എതിർ താരത്തെ മുഖത്തിടിച്ച റയൽ മാഡ്രിഡ് മിഡ്ഫീൽഡർക്ക് 12 മത്സര വിലക്ക് നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട് |Real Madrid
കഴിഞ്ഞയാഴ്ച വിയ്യാറയലിനോട് 2-3 ന്റെ തോൽവി റയൽ മാഡ്രിഡ് ഏറ്റുവാങ്ങിയിരുന്നു.മത്സരത്തിന് ശേഷം വാൽവെർഡെ വിയ്യ റയലിന്റെ സ്പാനിഷ് വിങ്ങർ അലക്‌സ് ബെയ്‌നയെ മർദിച്ചിരുന്നു.മത്സരത്തിന് ശേഷം കാർ പാർക്കിൽ വില്ലാറിയൽ താരത്തിനായി വാൽവെർഡെ കാത്തിരിക്കുകയും മര്ദിക്കുകയുമായിരുന്നു.
ഈ വർഷം ജനുവരിയിൽ നടന്ന കോപ്പ ഡെൽ റേ മത്സരത്തിനിടെ വാൽവെർഡെയുടെ ഗർഭസ്ഥ ശിശുവിനെക്കുറിച്ച് ബെയ്‌ന അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെത്തുടർന്ന് രണ്ട് കളിക്കാർ തമ്മിൽ വഴക്കുണ്ടായിരുന്നു. ഏപ്രിൽ 19 ബുധനാഴ്ച മുതൽ സ്പാനിഷ് എഫ്എയുടെ മത്സര സമിതി (ഒരു സ്വതന്ത്ര അച്ചടക്ക സമിതി) സംഭവം അന്വേഷിക്കുമെന്ന് അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തു.കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വാൽവെർഡെയ്ക്ക് കുറഞ്ഞത് നാല് മത്സരങ്ങൾ മുതൽ പരമാവധി 12 മത്സരങ്ങൾ വരെ ആഭ്യന്തര വിലക്ക് നേരിടേണ്ടിവരും.
സ്പാനിഷ് എഫ്എയുടെ അന്വേഷണം അവസാനിക്കാൻ ഒരു മാസത്തിലധികം സമയമെടുക്കും. മെയ് ആറിന് നടക്കാനിരിക്കുന്ന കോപ്പ ഡെൽ റേ ഫൈനലിൽ ഒസാസുനയ്‌ക്കെതിരെ കളിക്കുന്നതിന് ഫെഡറിക്കോ വാൽവെർഡെക്ക് വലിയ പ്രശ്‌നമുണ്ടാകില്ലെന്നാണ് ഇതിനർത്ഥം.ഏപ്രിൽ 9 ന് ലാ ലിഗയിൽ റയൽ മാഡ്രിഡിനെതിരെ വില്ലാറിയൽ ശ്രദ്ധേയമായ വിജയം നേടിയതിന് തൊട്ടുപിന്നാലെ ഫെഡറിക്കോ വാൽവെർഡെയും അലക്‌സ് ബെയ്‌നയും പരസ്പരം ഏറ്റുമുട്ടി.സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡിനെതിരായ മത്സരത്തിന് ശേഷം ടീം ബസിലേക്ക് പോവുകയായിരുന്ന അലക്‌സ് ബെയ്‌ന ആക്രമിക്കപ്പെട്ടതായി വില്ലാറിയൽ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
‼️🇺🇾 Federico Valverde is very likely to get sanctioned (4-12 games). The process will take over a month, therefore Valverde will likely miss the start of the next La Liga season. @GoalEspana pic.twitter.com/6F2jjleizY
— Madrid Xtra (@MadridXtra) April 17, 2023
ലാലിഗയിൽ ഇതുവരെ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ ഫെഡറിക്കോ വാൽവെർഡെ ഈ സീസണിൽ മധ്യനിരയിൽ റയൽ മാഡ്രിഡിന് നിർണായകമാണ്. ലോസ് ബ്ലാങ്കോസിനായി ഇതുവരെ 194 മത്സരങ്ങൾ കളിച്ച ഉറുഗ്വേ 18 തവണയാണ് ഗോൾ കണ്ടെത്തിയത്.29 കളികളിൽ നിന്ന് 62 പോയിന്റുള്ള കാർലോ ആൻസലോട്ടിയുടെ ടീം നിലവിൽ ലാ ലിഗ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്താണ്.