ബ്രസീൽ എന്നും മറക്കാൻ ആഗ്രഹിക്കുന്നതും എന്നാൽ എന്നും ഓർമയിൽ വരുന്നതുമായ ഒരു മത്സരം അല്ല ഒരു ദുരന്തം ആയിരുന്നു 2014 ൽ സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പിന്റെ സെമി ഫൈനലിൽ ജർമനിയോടേറ്റ 7 -1 ന്റെ നാണം കേട്ട തോൽവി.തോൽവി ഏറ്റു വാങ്ങിയിട്ട് എട്ട് ആണ്ടുകൾ പിന്നിട്ടിട്ടും അതിന്റെ വേദനയിൽ നിന്നും അവർ ഇതുവരെ കരകയറിയിട്ടില്ല.
വരും തലമുറ ഈ മത്സരത്തിന്റെ ഫലം കാണുമ്പോൾ ബ്രസീൽ അത്ര മോശമായിരുന്നു എന്ന ചിന്ത അവരിലേക്ക് വരും എന്നുറപ്പാണ്.ബെലോ ഹൊറിസോണ്ടെയിലെ 58,000 വരുന്ന സ്വന്തം ആരാധകർക്ക് മുന്നിലേറ്റ തോൽവി ആരാധകരേക്കാൾ കളിക്കാരെയാണ് ബാധിച്ചത്. ആ തോൽവി ഇപ്പോഴും ബ്രസീലിന്റെ എതിരാളികൾ മറന്നിട്ടില്ല എന്നതിന്റെ തെളിവാണ് ഫിഫയുടെ ഔദ്യോഗിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സ്റ്റോറി.ലോകകപ്പിന് ഇനി ഏഴ് ദിവസമാണുള്ളതെന്നു ബ്രസീലിന് 7 ഗോളുകൾ ജർമ്മനിയടിക്കുന്ന വീഡിയോ പങ്കുവെച്ചാണ് ഫിഫയുടെ പുതിയ സ്റ്റോറി.
2014 ൽ ബ്രസീൽ ലോകകപ്പിൽ ജർമ്മനിയാണ് സെമിഫൈനലിൽ ഏഴ് ഗോളുകൾക്ക് ആതിഥേരായ ബ്രസീലിനെ തകർത്തത്, ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നായിരുന്നു അത്. മത്സരത്തിൽ അതുവരെ ബ്രസീലിനായി മികച്ച പ്രകടനം പുറത്തെടുത്ത സൂപ്പർ താരം നെയ്മർ ,പ്രതിരോധ താരം തിയാഗോ സിൽവ എന്നിവരില്ലാതെയാണ് അവർ ജർമനിയെ നേരിടാനെത്തിയത്
11-ാം മിനിറ്റിൽ തോമസ് മുള്ളറാണ് ജർമ്മനിയുടെ ആദ്യ ഗോൾ നേടിയത്. 23 ആം മിനുട്ടിൽ സ്‌ട്രൈക്കർ ക്ളോസ്സ് ജർമനിയുടെ ലീഡുയർത്തി, 24 26 മിനിറ്റുകളിൽ ഗോൾ കണ്ടെത്തി ടോണി ക്രൂസ് ബ്രസീലിനെ വരാനിരിക്കുന്ന ദുരന്തത്തിലേക്ക് തള്ളി വിട്ടു കൊണ്ടിരുന്നു. 29 ആം മിനുട്ടിൽ സമി ഖദീര നേടിയ ഗോളോടെ കളി ഏകദേശം അവസാനിച്ചു.ആദ്യ പകുതിയിൽ അഞ്ചു ഗോളിന്റെ കനത്ത കടവുമായാണ് ബ്രസീൽ ടീമംഗങ്ങൾ തല താഴ്ത്തി ഡ്രെസിങ് റൂമിലേക്ക് പോയത്.
One of the most shocking #FIFAWorldCup matches of all time 😱
— FIFA World Cup (@FIFAWorldCup) November 13, 2022
Where were you when you watched Germany defeat Brazil?
രണ്ടാം പകുതിയുടെ 69, 79 മിനിറ്റുകളിൽ പകരക്കാരനായ ആന്ദ്രേ ഷുർലെ നേടിയ ഇരട്ട ഗോളുകൾ സ്കോർ ലൈൻ 7 -0 ത്തിലേക്കെത്തിച്ചു. 90 ആം മിനുട്ടിൽ ഓസ്കാർ ബ്രസീലിന് ഒരിക്കലും ആശ്വസിക്കാൻ ആവില്ലെങ്കിലും സ്കോർ ബോർഡിൽ ഇടം കണ്ടെത്തി. 76 വർഷത്തിനിടെ ബ്രസീലിന്റെ ആദ്യ ലോകകപ്പ് സെമി തോൽവിയാണിത്.3 9 വർഷമായി ഏതെങ്കിലും കോംപെറ്റീഷനിൽ സ്വന്തം തട്ടകത്തിൽ അവരുടെ ആദ്യ തോൽവി.1920-ൽ ഉറുഗ്വായ് അവരെ 6-0ന് തോൽപിച്ചതിന് ശേഷം, ഏതാണ്ട് ഒരു നൂറ്റാണ്ടിനിടയിലെ അവരുടെ ഏറ്റവും ശക്തമായ തോൽവിയായിരുന്നു അത്.ലോകകപ്പിന്റെ ചരിത്രത്തിൽ, പകുതി സമയത്ത് അഞ്ച് ഗോളുകൾക്ക് പിന്നിലായ മറ്റ് ടീമുകൾ 1974-ൽ യുഗോസ്ലാവിയയും ,പോളണ്ടുമാണ്.
രണ്ട് വർഷത്തിന് ശേഷം റിയോ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ചു, നെയ്‌മറുമൊത്തുള്ള ഒരു യുവ ബ്രസീലിയൻ ടീമിന് പ്രായശ്ചിത്തം ചെയ്യാൻ വീണ്ടും അവസരം ലഭിച്ചു. സൗത്ത് ആഫ്രിക്കക്കെതിരെയും ഇറാഖിനെതിരെയും അവർ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങൾ സ്‌കോർ ചെയ്യാതെ സമനിലയിൽ പിരിഞ്ഞു, തുടർന്ന് അവർ ക്ലിക്ക് ചെയ്തു.
7 years ago today, Germany beat Brazil 7-1 in their own backyard to reach the World Cup final 😳🏆
— ESPN FC (@ESPNFC) July 8, 2021
(via @FIFAWorldCup)pic.twitter.com/8nxxoWH9vW
ഡെന്മാർക്ക്, കൊളംബിയ, ഹോണ്ടുറാസ് എന്നിവരെ തോൽപ്പിച്ചു.ഫൈനലിൽ ജർമനിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി നെയ്മറും സംഘവും ഗോൾഡ് മെഡൽ നേടി.മൂന്ന് മാസത്തിന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ബ്രസീൽ എസ്റ്റാഡിയോ മിനേറോയിലേക്ക് മടങ്ങിയപ്പോൾ അത് വലിയൊരു നിമിഷമായി മാറി,സെമി ഫൈനലിന്റെ ഹൃദയവേദന നിൽക്കുന്ന സ്റ്റേഡിയത്തിൽ വെച്ച് അവർ അർജന്റീനയെ 3-0ന് തകർത്തു.