പറന്നു നടന്ന് മിന്നിത്തിളങ്ങി മെസ്സി, പ്രകടനത്തിന്റെ കണക്കുകൾ അറിയൂ
ഇന്ന് നടന്ന ഫ്രണ്ട്‌ലി മത്സരത്തിൽ ഹോണ്ടുറാസിനെതിരെ മികച്ച വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഹോണ്ടുറാസിനെ പരാജയപ്പെടുത്തിയത്. ഈ മൂന്നു ഗോളുകളിൽ രണ്ടു ഗോളും നേടിയത് ലയണൽ മെസ്സിയായിരുന്നു. ഒരു ഗോൾ ലൗറ്ററോയുടെ വകയായിരുന്നു.
മത്സരത്തിൽ ഉജ്ജ്വലപ്രകടനമാണ് ലിയോ മെസ്സി പുറത്തെടുത്തിട്ടുള്ളത്. ആദ്യപകുതി അവസാനിക്കുന്നതിനു മുന്നേ പെനാൽറ്റിയിലൂടെയാണ് മെസ്സി ആദ്യ ഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിലാണ് അതിമനോഹരമായ ഗോൾ സ്വന്തമാക്കിയത്. ബോക്സിന് പുറത്തുനിന്ന് ഒരു ഫസ്റ്റ് ടൈം ചിപിലൂടെയാണ് മെസ്സി ഗോൾ കണ്ടെത്തിയത്.ആ ബോൾ ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ വലയിലേക്ക് ചാഞ്ഞിറങ്ങുകയായിരുന്നു.
എന്നാൽ ഈ ഗോളുകൾ കൊണ്ടുമാത്രം വിലയിരുത്തേണ്ട ഒന്നല്ല ലയണൽ മെസ്സിയുടെ പ്രകടനം. മത്സരത്തിൽ നിറഞ്ഞു കവിഞ്ഞു കളിക്കുന്ന ലിയോ മെസ്സിയെയാണ് ആരാധകർക്ക് കാണാൻ സാധിച്ചിട്ടുള്ളത്.ആദ്യ ഗോൾ ലൗറ്ററോ നേടുമ്പോൾ അതിന് പിന്നിലും ലയണൽ മെസ്സിയുടെ ഒരു മാസ്റ്റർ ക്ലാസ് പാസ് ഉണ്ടായിരുന്നു. പെനാൽറ്റി എടുത്തു നോക്കുമ്പോൾ ഗോൾകീപ്പറെ പൂർണ്ണമായും നിഷ്പ്രഭനാക്കിയ പെനാൽറ്റിയാണ് മെസ്സിയിൽ നിന്നും ഉണ്ടായത്. അർജന്റീനയുടെ അവസാനത്തെ ഗോൾ മെസ്സിയുടെ എല്ലാ പ്രതിഭയും വിളിച്ചോതുന്ന ഗോളായിരുന്നു. മാത്രമല്ല എൻസോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് ഒരു അക്രോബാറ്റിക്ക് ഗോൾ ശ്രമവും മെസ്സിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. എന്നാൽ നിർഭാഗ്യം കൊണ്ട് മാത്രമാണ് അത് ഗോളാവാതെ പോയത്.
ഏതായാലും മെസ്സിയുടെ പ്രകടനത്തിന്റെ കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം.2 goals,4 shots on target,86% accurate passes, 1 big chance created,50% successful dribbles, 100% accurate long balls, 1 recovery, 5 ground duels won, 9.1 match rating,ഇതൊക്കെയാണ് മെസ്സിയുടെ പ്രകടനത്തിന്റെ കണക്കുകളായി പുറത്ത് വന്നിരിക്കുന്നത്. മെസ്സി മത്സരത്തിൽ വളരെയധികം ഇടപഴകി കളിച്ചു എന്നുള്ളതിന് തെളിവുകൾ തന്നെയാണ് ഇത്.
We were so close to greatness. Enzo-Messi link-up pic.twitter.com/LytTet8dAZ
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 24, 2022
ഏതായാലും മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടുകൂടി അർജന്റീനക്ക് വേണ്ടി ആകെ 88 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ഇനി അർജന്റീനയുടെ അടുത്ത എതിരാളികൾ ജമൈക്കയാണ്.ആ മത്സരത്തിലും മെസ്സി മികവ് തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.