ആശ്വാസവാർത്ത,മുൻ ചെൽസി താരം അറ്റ്സുവിനെ ഭൂകമ്പാവശിഷ്ടങ്ങൾക്കുള്ളിൽ നിന്നും ജീവനോടെ കണ്ടെത്തി.
ലോകത്തെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്ന ഒരു വാർത്തയായിരുന്നു ഇന്നലെ പുറത്തേക്ക് വന്നിരുന്നത്.സിറിയയിലും തുർക്കിയിലും വലിയ രൂപത്തിലുള്ള ഭൂകമ്പം രേഖപ്പെടുത്തുകയായിരുന്നു.7.8 തീവ്രതയുള്ള ഭൂകമ്പമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.3000ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമാവുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു.
ഫുട്ബോൾ ലോകത്തിനും ആശങ്കപ്പെടുത്തുന്ന ഒരു വാർത്തയുണ്ടായിരുന്നു.മുൻ ചെൽസി,ന്യൂകാസിൽ യുണൈറ്റഡ് താരമായിരുന്ന ക്രിസ്ത്യൻ അറ്റ്സുവിനെ ഈ ഭൂകമ്പത്തിനിടെ കാണാതായിരുന്നു.തുർക്കിഷ് ക്ലബ്ബായ ഹറ്റയാസ്പൂരിന്റെ താരമായിരുന്നു അറ്റ്സു.താരത്തെ ഭൂകമ്പത്തിൽ നഷ്ടമായി എന്നുള്ളത് വളരെയധികം ആശങ്ക സൃഷ്ടിച്ച കാര്യമായിരുന്നു.
എന്നാൽ ഇതിന് പിന്നാലെ ആശ്വാസവാർത്തയും ലഭിച്ചിട്ടുണ്ട്. അതായത് ഭൂകമ്പാവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് അദ്ദേഹത്തെ ജീവനോടെ കണ്ടെത്തി എന്ന വാർത്തയാണ് പുറത്തേക്ക് വന്നിട്ടുള്ളത്.ഗുരുതരമായ പരിക്കുകൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.താരത്തിന്റെ വലതു കാലിന് ചെറിയ ഇഞ്ചുറി ഉണ്ട്,കണ്ടെത്തുന്ന സമയത്ത് താരത്തിന് ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു.അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഈ 31കാരനായ താരം 2013ലായിരുന്നു ചെൽസിയിൽ ചേർന്നിരുന്നത്.എന്നാൽ അവിടെ ഒരു മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.തുടർന്ന് അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ എവെർടണിലേക്കും ന്യൂകാസിൽ യുണൈറ്റഡിലേക്കും ചെൽസി അയച്ചിരുന്നു.എവെർട്ടനിൽ 5 മത്സരങ്ങൾ മാത്രമായിരുന്ന കളിച്ചിരുന്നത്.
Former Chelsea and Newcastle star Christian Atsu ‘is found ALIVE’ pic.twitter.com/6wI7ALdozx
— Kick (@KickGlobe) February 7, 2023
പക്ഷെ ന്യൂകാസിൽ യുണൈറ്റഡിൽ അദ്ദേഹം മികച്ച പ്രകടനം നടത്തിയതോടുകൂടി അദ്ദേഹത്തെ സ്ഥിരമാകുകയായിരുന്നു.തുടർന്ന് ആകെ ക്ലബ്ബിന് വേണ്ടി 107 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.8 ഗോളുകളും കണ്ടെത്തിയിട്ടുണ്ട്.പിന്നീട് 2021ൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ റയിദിലേക്ക് പോവുകയായിരുന്നു.ഏതായാലും താരത്തിന് പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നുള്ളത് ഫുട്ബോൾ ലോകത്തിന് ആശ്വാസം നൽകുന്ന കാര്യമാണ്.