ഗോൾ നേടുന്നത് പോലെ തന്നെ മനോഹരമായ മറ്റൊരു കാഴ്ച്ചയാണ് ഗോൾ സെലിബ്രേഷനും.വ്യത്യസ്തമായ രീതിയിലുള്ള ഗോൾ സെലിബ്രേഷനുകൾ ഫുട്ബോൾ ലോകത്ത് നിന്ന് കണ്ടിട്ടുണ്ട്.എന്നാൽ വളരെ വിചിത്രമായ ഒരു കാര്യമാണ് ഇന്നലെ സ്പാനിഷ് ലീഗിൽ അരങ്ങേറിയിട്ടുള്ളത്.അപൂർവങ്ങളിൽ അപൂർവമായ ഒരു കാഴ്ച്ചയാണ് നടന്നത്.
അതായത് താൻ നേടിയ ഗോൾ സൈഡ് ബെഞ്ചിൽ ഇരുന്നുകൊണ്ടാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റീന സൂപ്പർതാരമായ എയ്ഞ്ചൽ കൊറേയക്ക് ആഘോഷിക്കേണ്ടി വന്നത്.ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങേണ്ടി വരികയായിരുന്നു.ഗെറ്റാഫെക്കെതിരെ മത്സരത്തിലാണ് ഈ സംഭവം അരങ്ങേറിയിട്ടുള്ളത്.
മത്സരത്തിന്റെ അറുപതാം മിനിട്ടിലാണ് അത്ലറ്റിക്കോക്ക് വേണ്ടി കൊറേയ ഗോൾ നേടുന്നത്.സഹതാരത്തിന്റെ ലോങ്ങ് റേഞ്ച് ഷോട്ട് ഗെറ്റാഫെ ഗോൾകീപ്പർ തടഞ്ഞുവെങ്കിലും റീബൗണ്ട് ലഭിച്ച ബോൾ കൊറേയ ഒരു പവർഫുൾ ഷോട്ടിലൂടെ വലയിൽ എത്തിക്കുകയായിരുന്നു.പക്ഷേ ഉടൻതന്നെ അത് റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു.ഇതോടുകൂടി ഗോൾ നിഷേധിക്കപ്പെട്ടു.
ഇതിന് പിന്നാലെ അത്ലറ്റിക്കോയുടെ പരിശീലകനായ ഡിയഗോ സിമയോണി എയ്ഞ്ചൽ കൊറേയയെ പിൻവലിക്കുകയായിരുന്നു.പകരമായി കൊണ്ട് യാനിക്ക് കരാസ്ക്കോയെ കളത്തിലേക്ക് ഇറക്കുകയായിരുന്നു.പക്ഷേ പിന്നീടാണ് ഈ ഗോൾ ചെക്കിങ് നടക്കുന്നത്.മത്സരത്തിൽ റഫറി VAR പരിശോധിച്ചതോടെ ഇത് ഗോൾ ആണെന്ന് കണ്ടെത്തുകയായിരുന്നു.ഗോൾ വിധിച്ചതോടെ കൂടി ബെഞ്ചിൽ ഇരുന്ന് കൊണ്ടാണ് കൊറേയക്ക് ഈ ഗോൾ ആഘോഷിക്കേണ്ടി വന്നത്.
🇪🇸 #LaLiga
— beIN SPORTS (@beinsports_FR) February 4, 2023
😮 C'est l'image insolite du jour !
✅ Sorti par Diego Simeone, Angel Correa découvre que son but est finalement validé alors qu'il se trouve sur le banc des Colchoneros ! pic.twitter.com/iJC7e9hFQ7
അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങൾ എല്ലാവരും ബെഞ്ചിൽ ഇരിക്കുന്ന കൊറേയയെ വാരിപ്പുണർന്ന് അഭിനന്ദിക്കുകയായിരുന്നു.പക്ഷേ ഈ ഗോൾ കാരണവും വിജയിക്കാൻ അത്ലറ്റിക്കോക്ക് സാധിച്ചില്ല.മത്സരത്തിന്റെ 83ആം മിനിറ്റിൽ ഉനാൽ ഗെറ്റാഫെക്ക് പെനാൽറ്റിയിലൂടെ സമനില നേടിക്കൊടുക്കുകയായിരുന്നു.നിലവിൽ സ്പാനിഷ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണ് ഉള്ളത്.