ലോകത്തിലെ ഏറ്റവും പഴയ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റായ കോപ്പ അമേരിക്കയുടെ 47-ാമത്തെ പതിപ്പിലെ ഫൈനൽ മത്സരം നാളെ അരങ്ങേറുകയാണ്.റിയോ ഡി ജനീറോയിലെ മരകാന സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ലോക ഫുട്ബോളിലെ രണ്ടു അതികായകന്മാരാണ് ഏറ്റുമുട്ടുന്നത്.ബ്രസീലും അർജന്റീനയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി, രണ്ട് ടീമുകളും ഉൾപ്പെടുന്ന അഞ്ച് രസകരമായ വസ്തുതകൾ നമുക്ക് നോക്കാം.
കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ ഫൈനൽ കളിക്കുന്ന രാജ്യം
105 വർഷം പഴക്കമുള്ള ടൂർണമെന്റിൽ കളിച്ച മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ തവണ അർജന്റീന കോപ അമേരിക്ക ഫൈനലിൽ എത്തിയിട്ടുണ്ട്.കോപ അമേരിക്കയുടെ മുമ്പത്തെ ചില പതിപ്പുകളിൽ റൌണ്ട് റോബിൻ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമിനെയാണ് വിജയികളായി പ്രഖ്യാപിച്ചിരുന്നത്.അത്കൊണ്ട് പല ചാംപ്യൻഷിപ്പുകളിലും ഫൈനൽ ഉണ്ടായിരുന്നില്ല.സെമി ഫൈനലിൽ കൊളംബിയയ്ക്കെതിരായ ഷൂട്ടൗട്ട് വിജയത്തെത്തുടർന്ന് അർജന്റീന 29-ാമത്തെ തവണ കോപ്പ അമേരിക്ക ഫൈനലിൽ എത്തിയിരിക്കുകയാണ്.21 തവണ ഫൈനലിൽ എത്തിയിരിക്കുന്ന ഉറുഗ്വേയാണ് രണ്ടാമത്. 14 തവണ കിരീടം നേടിയ അവർ അവസാന നാല് കോപ അമേരിക്ക ഫൈനലുകളിലും പരാജയപെട്ടു.
#OnThisDay in 1993 Gabriel Batistuta scored twice as @Argentina beat México to lift the Copa América – their last senior title pic.twitter.com/urRHM9Wz84
— GOLAZO (@golazoargentino) July 4, 2017
ഒരു കിരീടം കൂടി നേടിയാൽ അർജന്റീനക്ക് ഉറുഗ്വേയെ മറികടക്കാം
കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയവരുടെ പട്ടികയിൽ 14 കിരീടവുമായി അർജന്റീനയും ഉറുഗ്വേയും ഒപ്പത്തിനൊപ്പമാണ്.1993 ലെ അവസാന കോപ്പ അമേരിക്കയുടെ വിജയത്തിനുശേഷം, ലാ ആൽബിസെലെസ്റ്റെ ഒരു പ്രധാന കിരീടം നേടുന്നതിൽ പരാജയപ്പെട്ടു. ഈ കാലയളവിൽ നാല് പ്രധാന ഫൈനലുകൾ അവർക്ക് നഷ്ടമായി . 1993 ലെ അർജന്റീനയുടെ വിജയത്തിന് ശേഷം ഉറുഗ്വേ രണ്ട് കിരീടങ്ങൾ നേടി (1995, 2011) അർജന്റീനയുടെ ഒപ്പമെത്തി.
