“ഞാൻ എന്റെ കരിയറിൽ ഇതുവരെ കളിച്ചിട്ടുള്ള ടീമുകളിൽ വെച്ച് ഏറ്റവും മികച്ചത്” : കേരള ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും പ്രശംസിച്ച് ഫെഡോർ ചെർണിച്ച് | Fedor Cernych | Kerala Blasters
ക്ലബിനോട് വിടപറഞ്ഞ സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ വലിയ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ കളിക്കാനിറങ്ങിയത്.ഒഡിഷ എഫ്സിയോട് പ്ലെ ഓഫിൽ പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ യാത്ര അവസാനിച്ചു.
പല തരത്തിലുള്ള പ്രതിസന്ധികൾ മൂലം ലീഗിലെ ആദ്യ പകുതിയിൽ പുലർത്തിയ ഫോം ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ തുടരാൻ സാധിച്ചിരുന്നില്ല. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനോപ്പം ചേർന്ന ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോർ ചെർനിച്ച് ആരാധകരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.ഏതാനും മാസങ്ങൾ മാത്രമേ ടീമിനൊപ്പം ഉണ്ടായിരുന്നുള്ളൂവെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഫെഡോർ ചെർണിച്ച്. ആറു മാസത്തെ കരാറിൽ മാത്രമാണ് ഫെഡോർ ചെർണിച്ചിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
സീസൺ പൂർത്തിയായതോടെ താരം ലിത്വാനിയയിലേക്ക് തിരിച്ചു പോവുകയും ചെയ്‌തു. ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായാണ് ഫെഡോർ എത്തിയത് . മോശമല്ലാത്ത പ്രകടനം അദ്ദേഹം ക്ലബ്ബിനു വേണ്ടി നടത്തിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 9 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. ടീമുമായി ഇഴകിചേരാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്.
Fedor Černych (about KBFC fans) 🗣️“I think it is one of the or may be the best fans in all teams I played in my career. Amazing atmosphere at home, also traveling with us to away games” #KBFC pic.twitter.com/5njU0Wq4vA
— KBFC XTRA (@kbfcxtra) May 21, 2024
“ഞാൻ എന്റെ കരിയറിൽ ഇതുവരെ കളിച്ചിട്ടുള്ള ടീമുകളിൽ വെച്ച് ഏറ്റവും മികച്ചതോ അല്ലെങ്കിൽ ഏറ്റവും മികച്ച ആരാധകരിൽ ഒന്നോ ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. ഹോം മത്സരങ്ങളിൽ അവർ തരുന്ന അന്തരീക്ഷം വളരെ മികച്ചതാണ്, അതുപോലെ തന്നെ എവേ മത്സരങ്ങളിൽ അവർ ഞങ്ങൾക്കൊപ്പം യാത്ര ചെയ്യാറുമുണ്ട്.” ഫെഡോർ ചെർണിച്ച് പറഞ്ഞു.
Fedor Černych(about adapting to new condition)🗣️“I thaught it will be much easier but problem for me is too hot here but I was traveling to national team, so I wasn't here all the time; so probably if I stay for next year or some more months everything will be much easier” #KBFC pic.twitter.com/zv9uVVakj4
— KBFC XTRA (@kbfcxtra) May 21, 2024
“ഇത് വളരെ എളുപ്പമാകുമെന്ന് ഞാൻ കരുതി, പക്ഷേ ഇവിടെ എനിക്ക് പ്രശ്നം ചൂടാണ്, പക്ഷേ ഞാൻ ദേശീയ ടീമിലേക്ക് യാത്ര ചെയ്യുകയായിരുന്നു, അതിനാൽ ഞാൻ എല്ലാ സമയത്തും ഇവിടെ ഉണ്ടായിരുന്നില്ല; അതിനാൽ ഞാൻ അടുത്ത വർഷമോ കുറച്ച് മാസങ്ങളോ താമസിച്ചാൽ എല്ലാം വളരെ എളുപ്പമായിരിക്കും” ഫെഡോർ പറഞ്ഞു.”ലീഗും ടീമുകളും ശരിക്കും നല്ല നിലയിലാണ്, ലോകമെമ്പാടുമുള്ള പല കളിക്കാരും ഇവിടെ ഇത് എളുപ്പമുള്ള ലീഗാണെന്ന് കരുതുന്നതിനാൽ കളിക്കുന്നത് എളുപ്പമല്ല, പക്ഷേ അങ്ങനെയല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.