27 ഗോളുകളുടെ വിജയം, പ്രി സീസൺ മത്സരത്തിൽ ബയേൻ മ്യൂണിക് എതിരാളികളെ കൊന്നു കൊല വിളിച്ചു

യൂറോപ്യൻ ഫുട്ബോൾ സീസണിന് മുൻപായുള്ള ക്ലബ്ബുകളുടെ പ്രീസീസൺ സൗഹൃദ മത്സരങ്ങൾ അതിഗംഭീരമായി അരങ്ങേറുകയാണ്. നിലവിലെ ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂനികിന്റെ പ്രീസീസൺ പരിശീലനവും സൗഹൃദ മത്സരങ്ങളും ഗംഭീരമായി നടക്കുന്നുണ്ട്.

പ്രീസീസൺ സൗഹൃദ മത്സരത്തിൽ സൗഹൃദമില്ലാതെ കളിച്ച വമ്പൻമാരായ ബയേൺ മ്യൂണിക് ജർമൻ ക്ലബ്ബായ എഫ്സി റോറ്റാച്ച് ഈഗേനിനെതിരെ വിജയിച്ചത് ഒന്നും രണ്ടും ഗോളുകൾക്കല്ല, മറിച് 27-0 എന്ന വമ്പൻ സ്കോറിനാണ് ബയേൺ മ്യൂണികിന്റെ വിജയം. നേരത്തെ 2018-ൽ 20-2, 2019-ൽ 23-0 എന്നീ സ്കോറിനാണ് ബയേൺ ഈ ടീമിനെ തോൽപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ജമാൽ മൂസിയാലയുടെ ഗോളിൽ ഗോളടി തുടങ്ങിയ ബയേൺ മ്യൂണികിന് വേണ്ടി ടെൽ, സാബിട്സർ, ജമാൽ മൂസിയാല എന്നിവർ അഞ്ച് വീതം ഗോളുകൾ സ്കോർ ചെയ്ത് മുന്നിൽ നിന്ന് നയിച്ചു. ആദ്യ പകുതിയിൽ തന്നെ 18 ഗോളുകൾ സ്കോർ ചെയ്ത ബയേൺ മ്യൂണിക് രണ്ടാം പകുതിയിലും ഗോളടി തുടർന്നു.

ഹാട്രിക് ഗോളുകളുമായി നാബ്രിയും ടീമിന് വിജയത്തിലേക്ക് വഴി കാട്ടി. ഡേവിസ്, ലൈമർ, മസ്രോയ്, സാനെ, ഉപമെകാനോ, ഗരീറോ, ഗ്രാവൻബെർച്, കോമാൻ, മാനെ എന്നിവർ ഓരോ വീതം ഗോളുകളും നേടി ബയേൺ മ്യൂണികിന്റെ സൗഹൃദം പുതുക്കി. ഈ സീസണിൽ ജർമൻ ചാമ്പ്യൻമാർ ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

Rate this post