ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻസ് അത്ഭുതപ്പെടുത്തി, ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ കുറിച്ച് എതിരാളികൾ പറയുന്നു..
ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ഫാൻസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെതാണെന്ന് നമുക്ക് നിസ്സംശയം പറയാം. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എത്ര മോശം ഫോമിലൂടെ കടന്നു പോവുകയാണെങ്കിൽ പോലും ടീമിനെ പിന്തുണക്കാൻ സ്റ്റേഡിയത്തിലേക്ക് എത്തുന്ന ആരാധകകൂട്ടം എതിർടീമിനെയും പരിശീലകന്മാരെയും അത്ഭുതപ്പെടുത്തുന്നത് പതിവ് കാഴ്ചയല്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ എത്തിയ ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കാൻ വന്ന ഫാൻസിനെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഗോവൻ പരിശീലകൻ.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്കെതിരെ നടന്ന മത്സരത്തിന് ശേഷം സംസാരിച്ച ഗോവൻ പരിശീലകൻ കൊച്ചിയിൽ കളികാണാൻ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസിനെ കുറിച്ച് പുകഴ്ത്തി സംസാരിച്ചു. തങ്ങളുടെ ടീമായ എഫ് സി ഗോവയുടെ ഫാൻസിനെ കുറിച്ച് സംസാരിച്ച അദ്ദേഹം ഗോവയുടെ ഹോം സ്റ്റേഡിയത്തിൽ ടീം മികച്ച കളി പുറത്തെടുക്കുകയാണെങ്കിൽ പോലും കൊച്ചിയിൽ കണ്ടയത്ര ഫാൻസ് വരാറില്ല എന്നും പറഞ്ഞു. എന്നാൽ ഗോവയുടെ ഹോം മത്സരം കാണാൻ സ്റ്റേഡിയത്തിൽ വരുന്ന ഫാൻസിന്റെ കാര്യത്തിൽ താൻ സന്തോഷവാനാണെന്നും
മനോലോ മാർക്കസ് പറഞ്ഞു.
𝐋𝐨𝐮𝐝 𝐚𝐧𝐝 𝐏𝐫𝐨𝐮𝐝, 𝐚𝐬 𝐚𝐥𝐰𝐚𝐲𝐬! 📣🟡#KBFCFCG #KBFC #KeralaBlasters pic.twitter.com/PpRLBnhzP4
— Kerala Blasters FC (@KeralaBlasters) February 25, 2024
“ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്, കാരണം ഇന്ത്യയിൽ എവിടെയും ഇത്രയുമധികം വരുന്ന മികച്ച ഫാൻസിനു മുന്നിൽ ഞങ്ങൾ കളിച്ചു ശീലിച്ചിട്ടില്ല. ഞങ്ങളുടെ കാര്യത്തിൽ സ്റ്റേഡിയത്തിലേക്ക് കളി കാണാൻ വരുന്ന ഞങ്ങളുടെ ഗോവ ഫാൻസിന്റെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ്, പക്ഷെ ഐ എസ് എൽ പോയിന്റ് ടേബിളിൽ ഞങ്ങൾ ടോപ്പ് സ്ഥാനങ്ങളിൽ ഉണ്ടാകുമ്പോൾ പോലും ഇവിടെ കണ്ടത് പോലെ കൂടുതൽ ആളുകൾ സ്റ്റേഡിയത്തിൽ കളികാണാൻ വരുന്നില്ല എന്നത് തീർത്തും കഷ്ടമാണ്. ” – മനോലോ മാർക്കസ് പറഞ്ഞു.
📹 Relive our 𝐄𝐋𝐄𝐂𝐓𝐑𝐈𝐅𝐘𝐈𝐍𝐆 𝐂𝐎𝐌𝐄𝐁𝐀𝐂𝐊 comeback against FC Goa! 🔥⚽
— Kerala Blasters FC (@KeralaBlasters) February 26, 2024
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnuLvN#KBFCFCG #KBFC #KeralaBlasters pic.twitter.com/GlypeBfFcf
എഫ് സി ഗോവയ്ക്ക് നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വാശിയേറിയ പോരാട്ടത്തിൽ ആദ്യപകുതിയിൽ രണ്ടു ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ശക്തമായ തിരിച്ചുവരവിലൂടെ രണ്ടാം പകുതിയിൽ നാലു ഗോളുകൾ തിരിച്ചടിച്ചുകൊണ്ടാണ് കൊച്ചി ഹോം സ്റ്റേഡിയത്തിൽ വിജയം സ്വന്തമാക്കിയത്. ഐ എസ് എലിലെ ശക്തരായ എഫ് സി ഗോവക്കെതിരെ വിജയം നേടിയതോടെ ഗോവയെ മാറി കടന്നുകൊണ്ട് ഐഎസ്എൽ പോയിന്റ് ടേബിളിൽ 29 പോയിന്റുകളുമായി നാലാം സ്ഥാനത്ത് എത്താനും ബ്ലാസ്റ്റേഴ്സിനായി.