❝ലയണൽ മെസ്സിക്ക് ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ 5 കളിക്കാർ❞
17 മഹത്തായ വർഷങ്ങൾ നീണ്ട ഒരു കരിയറിൽ, ലയണൽ മെസ്സി സൂര്യനു കീഴിലുള്ള എല്ലാ റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. നിലവിലെ ക്ലബായ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) വേണ്ടി ഒരു ഗോൾ മാത്രം നേടിയ ലയണൽ മെസ്സിയുടെ ക്ലബ് കരിയർ സ്റ്റാറ്റിസ്റ്റിക്സ് 673 ഗോളുകളും 301 അസിസ്റ്റുകളുമാണ്. പ്രഗൽഭരായ താരങ്ങൾക്ക് ചുറ്റും ഗുണനിലവാരമുള്ള കളിക്കാർ ഉണ്ടായാൽ പലപ്പോഴും അവരെ പിടിച്ചാൽ കിട്ടുകയില്ല.ബാഴ്സലോണയിലെ അവസാന സീസണുകൾ ഒഴികെ, ലയണൽ മെസ്സിക്ക് ചുറ്റും മികച്ച താരങ്ങൾ ഉണ്ടായിരുന്നു. റൊണാൾഡീഞ്ഞോ മുതൽ ബ്രസീലിയൻ ഇണയായ നെയ്മർ വരെ മികച്ച കൂട്ടാളികൾ മെസ്സിക്കുണ്ടായി.ലയണൽ മെസ്സിയെ ഏറ്റവും കൂടുതൽ സഹായിച്ച അഞ്ച് കളിക്കാരെ നമുക്ക് നോക്കാം:
5 .പെഡ്രോ – 25 അസിസ്റ്റുകൾ -2010 -കളുടെ തുടക്കത്തിൽ ബാഴ്സ നിരയിൽ മികവ് കാട്ടിയിട്ടും ഏറെ ചർച്ച ചെയ്യപ്പെടാത്ത താരമാണ് പെഡ്രോ.മൂന്ന് ചാമ്പ്യൻസ് ലീഗ് വിജയങ്ങളും ഒരു ലോകകപ്പ് കിരീടവും 176 കരിയർ ഗോളുകളും നേടിയ താരം ആധുനിക തലമുറയിലെ ഏറ്റവും കഴിവുള്ള കളിക്കാരിൽ ഒരാളാണ്.ലയണൽ മെസ്സിയെപ്പോലെ, പെഡ്രോയും ബഹുമാനപ്പെട്ട ലാ മസിയയുടെ ഒരു ഉൽപ്പന്നമായിരുന്നു.ഡേവിഡ് വില്ല, ലയണൽ മെസ്സി എന്നിവർക്കൊപ്പം പല സീസണുകളിലും ബ്ലൗഗ്രാനയുടെ ആക്രമണ നിര പെഡ്രോ നയിച്ചു.അർജന്റീനയുമായുള്ള 270 മത്സരങ്ങളിൽ പെഡ്രോ ലയണൽ മെസ്സിക്കായി 25 അസിസ്റ്റുകൾ നൽകി.
4 .സാവി – 31 അസിസ്റ്റുകൾ-എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായാണ് സാവിയെ കണക്കാക്കുന്നത്.ഡീപ് ലയിങ് മിഡ്ഫീൽഡറായ സാവി ബാഴ്സലോണയിലെ സീനിയർ സ്ക്വാഡിനൊപ്പം 17 വർഷം ചെലവഴിച്ചു.മെസ്സിക്കൊപ്പം 399 മത്സരങ്ങൾ കളിക്കുകയും ഇരുവർക്കും സംയുക്ത ഗോൾ സംഭാവന 43 ആയിരുന്നു, അതിൽ 31 എണ്ണം സാവി സാവി മെസ്സിക്ക് നൽകിയ അസ്സിസ്റ്റയിരുന്നു.