Lionel Messi scored his 76th career goal for Argentina 🙌
— VBET News (@VBETnews) July 4, 2021
1 goal away from Pele’s record in South America 👀#CopaAmerica pic.twitter.com/6P1MIov8PJ
സൗത്ത് അമേരിക്കൻ ഫുട്ബോളിലെ ടോപ് സ്കോററാവാൻ മെസ്സിക്ക് രണ്ടു ഗോളുകൾ കൂടി മതി
ഈ കോപ്പയിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കുക എന്ന വലിയ ലക്ഷ്യമാണ് മെസ്സിക്ക് മുന്നിലുള്ളത്.നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായാണ് 34 കാരൻ മികച്ച ഫോമിലാണ്. ഇക്വഡോറിനെതിരായ 3-0 ക്വാർട്ടർ ഫൈനൽ വിജയത്തിലെ ഫ്രീകിക്ക് ഗോളോട് കൂടി അന്തരാഷ്ട്ര ഗോളുകളുടെ എണ്ണം 76 ആയിരിക്കുകയാണ്. രണ്ടു ജോല്യ്ക്കൽ കൂടി നേടിയാൽ പെലെയുടെ 77 ഗോളുകൾ മറികടന്ന് സൗത്ത് അമേരിക്കൻ ഫുട്ബോളിലെ ടോപ് സ്കോററാവാൻ മെസ്സിക്ക് സാധിക്കും.150 മത്സരങ്ങളിൽ നിന്ന് 76 ഗോളുകൾ നേടിയ മെസ്സി ആൽബിസെലെസ്റ്റെയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ്.
Brazil have now eliminated Argentina in each of the last 5️⃣ times they met in Copa America.
— Goal (@goal) July 3, 2019
2019 🇧🇷
2007 🇧🇷
2004 🇧🇷
1999 🇧🇷
1995 🇧🇷
Unlucky. pic.twitter.com/ZMNgAa9nTL
മൂന്ന് പതിറ്റാണ്ടിനിടെ കോപ്പയിൽ ബ്രസീലിനെതിരെ അർജന്റീനക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല
അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വലിയ എതിരാളികളിലൊന്നാണ് ബ്രസീലും അർജന്റീനയും . ഇരു ടീമുകളും തമ്മിലുള്ള എല്ലാ മത്സരങ്ങളിലും നൂറിലധികം മീറ്റിംഗുകളിൽ സെലേക്കാവോ 46 തവണ വിജയിക്കുകയും 40 തവണ ആൽബിസെലെസ്റ്റെ വിജയിക്കുകയും.1993 ലെ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിന് ശേഷം അർജന്റീനക്ക് കോപ്പയിൽ ബ്രസീലിനെതിരെ ജയിക്കാൻ കഴിഞ്ഞിട്ടില്ല. പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് അർജന്റൈൻ വിജയിച്ചത്. അതിനു ശേഷം നടന്ന അഞ്ചു കോപ്പ മത്സരങ്ങളിലും ബ്രസീൽ വിജയിച്ചു. അവസാനമായി 2019 ലെ പ്പ അമേരിക്ക സെമി ഫൈനലിൽ ലയണൽ മെസ്സിയെയും സംഘത്തെയും 2-0ന് തോൽപ്പിച്ചു.
ബ്രസീൽ ആതിഥേയത്വം വഹിച്ച കോപ്പയിൽ അവർ കിരീടം നേടിയിട്ടുണ്ട്
കോപ്പ അമേരിക്കയുടെ ആതിഥേയരെന്ന നിലയിൽ ബ്രസീലിന് അഭിമാനകരമായ റെക്കോർഡ് ഉണ്ട്. 1919 മുതൽ സെലേക്കാവോ മത്സരത്തിന് ആതിഥേയത്വം വഹിച്ച അഞ്ച് മുൻ അവസരങ്ങളിൽ അവർ കിരീടം നേടിയിട്ടുണ്ട്.1919 ,1922, 1949, 1989, 2019 വർഷങ്ങളിൽ സ്വന്തം നാട്ടിൽ അവർ കിരീട നേടി.കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിച്ച ഏഴ് തവണയും വിജയിച്ചുകൊണ്ട് 15 തവണ ജേതാക്കളായ ഉറുഗ്വേയ്ക്ക് മാത്രമാണ് ബ്രസീലിനേക്കാൾ മികച്ച റെക്കോർഡ്. ഈ കോയന്പയിൽ ബ്രസീൽ വിജയിച്ചാൽ 1923-24 ലെ ഉറുഗ്വേക്ക് ശേഷം കോപ്പ അമേരിക്കയുടെ തുടർച്ചയായ പതിപ്പുകൾ ഹോസ്റ്റുചെയ്യുമ്പോൾ വിജയിക്കുന്ന ഏക ടീമായി മാറും.