ആരാധകരെ ഞെട്ടിച്ചു ബാഴ്സലോണ vs യുവന്റസ് മത്സരം ക്യാൻസലാക്കി, കാരണം ഇതാണ്..

യൂറോപ്പ്യൻ ഫുട്ബോൾ സീസൺ തുടങ്ങുന്നതിനു മുമ്പായി 2026 ലെ വേൾഡ് കപ്പ് ഹോസ്റ്റ് ചെയ്യുന്ന രാജ്യമായ അമേരിക്കയിൽ വെച്ച് നടക്കുന്ന യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ സോക്കർ ചാമ്പ്യൻസ് ടൂർ എന്ന പേരിലുള്ള പ്രീ സീസൺ മത്സരങ്ങളിൽ ഇന്നത്തെ ഏറെ ശ്രദ്ധേയമായതായിരുന്നു സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയും ഇറ്റാലിയൻ ക്ലബ്ബായ യുവന്റസും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങിയ പോരാട്ടം.

എന്നാൽ മത്സരം കാണാൻ കാത്തിരുന്ന ആരാധകരെ നിരാശരാക്കിക്കൊണ്ട് ഈ മത്സരം ക്യാൻസൽ ചെയ്തുവെന്ന് നിരാശ നൽകുന്ന വാർത്തയാണ് അധികൃതർ പുറത്തുവിട്ടത്. എഫ്സി ബാഴ്സലോണയും ഇറ്റാലിയൻ ടീമായ യുവന്റസും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന കിടിലൻ പോരാട്ടത്തിന് വേണ്ടി അമേരിക്കയിലെ സ്റ്റേഡിയവും ആരാധകരും ഒരുങ്ങിയിരുന്നു, എന്നാൽ ചില പ്രശ്നങ്ങൾ കാരണം ഈ മത്സരം ക്യാൻസൽ ചെയ്യപ്പെട്ടു.

എഫ് സി ബാഴ്സലോണ നൽകുന്ന ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് പ്രകാരം ബാഴ്‌സലോണ ടീമിനുള്ളിലെ ചില പ്രധാന താരങ്ങൾക്ക് viral gastroenteritis അസുഖം ബാധിച്ചതിനാൽ മത്സരം ക്യാൻസൽ ചെയ്യുകയായിരുന്നു. എഫ് സി ബാഴ്സലോണയുടെ അടുത്ത സൗഹൃദം മത്സരം പ്ലാൻ ചെയ്തത് പോലെ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷയും ബാഴ്സലോണ പങ്കുവെച്ചു.

ബുധനാഴ്ചയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ ആഴ്സനലിനെതിരെ ബാഴ്സലോണയുടെ അടുത്ത സൗഹൃദ മത്സരം അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വച്ച് അരങ്ങേറുന്നത്. എഫ് സി ബാഴ്സലോണയുടെ താരങ്ങൾ അസുഖത്തിൽ നിന്നും കഴിയുന്നത്ര വേഗത്തിൽ മുക്തരാകുമെന്ന് പ്രതീക്ഷ ഉണ്ടെന്ന് ബാഴ്സലോണ പ്രസിഡന്റായ ലാപോർട്ട പറഞ്ഞു.

Rate this post