3 .ആന്ദ്രെ ഇനിയേസ്റ്റ – 37 അസിസ്റ്റുകൾ-ലയണൽ മെസ്സികൊപ്പം കളിച്ച ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ആന്ദ്രെ ഇനിയേസ്റ്റ.അൽബസെറ്റിൽ ജനിച്ച ഇനിയേസ്റ്റ, 12-ആം വയസ്സിൽ ലാ മസിയയിൽ ചേർന്നു. ഗ്വാർഡിയോളയുടെ കീഴിൽ അദ്ദേഹം ഫുട്ബോളിന്റെ ഉന്നതിയിലെത്തി. തനിക്കും പുറമെ സാവി, സെർജിയോ ബുസ്ക്വെറ്റ്സ് എന്നിവ അടങ്ങുന്ന മധ്യനിരയുടെ അവിഭാജ്യഘടകമായി പ്രവർത്തിച്ചു. മത്സരം മുന്നിൽ കാണാനും അതിനനുസരിച്ച് പന്ത് മുന്നോട്ടുകൊണ്ടുപോകാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പലപ്പോഴും സഹപ്രവർത്തകർക്ക് അവസരങ്ങൾ സൃഷ്ടിച്ചു. മെസ്സിയുടെ അസാധാരണമായ ആക്രമണാത്മക കഴിവിനെ ഇനിയേസ്റ്റയുടെ വിഷനും സംയോജിപ്പിചത്തോടെ എതിരാളികളില്ലാത്ത ക്ലബ്ബായി ബാഴ്സ മാറി. അർജന്റീനയുമായുള്ള 14 വർഷത്തെ ബന്ധത്തിൽ, ലയണൽ മെസ്സിക്കായി 37 അസിസ്റ്റുകൾ നൽകാൻ ഇനിയെസ്റ്റയ്ക്ക് കഴിഞ്ഞു.
2 .ഡാനി ആൽവസ് – 42 അസിസ്റ്റുകൾ-ഡാനി ആൽവസിനെ നിങ്ങൾ എത്ര പ്രശംസിച്ചാലും ഒരു റൈറ്റ് ബാക്കെന്ന നിലയിൽ അദ്ദേഹത്തെ പലപ്പോഴും വിലകുറച്ചു കാണുന്നത് കണ്ടിട്ടുണ്ട്.ആക്രമണത്തിലും പ്രതിരോധ കളികളിലും ഒരുപോലെ പ്രാവീണ്യം നേടിയ ആൽവസിനെ എതിരാളികൾ ഒരു യഥാർത്ഥ ഭീഷണിയായി കണക്കാക്കിയിരുന്നു.മെസ്സി വലതു വിങ്ങിൽ കളിക്കുമ്പോൾ ഇവരെ തടയുക അസാധ്യം തന്നെയായിരുന്നു.എട്ട് സീസണുകളിലായി ബ്രസീലിയൻ ഫുൾ ബാക്ക് ലയണൽ മെസ്സിക്ക് 42 അസിസ്റ്റുകൾ നൽകി. 38 -ആം വയസ്സിൽ, ആൽവസ് ഇതുവരെ ബൂട്ട് അഴിച്ചിട്ടില്ല.
1 .ലൂയിസ് സുവാരസ് – 47 അസിസ്റ്റുകൾ -ലയണൽ മെസ്സിക്ക് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ആക്രമണ പങ്കാളിയായിരുന്നു ഉറുഗ്വേ ഫോർവേഡ് ലൂയി സുവാരസ്.സമാനതകളില്ലാത്ത ക്ലാസ് തെളിയിച്ചുകൊണ്ട് ആറ് സീസണുകളിലായി 47 അസിസ്റ്റുകൾ സുവാരസ് മെസ്സിക്ക് നൽകി.’എംഎസ്എൻ’ ത്രയത്തിന്റെ ഭാഗമായ സുവാരസ് കാറ്റലോണിയയിലെ തന്റെ കാലത്ത്, എൽ പിസ്റ്റോലെറോ 195 ഗോളുകൾ നേടി, കൂടാതെ 113 അസിസ്റ്റുകൾ ബാഴ്സലോണയുടെ എക്കാലത്തെയും സ്കോറിംഗ് ചാർട്ടിൽ മൂന്നാം സ്ഥാനം നേടാൻ സഹായിച്ചു. ബാഴ്സലോണയുമായുള്ള മോശം ചരിത്രം ഉണ്ടായിരുന്നിട്ടും, ലയണൽ മെസ്സിയുമായുള്ള സുവാരസിന്റെ പങ്കാളിത്തം ഫുട്ബോൾ സാഹോദര്യത്തിന്റെ ഹൃദയത്തിൽ ഇടംപിടിച്ചു.