മെസ്സിയും റോണോയും നെയ്മറും ഏറ്റവും മികച്ചവർ, വിത്യസ്ത അഭിപ്രായവുമായി നെയ്മറിനെ പരിശീലിപ്പിക്കുന്ന പോർച്ചുഗീസ് കോച്ച്

ആധുനിക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള 3 ഫുട്ബോൾ താരങ്ങളാണ് ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി, നെയ്മർ ജൂനിയർ എന്നീ താരങ്ങൾ. പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിക്കുന്നത്. ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ സൗദി പ്രോ ലീഗിൽ അൽ നസ്റിന്റെ എതിരാളികളായ അൽ ഹിലാലിന് വേണ്ടിയുമാണ് കളിക്കുന്നത്.

അതേസമയം അർജന്റീന ദേശീയ ടീം നായകനായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ സോക്കർ ലീഗ് ക്ലബായ ഇന്റർമിയാമിക്ക് വേണ്ടിയും പന്ത് തട്ടുന്നു. ഒരുകാലത്ത് യൂറോപ്യൻ ഫുട്ബോളിനെ വിറപ്പിച്ച താരങ്ങളാണ് നിലവിൽ തങ്ങളുടെ കരിയറിന്റെ അവസാന കാലഘട്ടത്തിൽ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കുന്നത്. നെയ്മർ ജൂനിയർ നിലവിൽ പരിക്കിന്റെ പിടിയിലായതിനാൽ ഈ സീസണിൽ കളിക്കുന്നില്ല, മാത്രമല്ല വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റും താരത്തിന് നഷ്ടമാകും എന്നാണ് കരുതുന്നത്.

എന്തായാലും സൗദി ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരും ശക്തരായ അൽ ഹിലാലിന്റെ പരിശീലകനായ പോർച്ചുഗീസ് തന്ത്രഞ്ജൻ ജോർജെ ജീസസ് തന്നെ സമ്മതിച്ചിടത്തോളം ഏറ്റവും മികച്ച താരങ്ങൾ ആരാണെന്ന് വെളിപ്പെടുത്തുകയാണ്. നിലവിൽ നെയ്മർ ജൂനിയറിനെ പരിശീലിപ്പിക്കുന്ന ജോർജെ ജീസസ് നേരത്തെ പോർച്ചുഗീസ്, ബ്രസീൽ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള പോർച്ചുഗീസ് പരിശീലകൻ കൂടിയാണ്. തന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോ മെസ്സി, നെയ്മർ ജൂനിയർ എന്നീ മൂന്നു താരങ്ങളും ലോകത്തിലെ ഏറ്റവും മികച്ച മൂന്നു താരങ്ങളാണ് എന്നാണ് അൽ ഹിലാൽ പരിശീലകൻ പറഞ്ഞത്.

നിലവിൽ സൗദി പ്രോ ലീഗിൽ അൽ നസ്റിനേക്കാൾ 7 പോയന്റ് മുന്നിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന അൽ ഹിലാൽ നേരത്തെ റിയാദ് സീസൺ കപ്പിൽ മെസ്സിയുടെ ടീമായ ഇന്റർമിയാമിയെയും ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമായ അൽ നസ്റിനെയും തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു. ഈ സൗദി പ്രോ ലീഗ് സീസണിൽ കിരീടം നേടാൻ ആഗ്രഹിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്കും അൽ നസ്റിനും മുൻപിൽ വലിയ വെല്ലുവിളിയാണ് ജോർജെ ജീസസിന്റെ അൽ ഹിലാൽ ഉയർത്തുന്നത്.

Rate this post