‘ലയണൽ മെസ്സി അർജൻ്റീനയ്‌ക്കൊപ്പം പാരീസ് ഒളിമ്പിക്‌സിൽ കളിക്കുകയാണെങ്കിൽ കൂവി നാണം കെടുത്തണം’ : പിഎസ്ജി ആരാധകരോട് മുൻ ഫ്രഞ്ച് താരം | Lionel Messi

ലയണൽ മെസ്സി ഈ വർഷം പാരീസ് ഒളിമ്പിക്‌സിൽ അർജൻ്റീനയ്‌ക്കായി കളിക്കുകയാണെങ്കിൽ ആരാധകരോട് കൂവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ പാരീസ് സെൻ്റ് ജെർമെയ്ൻ (പിഎസ്ജി) വിംഗർ ജെറോം റോത്തൻ.കഴിഞ്ഞ വര്ഷം പാരീസ് സെന്‍റ്‌ ജെർമെയ്നുമായുള്ള ബന്ധം അവസാനിപ്പിച്ച ലയണൽ മെസ്സി നിലവിൽ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയുടെ താരമാണ്.

ആർഎംസി സ്‌പോർട്‌സ് പോഡ്‌കാസ്റ്റായ റോത്തൻ സെൻഫ്‌ലാമിൽ സംസാരിച്ച മുൻ ഫ്രഞ്ച് താരം മെസ്സി ഒരിക്കലും പാരീസിൽ സ്ഥിരതാമസമാക്കാൻ ശ്രമിച്ചിട്ടില്ലെന്നും നഗരത്തെയും രാജ്യത്തെയും എപ്പോഴും വിമർശിച്ചിരുന്നുവെന്നും പറഞ്ഞു.മെസ്സിയെ സന്തോഷിപ്പിക്കാൻ പിഎസ്ജി എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അദ്ദേഹത്തിന് താൽപ്പര്യമില്ലയിരുന്നെനും റോത്തൻ കൂട്ടിച്ചേർത്തു.

“പിഎസ്‌ജിയ്‌ക്കായി മെസി കാര്യമായി ഒന്നും ചെയ്യാതിരുന്നത് നാം ഒരിക്കലും മറക്കരുത്. എന്നാല്‍ അര്‍ജന്‍റൈന്‍ ടീമിനായി മെസി എല്ലാം നല്‍കുന്നത് ഒരു ഫ്രഞ്ചുകാരനും പാരീസിയനുമായ ഞാനുള്‍പ്പടെ നമ്മള്‍ എല്ലാവര്‍ക്കും നോക്കി നില്‍ക്കേണ്ടിയും വന്നു. മെസി നമുക്കായി ഒന്നും തന്നെ ചെയ്‌തില്ല എന്ന് ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമില്ലെങ്കില്‍, പാരീസില്‍ ഇനി കളിക്കാന്‍ ഇറങ്ങുകയാണെങ്കില്‍ അദ്ദേഹത്തെ കൂവണം’ റോത്തൻ പറഞ്ഞു.

പാരീസ് സെൻ്റ് ജെർമെയ്ൻ ആരാധകരിൽ നിന്ന് തനിക്ക് ലഭിച്ച സ്നേഹവും ആദരവും മെസ്സി ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലെന്ന്ഫ്രാൻസ് ഇൻ്റർനാഷണൽ പറഞ്ഞു.”പാരീസിൽ താമസിക്കുന്നത് ഒരു ദുരന്തമാകുമെന്നും അര്‍ഹിച്ച സ്വീകരണം തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു”, റോത്തൻ പറഞ്ഞു.“അസംബന്ധം. നെയ്മറെപ്പോലെ ഈഫൽ ടവറിന് മുകളിലായിരുന്നു അദ്ദേഹം. മെസ്സി വന്നപ്പോൾ എല്ലാ ഫ്രഞ്ചുകാരും അദ്ദേഹത്തോട് ബഹുമാനം കാണിച്ചു. അതേ ബഹുമാനം നമ്മള്‍ തിരിച്ചും പ്രതീക്ഷിച്ചു. എന്നാല്‍ അതൊരിക്കലും തന്നെ ഉണ്ടായിട്ടില്ല. അവധി ലഭിച്ചപ്പോള്‍ അദ്ദേഹം ഒരിക്കലും പാരീസിനെ അനുഭവിച്ചിട്ടില്ല, അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചതിന് അനുസൃതമായിരുന്നില്ല” റോത്തൻ കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല റോത്തൻ ലയണൽ മെസിയെ വിമർശിക്കുന്നത്. പിഎസ്ജിയിൽ തുടരുന്ന സമയത്ത് അദ്ദേഹം നിരന്തരം അര്ജന്റീന താരത്തെ വിമർശിച്ചിരുന്നു.ലയണൽ മെസ്സി ക്ലബ്ബിൽ ഉണ്ടായിരുന്ന കാലത്ത്, അദ്ദേഹം പലപ്പോഴും ആരാധകരുടെ കൂവലുകൾക്ക് വിധേയനായിരുന്നു.ജെറോം റോത്തൻ ഈ വിഷയത്തിൽ ആരാധകരുടെ പക്ഷം ചേരുകയാണ് ചെയ്തത്.2023-ൻ്റെ തുടക്കത്തിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് PSG യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് ശേഷം ആരാധകരിൽ നിന്ന് മെസ്സിക്ക് വലിയ വിമർശനം നേരിടേണ്ടി വന്നു.

Rate this post