യൂറോപ്യൻ രാജ്യത്തിന്റെ ഏറ്റവും മികച്ച താരം ബ്ലാസ്റ്റേഴ്‌സ് ടീമിലോ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ പോയിന്റ് ടേബിളിൽ 26 സമ്പാദ്യമായി ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് നായകനും പ്രധാന താരവുമായ അഡ്രിയാൻ ലൂണ ടീമിൽ നിന്നും പരിക്ക് കാരണം വിട്ടുപോയത് എല്ലാവർക്കുമറിയാം. ലൂണയുടെ പകരമായാണ് ജനുവരി ട്രാൻസ്ഫർ വിൻഡോ സമയത്താണ് കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നും ഒരു കിടിലൻ താരത്തിനെ ടീമിൽ എത്തിച്ചത്.

യൂറോപ്പിലെ നാഷണൽ ടീമായ ലിത്വാനിയക്ക് വേണ്ടി കളിക്കുന്ന ഫെഡർ ഇവാനോവിച് സെർനിച് എന്ന 32 കാരനായ താരത്തിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ താരമായി പ്രഖ്യാപിച്ചത്. മുന്നേറ്റ നിര താരമായ ഫെഡർ സെർനിച് സൂപ്പർ കപ്പ്‌ ടൂർണമെന്റിനു ശേഷം നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ മത്സരത്തിൽ ആയിരിക്കും അരങ്ങേറ്റം കുറിക്കുക.

അതേസമയം നിലവിൽ യൂറോപ്യൻ നാഷണൽ ടീമായ ലിത്വാനിയയുടെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ് അവരുടെ തന്നെ ദേശീയ ടീം നായകനായ ഫെഡർ ഇവാനോവിച് സെർനിച്.ലിത്വാനിയ പ്ലയെർ ഓഫ് ദി ഇയർ 2023 അവാർഡിലേക്കാണ് ഫെഡർ നോമിനേഷൻ നേടിയത്.

ഇത്തവണ ഫെഡർ ഇവാനോവിച് സെർനിച് ലിത്വാനിയൻ പ്ലയെർ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ച് വളരെയധികം സന്തോഷം നൽകുന്ന വാർത്തയായിരിക്കും അത്. നിലവിൽ യൂറോപ്പിലുള്ള ഫെഡർ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപായി ഇന്ത്യയിലെത്തും.

5/5 - (1 vote)