റയൽ മാഡ്രിഡ് മിഡ്ഫീൽഡിലെ കഠിനാധ്വാനിയായ ഫെഡെ വാൽവെർഡെ |Fede Valverde
റയൽ മാഡ്രിഡിന്റെ ഉറുഗ്വേൻ മിഡ്ഫീൽഡർ ഫെഡെ വാൽവെർഡെ തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 24 കാരന്റെ മാഡ്രിഡ് ഡെർബിയിലെ പ്രകടനം ഫുട്ബോൾ പണ്ഡിറ്റുകളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ഒരു സൂപ്പർ താരത്തിലേക്കുള്ള വളർച്ച രേഖപെടുത്തുകയും ചെയ്തു.
റയലിന്റെ രാജകീയ വെളുത്ത ജേഴ്സിയിൽ രക്തവും വിയർപ്പും കണ്ണീരും നൽകുന്ന താരമായി വാൽവെർഡെയെ കാണാൻ സാധിക്കും.റയൽ മാഡ്രിഡിലെ ഒരു യുവ താരത്തിൽ നിന്നും സൂപ്പർസ്റ്റാറിലേക്കുള്ള വാൽവെർഡെയുടെ ഉയർച്ച സ്ഥിരതയുള്ളതായിരുന്നു. കഴിഞ്ഞ സീസൺ മുതൽ ഇന്ന് വരെയുള്ള താരത്തിന്റെ പ്രകടനം പരിശോധിക്കുകയാണെങ്കിൽ ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹം എത്രമാത്രം വികസിച്ചുവെന്ന് മനസ്സിലാക്കാൻ സാധിക്കും. തുടക്കത്തിൽ ഒരു സെൻട്രൽ മിഡ്ഫീൽഡർ എന്ന നിലയിൽ കളിച്ചു തുടങ്ങിയ താരം പിന്നീട് വലതു വിങ്ങിൽ തന്റെ മികവ് പ്രകടിപ്പിക്കുകയായിരുന്നു.ലീഗിലെ ഏറ്റവും മികച്ച റൈറ്റ് മിഡ്ഫീൽഡറായി ഉറുഗ്വേൻ മാറി.
മുൻ ലിവർപൂൾ താരം സ്റ്റീവൻ ജെറാർഡുമായി വാൽവെർഡെയെ പലരും താരതമ്യപ്പെടുത്തുകയും ചെയ്തു. താരത്തിന്റെ ബോക്സ്-ടു-ബോക്സ് കഴിവുകളിലൂടെയും ഫുട്ബോൾ കളിക്കുന്ന രീതിയിലൂടെ വാൽവെർഡെ തന്നെ ജെറാർഡിനെ ഓർമ്മിപ്പിച്ചുവെന്ന് ഉറുഗ്വേ ഫോർവേഡ് ലൂയിസ് സുവാരസ് അഭിപ്രയപെടുകയും ചെയ്തു.ഈ സീസണിൽ ലോസ് ബ്ലാങ്കോസിനായി വാൽവെർഡെ മികച്ച ഫോമിലാണ്.ഈ സീസണിൽ ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് അദ്ദേഹം നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി.വാൽവെർഡെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫുട്ബോൾ ആണ് കളിച്ചികൊണ്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ അവിശ്വസനീയമായ വർക്ക് റേറ്റ് ഇതിനകം തന്നെ ചർച്ച വിഷയമാവുകയും ചെയ്തു.
