ക്രിസ്റ്റ്യാനോയാണ് യഥാർഥ്യത്തിൽ അർഹൻ എന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ വീണ്ടും മെസ്സി-റൊണാൾഡോ പോരാട്ടം

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും 2023-2024 സീസണിലെ തങ്ങളുടെ ആദ്യ ട്രോഫികൾ സ്വന്തമാക്കി മികച്ച തുടക്കമാണ് സീസണിൽ കുറിച്ചത്. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് ട്രോഫി സ്വന്തമാക്കിയ ക്രിസ്ത്യാനോ റൊണാൾഡോക്ക് പിന്നാലെ അമേരിക്കൻ ലീഗ് കപ്പിന്റെ കിരീടമാണ് ലിയോ മെസ്സി ഇന്റർമിയാമിക്കൊപ്പം സ്വന്തമാക്കിയത്.

ഈ രണ്ടു ടൂർണമെന്റുകളിലും മികച്ചുനിന്നത് ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയുമാണ്. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ ടോപ് സ്കോറർ പുരസ്കാരം ലഭിച്ച ക്രിസ്ത്യാനോ റൊണാൾഡോക്ക് മികച്ച താരത്തിനുള്ള പുരസ്കാരം കൂടി ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്, എന്നാൽ ഫൈനൽ മത്സരത്തിൽ എതിരാളികളായ അൽ ഹിലാലിനെതിരെ രണ്ടു ഗോളുകൾ സ്കോർ ചെയ്ത് അൽ നസ്ർ ടീമിനെ വിജയിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികച്ച താരത്തിനുള്ള പുരസ്കാരം കൊടുക്കാത്തത് ഏറെ ചർച്ചാവിഷയമായിരുന്നു.

എന്നാൽ അമേരിക്കൻ ലീഗ് കപ്പിൽ തുടർച്ചയായ 7 മത്സരങ്ങളിലും ഗോൾ സ്കോർ ചെയ്ത് ടീമിനെ വിജയിപ്പിച്ച ലിയോ മെസ്സിക്ക് മികച്ച താരത്തിനുള്ള പുരസ്കാരവും മികച്ച ടോപ് സ്കോറർക്കുള്ള പുരസ്കാരവും ലഭിച്ചു. അതേസമയം ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികച്ച താരത്തിനുള്ള അവാർഡ് നൽകാത്തതിൽ ആരാധകരും വളരെയധികം രോഷത്തിലാണ്.

ലിയോ മെസ്സിക്ക് മികച്ച താരത്തിനും മികച്ച ടോപ് സ്കോറർക്കുമുള്ള പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോക്ക് ലഭിച്ചത് ടോപ് സ്കോർ പുരസ്കാരം മാത്രമാണെന്നാണ് മെസ്സി ആരാധകർ പറയുന്നത്. എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോ യഥാർത്ഥത്തിൽ മികച്ച താരത്തിനുള്ള പുരസ്കാരവും അർഹിച്ചിരുന്നു എന്നാണ് റൊണാൾഡോയുടെ ആരാധകർ പ്രതികരിക്കുന്നത്.

ക്രിസ്ത്യാനോ റൊണാൾഡോ ഒരു ട്രോഫി സ്വന്തമാക്കി ദിവസങ്ങൾ പിന്നിടവേ ലിയോ മെസ്സിയും തന്റെ ക്ലബ്ബിനൊപ്പം ട്രോഫി സ്വന്തമാക്കി. അമേരിക്കൻ ലീഗ് കപ്പിന്റെ ട്രോഫിയാണ് ലിയോ മെസ്സി കഴിഞ്ഞദിവസം നടന്ന ഫൈനൽ മത്സരത്തിന് ഒടുവിൽ സ്വന്തമാക്കിയത്. ഇരുതാരങ്ങളും തന്റെ പുതിയ ടീമുകൾക്ക് വേണ്ടി നേടുന്ന ആദ്യത്തെ കിരീടം കൂടിയാണ് ഇത്. ലോകത്തിന്റെ രണ്ട് അറ്റങ്ങളിലുള്ള ലീഗുകളിലാണ് ഇരുതാരങ്ങളും കളിക്കുന്നതെങ്കിലും കിരീടങ്ങൾ നേടിക്കൊണ്ട് പരസ്പരം മത്സരിച്ചു തുടങ്ങുകയാണ് റൊണാൾഡോയും മെസ്സിയും.

Rate this post