ലയണൽ മെസ്സി ബാഴ്സലോനയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ തനിക് ഇല്ലെന്ന് മുൻ ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോനയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ തനിക് ഇല്ലെന്ന് മുൻ ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ.ഇത്രയും കടക്കെണിയിലായിരിക്കുമ്പോൾ ബാഴ്സലോന തങ്ങളുടെ സ്റ്റേഡിയം എങ്ങനെ പുതുക്കിപണിയുമെന്നും ക്ലബ്‌ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതും തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ലയണൽ മെസ്സി ബാഴ്‌സയിലേക്ക് മടങ്ങിവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല, കാരണം ബുസ്‌ക്വെറ്റ്‌സ് ടീം വിടാനൊരുങ്ങുകയാണ്, ജോർഡി ആൽബയും അവിടെ തുടരുമോ എന്ന് ഉറപ്പില്ല. മൂവരും അടുത്ത സുഹൃത്തുക്കളാണ്. അവർ ഒരുമിച്ച് മിയാമിയിലോ സൗദി അറേബ്യയിലോ പോയാൽ അതിൽ അത്ഭുതപ്പെടാനില്ല.”

“മെസ്സിയെ വിട്ടയച്ച മനുഷ്യൻ എന്നറിയപ്പെട്ടതിനാൽ തന്റെ മുഖം രക്ഷിക്കാൻ ആഗ്രഹിക്കുന്നത് ലാപോർട്ടയാണ്.””ബാഴ്സലോന അവരുടെ സ്റ്റേഡിയം എങ്ങനെ പുതുക്കിപ്പണിയാൻ പോകുന്നുവെന്നും ഇത്രയധികം കടക്കെണിയിലായിരിക്കുമ്പോൾ അവർ എങ്ങനെ ക്ലബ്‌ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.” – റൊണാൾഡ് കൂമാൻ പറഞ്ഞു.

അതേസമയം 2021-ൽ ലയണൽ മെസ്സി തന്റെ സ്വപ്നസമാനമായ ബാഴ്സലോന കരിയർ അവസാനിപ്പിച്ചു കൊണ്ട് ടീം വിടുമ്പോൾ പരിശീലകസ്ഥാനത്തു റൊണാൾഡ് കൂമാനായിരുന്നു.

Rate this post