❝ഇറ്റലിക്കെതിരെ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ശക്തമായ ടീമുമായി അർജന്റീന❞|Argentina| Lionel Messi

അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനി അടുത്ത മാസം ഇറ്റലിക്കെതിരെ നടക്കുന്ന ഫൈനൽസിമ മത്സരത്തിനുള്ള കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചു.പൗലോ ഡിബാല ടീമിൽ തിരിച്ചെത്തിയയതാണ് ഏറ്റവും വലിയ സവിശേഷത.

ഫെയ്‌നൂർദിന്റെ മാർക്കോസ് സെനെസിയും ടീമിൽ ഇടം പിടിച്ചു.പ്രാഥമിക ടീമിലുണ്ടായിരുന്ന ആറ് താരങ്ങൾ അന്തിമ പട്ടികയിൽ ഇടം നേടിയിട്ടില്ല. ലിയാൻഡ്രോ പരേഡസ്, ലൂക്കാസ് ഒകാമ്പോസ്,ബ്യൂണ്ടിയ,ലൂക്കാസ് അലരിയോ,നിക്കോളാസ് ഡൊമിംഗ്വെസ് ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട എന്നിവരാണ് അവസാന ടീമിൽ ഇടം നേടാൻ സാധിക്കാത്തവർ.ജൂൺ ഒന്നിന് വെംബ്ലി സ്റ്റേഡിയത്തിൽ ദക്ഷിണ അമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയും യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും തമ്മിലുള്ള സൂപ്പർ പോരാട്ടം നടക്കുന്നത്.

29 വർഷത്തിന് ശേഷം ആദ്യമായി, രണ്ട് ഭൂഖണ്ഡങ്ങളിലെയും മുൻനിര ദേശീയ ടീമുകൾ CONMEBOL-UEFA കപ്പ് ഓഫ് ചാമ്പ്യൻസിന് വേണ്ടി പോരാടുന്നത്.1993 നു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു പോരാട്ടം നടക്കുന്നത്.ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ ഇം​ഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇറ്റലി യൂറോ കിരീടമുയർത്തിയത്. അർജന്റീനയാകട്ടെ ആതിഥേയരായ ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ വീഴ്ത്തിയാണ് ലാറ്റിനമേരിക്കയിലെ രാജാക്കന്മാരായത്. 28 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ചുകൊണ്ടുള്ള വിജയമായരുന്നു അർജന്റീനയുടേത്.

1993 ൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഡീഗോ മറഡോണയുടെ നേതൃത്വത്തിലുള്ള അർജന്റീന 1992 ലെ യൂറോ ചാമ്പ്യന്മാരായ ഡെന്മാർക്കിനെ പരാജയപ്പെടുത്തി. പെനാൽറ്റിയിൽ ആയിരുന്നു അർജന്റീന ഡെൻമാർക്കിനെ പരാജയപ്പെടുത്തിയത്. ആൽബിസെലെസ്‌റ്റിക്ക് മെസ്സിയുലൂടെ ഈ വർഷം ഒരിക്കൽ കൂടി അത് നേടാനുള്ള അവസരമുണ്ട്.1985-ൽ നടന്ന ഉദ്ഘാടന എഡിഷനിൽ ഫ്രാൻസ് യുറുഗ്വായെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ആദ്യ കിരീടം നേടി.

ഗോൾകീപ്പർമാർ:എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)ജുവാൻ മുസ്സോ (അറ്റലാന്റ)ജെറോണിമോ റുല്ലി (വില്ലറയൽ)ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്)

പ്രതിരോധനിര :ഗോൺസാലോ മോണ്ടിയേൽ (സെവില്ലെ)നഹുവൽ മോളിന (ഉഡിനീസ്)ജുവാൻ ഫോയ്ത്ത് (വില്ലറയൽ)ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്സ്പർ)ജർമ്മൻ പെസെല്ല (റിയൽ ബെറ്റിസ്)മാർക്ക് സെനെസി (ഫെയ്നൂർഡ്)നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക)ലിസാൻഡ്രോ മാർട്ടിനെസ് (അജാക്സ്)നെഹ്യൂൻ പെരസ് (ഉഡിനീസ്)നിക്കോളാസ് ടാഗ്ലിയാഫിക്കോ (അജാക്സ്)മാർക്കോസ് അക്യൂന (സെവില്ലെ)

മിഡ്ഫീൽഡർമാർ:ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്)അലക്സിസ് മക്അലിസ്റ്റർ (ബ്രൈടൺ)റോഡ്രിഗോ ഡിപോൾ (അത്ലറ്റിക്കോ മാഡ്രിഡ്)എക്‌സിക്വൽ പലാസിയോസ് (ബേയർ ലെവർകുസെൻ)ജിയോവാനി ലോ സെൽസോ (വില്ലറയൽ)

മുന്നേറ്റനിര : ലയണൽ മെസ്സി (പാരീസ് സെന്റ് ജർമൻ)അലജാൻഡ്രോ പാപ്പു ഗോമസ് (സെവില്ലെ) നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന)എയ്ഞ്ചൽ ഡി മരിയ (പാരീസ് സെന്റ് ജെർമെയ്ൻ)ഏഞ്ചൽ കൊറിയ (അത്‌ലറ്റിക്കോ മാഡ്രിഡ്)പൗലോ ഡിബാല (യുവന്റസ്)ജോക്വിൻ കൊറിയ (ഇന്റർ)ജൂലിയൻ അൽവാരസ് (റിവർ പ്ലേറ്റ്)ലൗടാരോ മാർട്ടിനെസ് (ഇന്റർ)