2022 എന്നുള്ളത് ലയണൽ മെസ്സിയുടെ സുവർണ വർഷമാണ്.കരിയറിൽ കിട്ടാക്കനിയായി അവശേഷിച്ചിരുന്ന വേൾഡ് കപ്പ് കിരീടം മെസ്സി സ്വന്തമാക്കിയ വർഷം.ആ കിരീടത്തിലേക്ക് അർജന്റീനയെ നയിച്ചത് ലയണൽ മെസ്സി തന്നെയായിരുന്നു. വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.
2022ലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള IFFHS പുരസ്കാരം മെസ്സിക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെയുടെ 2022ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ എഡിറ്റോറിയൽ സ്റ്റാഫുകളാണ് മെസ്സിയെ ഇപ്പോൾ തിരഞ്ഞെടുത്തിട്ടുള്ളത്.കിലിയൻ എംബപ്പേ,റാഫേൽ നദാൽ എന്നിവരെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് മെസ്സി ഈ പുരസ്കാരം നേടിയിട്ടുള്ളത്.
2011ലായിരുന്നു അവസാനമായി ഒരു ഫുട്ബോൾ താരം ഏറ്റവും മികച്ച സ്പോർട്സ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നത്.2011ലും ഈ പുരസ്കാരം സ്വന്തമാക്കിയത് സാക്ഷാൽ ലയണൽ മെസ്സി തന്നെയായിരുന്നു. ദീർഘകാലത്തിനുശേഷം ഫുട്ബോളിന് ഈ നേട്ടം സമ്മാനിക്കാൻ വരേണ്ടിവന്നു. 808 പോയിന്റ് നേടി കൊണ്ടാണ് ലയണൽ മെസ്സി കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സ്പോർട്സ് താരമായി മാറിയിട്ടുള്ളത്.381 പോയിന്റ് ഉള്ള കിലിയൻ എംബപ്പേയാണ് രണ്ടാം സ്ഥാനത്ത്.285 പോയിന്റ് ഉള്ള റാഫേൽ നദാലാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.
ലയണൽ മെസ്സി അർഹിച്ച പുരസ്കാരം തന്നെയാണ് ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്. കാരണം കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുള്ളത് മെസ്സിയാണ്. മാത്രമല്ല ഒരു മികച്ച തുടക്കം പിഎസ്ജിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ മെസ്സിക്ക് ലഭിക്കുകയും ചെയ്തിരുന്നു.വേൾഡ് കപ്പ് ഗോൾഡൻ ബോളിന് പുറമേ ഒരുപാട് മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും മെസ്സി സ്വന്തമാക്കിയിരുന്നു. അങ്ങനെ എല്ലാംകൊണ്ടും മെസ്സി തൊട്ടതെല്ലാം പൊന്നാക്കിയ ഒരു വർഷമായിരുന്നു 2022.ബാലൺഡി’ഓർ പുരസ്കാര സാധ്യതയും ഇപ്പോൾ മെസ്സിക്കാണ് കൽപ്പിക്കപ്പെടുന്നത്.
Lionel Messi sacré Champion des champions monde
— L'ÉQUIPE (@lequipe) January 6, 2023
Lionel Messi et Kylian Mbappé trônent en haut du classement de Champion des champions monde déterminé par les journalistes des rédactions du groupe L'Équipe. https://t.co/EU3XkFU4Pm pic.twitter.com/1aLYw8jpMZ
അതേസമയം ഫ്രാൻസിലെ ഏറ്റവും മികച്ച കായികതാരമായി കൊണ്ട് എൽ എക്യുപെ കിലിയൻ എംബപ്പേയെ തിരഞ്ഞെടുത്തിട്ടുണ്ട്. സൂപ്പർ താരം കരീം ബെൻസിമയെ പിന്തള്ളി കൊണ്ടാണ് എംബപ്പേ ഇത് കരസ്ഥമാക്കിയിട്ടുള്ളത്.832 പോയിന്റ് ആണ് എംബപ്പേ ഇതിൽ സ്വന്തമാക്കിയിട്ടുള്ളത്.484 പോയിന്റ് ആണ് ബെൻസിമ കരസ്ഥമാക്കിയിട്ടുള്ളത്.കഴിഞ്ഞ വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് എംബപ്പേ.