“മഞ്ഞപ്പട ഫൈനലിന് ഗ്യാലറിയിൽ ഉണ്ടാകും , ഹൈദരബാദ് ആരാധകരും വരണം”
മാർച്ച് 20 ഞായറാഴ്ച ഗോവയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ ഏറ്റുമുട്ടലിൽ ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടാൻ ഒരുങ്ങുകയാണ്.സെമി ഫൈനൽ രണ്ടാം പാദത്തിൽ എടികെ മോഹൻ ബഗാനോട് 1-0 ന് തോറ്റത് തന്റെ ടീമിനെ അലട്ടുന്നില്ലെന്ന് ഹൈദരാബാദ് എഫ്‌സി ഹെഡ് കോച്ച് മനോലോ മാർക്വേസ് ആവർത്തിച്ചു പറഞ്ഞു.
“ഞങ്ങൾക്ക് പ്രധാന കാര്യം ഫൈനലിലേക്ക് യോഗ്യത നേടുക എന്നതായിരുന്നു.ഞങ്ങളുടെ ടീം പ്രത്യേകിച്ച് നമ്മുടെ യുവ ഇന്ത്യൻ കളിക്കാർ, അവരിൽ ഭൂരിഭാഗവും, ഇത് ആദ്യമായാണ് അവർ ഒരു ഫൈനലിൽ കളിക്കുന്നത്. ഇതാണ് ഞങ്ങൾക്ക് കൂടുതൽ സന്തോഷം നൽകുന്നത്. ഞങ്ങൾ സ്വയം വിമർശനം നടത്തണം. ഇന്നലെ എടികെഎംബി ഞങ്ങളെക്കാൾ നന്നായി കളിച്ചുവെന്ന് ഞാൻ കരുതുന്നു. അവർ വളരെ വൈകി സ്കോർ ചെയ്തതിനാൽ ഞങ്ങൾ ഭാഗ്യവാനായിരുന്നു. എന്നാൽ ഇന്ന് മോശം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള ദിവസമല്ല, ആഘോഷത്തിനുള്ളതാണ്, കാരണം ഞങ്ങൾ ആദ്യമായി ഫൈനലിലേക്ക് പോകുന്നു” മനോലോ മാർക്വേസ് പറഞ്ഞു.
ഒരു പരിശീലകനായി വലിയ അനുഭവസമ്പത്തുള്ള പരിശീലകൻ ഹൈദരാബാദ് ആരാധകരെ സ്റ്റേഡിയത്തിൽ കാണാൻ താൽപ്പര്യപ്പെടുന്നു, കാരണം അവരുടെ ബ്ലാസ്റ്റേഴ്സിനെപോലെ വലിയ ആരാധ സമ്പത്തുള്ള ടീമിനെതിരെ കളിക്കുമ്പോൾ ഗുണമായി മാറും . “ഇപ്പോൾ സ്റ്റാൻഡിൽ ആളുകൾ ഉള്ളതിനാൽ ഇത് ഒരു നല്ല ഫൈനലായിരിക്കുമെന്ന് ഞാൻ കരുതുന്നു. പക്ഷേ ഞങ്ങളുടെ ആരാധകർ അവിടെ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,കേരളത്തിന് ധാരാളം ആരാധകരുണ്ടെന്ന് എനിക്കറിയാം.മ്മുടെ ആരാധകർ അവിടെ ഉണ്ടാവണം, മഞ്ഞപ്പട, കേരളത്തിന് ഒരുപാട് ആരാധകരുണ്ടെന്ന് എനിക്കറിയാം. അവർ വരികയും ചെയ്യും. ഹൈദരാബാദ് അനുകൂലികളോട് എനിക്ക് പറയാനുള്ളത് ” പരിശീലകൻ പറഞ്ഞു.
ആദ്യമായാണ് ഹൈദരാബാദ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.ആദ്യ അവസരത്തിൽ തന്നെ കിരീടം നേടനുള്ള ഒരുക്കത്തിലാണ് നൈസാമുകൾ. കേരള ബ്ലാസ്റ്റേഴ്സും ആദ്യ കിരീടത്തിനായാണ് ഞായറാഴ്ച പിജെഎൻ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ടു തവണ ഫൈനലിൽ എത്തിയെങ്കിലും പരാജയപെടാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി.