മെസ്സിയുടെ മാസ്റ്റർ ക്ലാസ് പാസ് നഷ്ടപ്പെടുത്തി സുവാരസ്, സന്നാഹ മത്സരത്തിൽ മയാമി തോറ്റു | Lionel Messi
നിലവിലെ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയ ലിയോ മെസ്സി തന്റെ ടീമുമായി അമേരിക്കൻ ക്ലബ്ബിനെ നേരിട്ടപ്പോൾ വളരെ അപ്രതീക്ഷിതമായ തോൽവിയാണ് വഴങ്ങിയത്. മേജർ സോക്കർ ലീഗിൽ കളിക്കുന്ന എഫ്സി ഡലാസിനെതീരെയാണ് ലിയോ മെസ്സിക്കും സംഘത്തിനും കാലിടറിയത്. എതിർസ്റ്റേഡിയത്തിൽ വെച്ചാണ് ഇന്റർ മിയാമിയുടെ പരാജയം.
അമേരിക്കൻ ഫുട്ബോൾ സീസണിന് മുൻപ് ആയി നടക്കുന്ന പ്രീ സീസൺ സൗഹൃദം മത്സരങ്ങളിൽ കളിക്കുന്ന ഇന്റർ മിയമി തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് വിജയമില്ലാതെ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ എൽ സാൽവദോറിനെ നേരിട്ട ഇന്റർ മിയാമിയും ലിയോ മെസ്സിയും ഗോൾരഹിത സമനില വഴങ്ങിയാണ് മത്സരം അവസാനിപ്പിച്ചത്.
WHAT. A. START.
— Major League Soccer (@MLS) January 22, 2024
Jesus Ferreira gives @FCDallas the early lead over Miami. pic.twitter.com/Pm2FjIBIZD
ഇന്ന് നടന്ന പോരാട്ടത്തിൽ ശക്തരായ എഫ്സി ഡലാസിനെതിരെ ലിയോ മെസ്സി, ലൂയിസ് സുവാരസ് മുന്നേറ്റനിരയെ മുന്നിൽ നിർത്തി ആരംഭിച്ച ഇന്റർ മിയാമി മൂന്നാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങി, ഫെരീറയുടെ ഗോളിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ എഫ്സി ഡലാസ് ലീഡ് എടുക്കുകയായിരുന്നു. പിന്നീട് ലിയോ മെസ്സിയും സംഘവും ഗോളുകൾ തിരിച്ചടിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി.
Would have been some assist for Leo Messi if Suarez had scored that one pic.twitter.com/elIFnvIjLF
— Leo Messi 🔟 Fan Club (@WeAreMessi) January 22, 2024
Lionel Messi almost scoring off the corner kick.pic.twitter.com/VwTKvfgy0z
— Roy Nemer (@RoyNemer) January 22, 2024
ലിയോ മെസ്സിയുടെ തകർപ്പൻ പാസ് ലൂയിസ് സുവാറസിന് ലഭിച്ചെങ്കിലും ഗോൾ സ്കോർ ചെയ്യാൻ ഉറുഗ്വ താരത്തിനായില്ല. ഇതിനിടെ ലിയോ മെസ്സിയുടെ തകർപ്പൻ കോർനർ കിക് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു, മെസ്സിയുടെ ഈ കോർണർ കിക് ഗോളായാൽ അതൊരു ഗംഭീര നിമിഷമായേനെ. വീണ്ടും തുടർച്ചയായി സമനില ഗോളിനുവേണ്ടി ശ്രമിച്ച ഇന്റർ മിയാമിക്ക് ആദ്യ പകുതിയിൽ ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയിൽ 64 മിനിറ്റിൽ ലിയോ മെസ്സി കളം വിട്ടതിനു പിന്നാലെ സുവാരസ്, ബുസ്കറ്റ്സ് തുടങ്ങിയ താരങ്ങളും ബെഞ്ചിലെത്തി. അവസാന വിസിൽ മുങ്ങിയപ്പോൾ ഹോം സ്റ്റേഡിയത്തിൽ തകർപ്പൻ വിജയമാണ് ഡലാസ് സ്വന്തമാക്കിയത്.
Messi oh so close!
— FCB Albiceleste (@FCBAlbiceleste) January 22, 2024
🎥 Via @MLS
pic.twitter.com/KLaDD5Eif7