❝അർജന്റീനക്കെതിരെ ഇറ്റലിക്ക് ഇന്ന് ജയിച്ചേ തീരു❞ |Italy |Argentina

യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക ഹോൾഡർമാരായ അർജന്റീനയും ഇന്ന് വെംബ്ലിയിൽ നടക്കുന്ന 2022 ഫൈനൽസിമയിൽ കൊമ്പുകോർക്കും.കഴിഞ്ഞ വർഷം യുവേഫ നേഷൻസ് ലീഗിന്റെ സെമി ഫൈനലിൽ സ്പെയിനിനോട് തോൽക്കുന്നതുവരെ 37 മത്സരങ്ങൾ പരാജയം രുചിക്കാതെയാണ് അസൂറികൽ കടന്നു പോയത്.അപ്പോഴേക്കും ഇറ്റലി 2020 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. എന്നിരുന്നാലും, 2022 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിൽ താരനിബിഡമായ ഇറ്റാലിയൻ ടീം പരാജയപെട്ടു. ഇന്ന് തെക്കേ അമേരിക്കയിലെ ചാമ്പ്യന്മാരുമായി മത്സരിക്കുമ്പോൾ അതിൽ നിന്നും കര കയറാനുള്ള ഒരുക്കത്തിലാവും ഇറ്റാലിയൻ ടീം.

35 വർഷത്തിന് ശേഷം അർജന്റീനക്കെതിരെ ആദ്യ വിജയം നേടാനായിട്ടാണ് ഇറ്റലി ഇന്നിറങ്ങുന്നത്. ഇറ്റലിയെ സംബന്ധിച്ചിടത്തോളം അർജന്റീനക്കെതിരെ ഏറ്റവും ദൈർഘ്യമേറിയ നെഗറ്റീവ് സ്ട്രീക്കുകളിലൊന്ന് തകർക്കാനുള്ള അവസരം കൂടിയാണിത്.1974 മുതൽ 1990 വരെയുള്ള എല്ലാ ലോകകപ്പുകളിലും ഇരുടീമുകളും ഏറ്റുമുട്ടി .1987 ജൂൺ 10-ന് ഫ്രണ്ട്‌ലിയിൽ അർജന്റീനയ്‌ക്കെതിരായ ഇറ്റലിയുടെ അവസാന വിജയം.ഫെർണാണ്ടോ ഡി നാപ്പോളി, ഓസ്‌കാർ ഗാരെയുടെ സെൽഫ് ഗോളും ജിയാൻലൂക്ക വിയാലിയുടെ ഗോളുകളിൽ ഇറ്റലി 3 -1 നു ജയം നേടി.ഡീഗോ മറഡോണയാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.

അതിനുശേഷം അഞ്ച് മീറ്റിംഗുകൾ നടന്നിട്ടുണ്ട്, അർജന്റീന അവസാന മൂന്നെണ്ണം വിജയിക്കുകയും രണ്ടു മത്സരം സമനിലയിൽ ആവുകയും ചെയ്തു. അര്ജന്റീന ഇറ്റലി പോരാട്ടങ്ങളിൽ ഏവരുടെയും മനസ്സിൽ മായാതെ നിൽക്കുന്നത് 990 ലോകകപ്പിന്റെ സെമി ഫൈനലായിരുന്നു.ഗോൾഡൻ ബൂട്ട് ജേതാവ് സാൽവറ്റോർ “ടോട്ടോ” ഷില്ലാസി 17 മിനിറ്റിനുള്ളിൽ അസൂറിയെ മുന്നിലെത്തിച്ചു, എന്നാൽ ക്ലോഡിയോ കാനിജിയ സമനില പിടിച്ചു, മത്സരം പെനാൽറ്റിയിലേക്ക് പോയി. ഷൂട്ട് ഔട്ടിൽ ഇറ്റലിയെ കീഴടക്കി അർജന്റീന ഫൈനലിലേക്ക് മാർച്ച് ചെയ്തു.

2018 ൽ ഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. ഇവർ ബനേഗയും ലാൻസിനിയും നേടിയ ഗോളുകൾക്ക് അര്ജന്റീന വിജയിച്ചു .1990 ലോകകപ്പ് സെമിഫൈനലിന് മുമ്പ് ഇരു ടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോൾ അർജന്റീന ഒരു വിജയം മാത്രമാണ് നേടിയത്, 1956 ൽ ആയിരുന്നു ആ വിജയം. 1978 ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ഇറ്റലിക്ക് മുന്നിൽ അര്ജന്റീന കീഴടങ്ങിയിരുന്നു.നാല് വർഷത്തിന് ശേഷം 1982 ൽ മാർക്കോ ടാർഡെല്ലിയുടെയും അന്റോണിയോ കാബ്രിനിയുടെയും നേടിയ ഗോളുകളിൽ ഇറ്റലി വീണ്ടും അർജന്റീനയെ കീഴടക്കി.

1986-ൽ ഇരു ടീമുകളും ഗ്രൂപ്പ് എയിൽ 1-1 സമനിലയിൽ പിരിഞ്ഞു, എന്നാൽ ഇറ്റലി 16-ാം റൗണ്ടിൽ പുറത്തായി, അർജന്റീന തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയം സ്വന്തമാക്കി.

Rate this post