ലിവർപൂളിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കനത്ത തോൽവിയിൽ റൊണാൾഡോയുടെ പേര് വിളിച്ച് ആരാധകർ |Cristiano Ronaldo

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് വിളിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലിവർപൂൾ അനുകൂലികൾ പരിഹസിച്ചു.

റൊണാൾഡോയുമായി ചുരുങ്ങിയ കാലയളവിൽ മികച്ച ബന്ധം പുലർത്താത്ത മാനേജർ എറിക് ടെൻ ഹാഗിനെ ലക്ഷ്യമിട്ടായിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കാലഘട്ടത്തിലെ ഏറ്റവും വലിയ തോൽവിക്ക് സാക്ഷ്യം വഹിച്ചു.കോഡി ഗാക്‌പോ, മുഹമ്മദ് സലാ, ഡാർവിൻ ന്യൂനസ് എന്നിവരുടെ ഇരട്ട ഗോളുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ തട്ടകത്തിൽ ലിവർപൂളിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി.

ഈ വർഷം അൽ-നാസറിൽ ചേരാൻ യുണൈറ്റഡ് വിട്ട പോർച്ചുഗീസ് സൂപ്പർസ്റ്റാറിനെ ഓർമ്മിപ്പിക്കുക എന്ന ആശയം കൊണ്ട് ലിവർപൂൾ ആരാധകർ ഡച്ച് മാനേജരുടെ മുന്നിൽ “വിവ റൊണാൾഡോ” എന്ന് വിളിച്ചു.ലിവർപൂൾ ആരാധകർ റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചപ്പോഴും ആൻഫീൽഡിൽ അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരുന്നു.

സംഭവത്തിന് ശേഷം റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ ഹൃദയസ്പർശിയായ കുറിപ്പ് പോലും പങ്കുവച്ചു.വ്യാഴാഴ്ച ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന യൂറോപ്പ ലീഗ് റൗണ്ട് 16ൽ റയൽ ബെറ്റിസിന് യുണൈറ്റഡ് ആതിഥേയത്വം വഹിക്കും. നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ ആഴ്സണലിനും മാഞ്ചസ്റ്റർ സിറ്റിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് അവർ.

Rate this post