ഒരുപക്ഷേ ഈ സീസണിൽ വാൽവെർഡെയെ ഒരു പ്രതീക്ഷയാക്കി മാറ്റുന്നത് സ്ഥിരതയാർന്ന ഗോളുകൾ സംഭാവന ചെയ്യാനുള്ള പുതുതായി കണ്ടെത്തിയ കഴിവാണ്.തന്റെ മുമ്പത്തെ 5 ലാ ലിഗ ഔട്ടിംഗുകളിൽ അദ്ദേഹം 4 ഗോളുകൾക്ക് സംഭാവന നൽകിയിട്ടുണ്ട് – അവയിൽ 3 എണ്ണം കഴിഞ്ഞ 3 തുടർച്ചയായ മത്സര ദിവസങ്ങളിൽ വന്നു. ചാമ്പ്യൻസ് ലീഗിൽ രണ്ടു അസിസ്റ്റുകൾ നേടുകയും ചെയ്തു.7 കളികളിൽ ആകെ 5 ഗോളുകൾ സൃഷ്ടിച്ചു.കഴിഞ്ഞ വർഷം വെറും മൂന്നു അസിസ്റ്റുകളാണ് താരത്തിന് നേടാൻ സാധിച്ചത്. റയലിന്റെ മുന്നേറ്റത്തിൽ അദ്ദേഹത്തിന്റെ ഡ്രിബ്ലിംഗ് പ്രത്യേകിച്ചും നിർണ്ണായകമായിരുന്നു.പ്രധാന പാസുകൾക്കായി ലാ ലിഗ റാങ്കിംഗിൽ 24 കാരൻ ഒന്നാമതാണ്.
Esa combinación de explosividad, despliegue y recorrido, el remate violento y potente con la pausa en los momentos necesarios, la limpieza de la jugada y la apertura de caminos. Lectura e interpretación. Juegue donde juegue. Fede Valverde lo tiene todo.pic.twitter.com/iTv071pscc
— Fútbol + UY 🇺🇾 ⚽️ (@Futbol_UY_2) October 6, 2022
കഴിഞ്ഞ സീസണിൽ ലിവർപൂളിനെതിരായ ഫൈനലിൽ വിനീഷ്യസ് നൽകിയതിന് സമാനമായ ഒരു പിൻ-പോയിന്റ് പാസ് ചാമ്പ്യൻസ് ലീഗിൽ കെൽറ്റിക്കിനെതിരെ ഉറുഗ്വേൻ കൊടുത്തിരുന്നു.ഫീൽഡിന്റെ രണ്ടറ്റത്തും നിർണായകമാകാനുള്ള വാൽവെർഡെയുടെ കഴിവ് കാർലോ ആൻസലോട്ടിക്ക് തന്ത്രപരമായ വാതിലുകൾ തുറന്നുകൊടുത്തു. കളിക്കളത്തിൽ വാൽവെർഡെയുടെ സാന്നിധ്യം കൊണ്ട് ആക്രമണത്തിലും മധ്യനിരയിലും പ്രതിരോധത്തിലും സമതുലിതാവസ്ഥയുണ്ടെന്ന് അദ്ദേഹത്തിന് അറിയാം.ഈ സീസണിൽ ഇതുവരെ അൻസലോട്ടി തന്നോട് ആവശ്യപ്പെടുന്ന എല്ലാ ജോലികളും താരം കൈകാര്യം ചെയ്തിട്ടുണ്ട്.
“ഈ സീസണിൽ ഫെഡെ വാൽവെർഡെക്ക് പത്ത് ഗോളുകൾ നേടാൻ കഴിയുന്നില്ലെങ്കിൽ, എന്റെ കോച്ചിംഗ് ബാഡ്ജുകൾ ഞാൻ കീറിക്കളയും” ഈ കാമ്പെയ്നിന്റെ തുടക്കത്തിൽ ആൻസെലോട്ടി പറഞ്ഞ വാക്കുകളാണിത്.ആ ബാഡ്ജുകൾക്ക് അദ്ദേഹത്തിന്റെ അലങ്കരിച്ച വീട്ടിൽ സുരക്ഷിതമായി തന്നെ ഇരിക്കും കാരണം വാൽവെർഡെ അത് നേടുന്നതിന്റെ അടുത്താണ്.റയൽ മാഡ്രിഡ് ടീമിന്റെ നെടുംതൂണായി അദ്ദേഹം മാറുന്ന കാഴചയാണ് കാണാൻ സാധിക്കുന്നത്.