ഫെഡർ സെർനിച്ചിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റം ഏതാണ്ട് തീരുമാനമായി |Kerala Blasters

ഒഡീഷ്യൽ വച്ച് നടക്കുന്ന കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ഗ്രൂപ്പ് ബി മത്സരങ്ങളിൽ ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ ആദ്യം മത്സരം വിജയിച്ചു കയറുന്നത്. ഒരു ഗോൾ നേടിയ ഐമനെ കൂടാതെ ഇരട്ടഗോളുകൾ നേടിയ ക്വാമി പെപ്രാഹ് കൂടിച്ചേർന്നാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടി കൊടുക്കുന്നത്.

ഈ മത്സരം നടക്കുന്ന സമയത്താണ് കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുടെ പകരക്കാരനായി യൂറോപ്പിൽ നിന്നുമുള്ള ഒരു താരത്തിന്റെ സൈനിങ് ഒഫീഷ്യലി പ്രഖ്യാപിക്കുന്നത്. 32 വയസ്സുകാരനായ മുന്നേറ്റനിരയിലും വിങ്ങറായും കളിക്കുന്ന ഫെഡർ സെർനിച് എന്ന താരത്തിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ താരമായി പ്രഖ്യാപിച്ചത്.

ഈ സീസൺ അവസാനം വരെയുള്ള കരാറിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഫെഡർ സെർനിച് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യങ്ങളാണ് ആരാധകരുടെ മനസ്സിലുള്ളത്. ലൂണയുടെ പകരക്കാരൻ സൂപ്പർ കപ്പ് കളിക്കുന്നത് കാണാനുള്ള ആകാംക്ഷ ആരാധകരിലുണ്ടെങ്കിലും നിലവിലെ അപ്ഡേറ്റുകൾ ആരാധകർക്ക് നിരാശയാണ് നൽകുന്നത്.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് ശേഷമായിരിക്കും പുതിയ വിദേശ താരം കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം ചേരുക. സൂപ്പർ കപ്പ് ടൂർണമെന്റിനുശേഷം ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അടുത്ത മത്സരത്തിലായിരിക്കും ഫെഡർ സെർനിച് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള അരങ്ങേറ്റം കുറിക്കുക എന്നതാണ് നിലവിൽ നമുക്ക് ലഭിക്കുന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്.

4.3/5 - (9 votes)