രണ്ട് പോർച്ചുഗീസ് സൂപ്പർ താരങ്ങളുടെ സൈനിങ് പൂർത്തിയാക്കാൻ ബാഴ്സലോണ, പക്ഷെ രണ്ട് താരങ്ങളെ വിൽക്കണം..

ഏഴുതവണ ബാലൻ ഡി ഓർ പുരസ്കാര ജേതാവായ സൂപ്പർതാരം ലിയോ മെസ്സി ക്ലബ്ബ് വിട്ടതിനു ശേഷം തങ്ങളുടെ പഴയ ഫോമിലേക്ക് എത്താൻ ശ്രമിക്കുന്ന എഫ്സി ബാഴ്സലോണ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നുമുള്ള സൂപ്പർ താരങ്ങളുടെ സൈനിങ്ങുകൾ ഉൾപ്പടെ ടീമിൽ നിരവധി മാറ്റങ്ങളാണ് വരുത്തുന്നത്. പുതിയ പരിശീലകനായി സാവി ഹെർണാണ്ടസിനെ കൊണ്ടുവന്ന ബാഴ്സലോണ ലാലിഗ കിരീടം നേടിയിരുന്നു.

നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിലെ എഫ് സി ബാഴ്സലോണയുടെ ലക്ഷ്യങ്ങൾ നോക്കുകയാണെങ്കിൽ പ്രധാനമായും ലാലിഗ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർതാരമായ ജാവോ ഫെലിക്സിനെയാണ് എഫ് സി ബാഴ്സലോണ ടീമിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ബാഴ്സലോണയിൽ ചേരാൻ താരത്തിന് താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പോർച്ചുഗീസ് താരമായ ജാവോ ഫെലിക്സിനെ കൂടാതെ മറ്റൊരു പോർച്ചുഗീസ് താരമായ മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാഡോ സിൽവയെയും എഫ്സി ബാഴ്സലോണ ടീമിലേക്ക് സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ബാഴ്സലോണയുടെ ട്രാൻസ്ഫർ നീക്കങ്ങൾക്ക് തടസ്സമായേക്കാം.

ജാവോ ഫെലിക്സും ബെർണാഡോ സിൽവയും എഫ് സി ബാഴ്സലോണയിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഫ് സി ബാഴ്സലോണ ആഗ്രഹിക്കുന്ന ഈ രണ്ട് പോർച്ചുഗീസ് സൂപ്പർ താരങ്ങളുടെ ട്രാൻസ്ഫറുകൾ യാഥാർത്ഥ്യമാക്കണമെങ്കിൽ ബാഴ്സലോണ തങ്ങളുടെ സൂപ്പർ താരങ്ങളായ ബ്രസീലിയൻ താരം റഫീഞ്ഞ, സ്പാനിഷ് താരം ഫെറാൻ ടോറസ് എന്നിവരെ ടീമിൽ നിന്നും വിൽക്കുകയാണെങ്കിൽ പോർച്ചുഗീസ് താരങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ ഒന്നുകൂടി ഈസി ആകും.

സ്പാനിഷ് താരമായ ഫെറാൻ ടോറസിനെ എഫ് സി ബാഴ്സലോണ മറ്റൊരു ലാലിഗ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിന് ഓഫർ ചെയ്യുന്നുണ്ട്. അക്ഷരാർത്ഥത്തിൽ ബാഴ്സലോണയുടെ ഈ രണ്ടു താരങ്ങളുടെ വിൽപ്പന ടീമിന് പുതിയ സൈനിങ്ങുകൾ നടത്താൻ ഗുണം ചെയ്തേക്കും. ട്രാൻസ്ഫർ വിൻഡോയിലൂടെ പോർച്ചുഗീസ് സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ കഴിയുമെന്ന് ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ

Rate this post