റഫറി ക്രിസ്റ്റൽ ജോണിന്റെ വിസിലില്ലാതെ ഛേത്രി തിടുക്കത്തിൽ കിക്ക് എടുത്ത ഛേത്രി അത് ഗോളാക്കി മാറ്റി.എന്നാൽ ബ്ലാസ്റ്റേഴ്‌സ് കളിക്കാർ ഗോളിനെതിരെ പ്രതിഷേധിക്കുകയും കളിക്കളം വിടുകയും ചെയ്തു ,അതോടെ ബംഗളുരുവിലെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

ഗോളിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് എഐഎഫ്എഫിന് ഔദ്യോഗിക പരാതി നൽകിയിട്ടുണ്ട്.കളി റീപ്ലേ ചെയ്യാനും റഫറിയെ വിലക്കാനും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയും ബെംഗളൂരുവും തമ്മിലുള്ള സെമിഫൈനലിന്റെ ആദ്യ പാദം ചൊവ്വാഴ്ച നടക്കാനിരിക്കുന്നതിനാൽ എഐഎഫ്‌എഫ് ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്.

Rate this post