ബാഴ്സലോണ ക്യാമ്പ് നൗവിനോട് വിട പറയുന്നു, അവസാന മത്സരം ഇന്ന്|FC Barcelona

സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടാണ് ക്യാമ്പ് നൗ. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നു കൂടിയാണ് ക്യാമ്പ് നൗ. എന്നാലിപ്പോൾ ക്യാംമ്പ് നൗവിനോട് താൽക്കാലികമായി വിടപറയാൻ ഒരുങ്ങുകയാണ് ബാഴ്സ. ലാലിഗയിൽ ഈയാഴ്ച നടക്കുന്ന ബാഴ്സ – മല്ലോർക്ക മത്സരത്തിനുശേഷം നീണ്ട ഇടവേളകൾക്ക് ശേഷം മാത്രമേ ക്യാമ്പ് നൗവിലേക്ക് ബാഴ്‌സ തിരിച്ചെത്തുകയുള്ളു.

ഈ മത്സരത്തിനു ശേഷം 2024 നവംബർ മാസത്തിലായിരിക്കും ബാഴ്സ വീണ്ടും ക്യാമ്പ് നൗവിലേക്ക് തിരിച്ചെത്തുക.അടുത്ത സീസണിൽ ബാഴ്സ കളിക്കുക ക്യാമ്പ്നൗവിൽ ആയിരിക്കില്ല, മറിച്ച് മോഞ്ചുറ്റിക്ക് ഒളിമ്പിക് സ്റ്റേഡിയമായിരിക്കും ബാഴ്സയുടെ അടുത്ത സീസണിലെ ഹോം ഗ്രൗണ്ട്. ക്യാമ്പ് നൗവിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതു മൂലമാണ് ബാഴ്സ അടുത്ത സീസണിൽ ഹോം തട്ടകം മാറ്റുന്നത്.

1.3 ബില്യനാണ് ക്യാമ്പ് നൗവിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി ബാഴ്സ മാറ്റിവെക്കുന്നത്. നിലവിൽ 99,354 ആണ് ക്യാമ്പ് നൗവിന്റെ കപ്പാസിറ്റി. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ 105,000 ഇത് ഉയരും. കൂടാതെ പുത്തൻ സാങ്കേതികവിദ്യകളും ഈ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ക്യാമ്പ് നൗവിൽ ഉണ്ടാകും.

അതേസമയം, ക്യാമ്പ്നൗവിനോട് ബാഴ്സ താൽക്കാലികമായി വിടപറയുമ്പോൾ ഒരു വിടവാങ്ങൽ ചടങ്ങും ബാഴ്സ ഒരുക്കുന്നുണ്ട്. ലാലിഗ കിരീടനേട്ടവും ക്ലബ്ബിന്റെ മുതിർന്ന താരമായ സെർജിയോ ബുസ്ക്കറ്റ്സിനുള്ള യാത്രയയപ്പും ഇതിനോടൊപ്പം ബാഴ്സ സംഘടിപ്പിക്കുന്നുണ്ട്. ക്ലബ്ബിനെയും സ്റ്റേഡിയത്തെയും സ്നേഹിക്കുന്ന ആരാധകരെ സംബന്ധിച്ച് താൽക്കാലികമാണെങ്കിലുംഹോം തട്ടകം മാറ്റുന്നതും ക്യാമ്പ് നൗവിൽ വിടവാങ്ങൽ ചടങ്ങ് സംഘടിപ്പിക്കുന്നതും ഏറെ വേദനിപ്പിക്കുന്ന കാര്യമാണ്.

3.3/5 - (3 votes)