ക്രിസ്ത്യൻ റോമൈറോയടക്കം നാലു താരങ്ങൾ അർജന്റീന ടീമിനൊപ്പം ചേർന്നു |Qatar 2022

ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ ക്യാമ്പ് ഇപ്പോൾ നടക്കുന്നത് UAE യിലാണ്. വേൾഡ് കപ്പിന് മുന്നേ അർജന്റീന UAE ക്കെതിരെ ഒരു ഫ്രണ്ട്ലി മത്സരം കളിക്കുന്നുണ്ട്. അതുകൊണ്ടാണ് അർജന്റീന ടീം UAE യിൽ തമ്പടിച്ചിരിക്കുന്നത്.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയും സംഘവും നേരത്തെ തന്നെ UAE യിൽ എത്തിയിരുന്നു. പരിശീലകനോടൊപ്പം അർജന്റീന ഗോൾകീപ്പറായ ഫ്രാങ്കോ അർമാനിയും ഉണ്ടായിരുന്നു. അതിനുശേഷം രണ്ട് താരങ്ങളാണ് ടീമിനോടൊപ്പം ചേർന്നിരുന്നത്.

ജർമ്മൻ പെസല്ല,ഗിഡോ റോഡ്രിഗസ് എന്നിവരായിരുന്നു ആ രണ്ട് താരങ്ങൾ. അതിനുശേഷം ഇപ്പോൾ അർജന്റീനയുടെ ഡിഫൻസിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ ക്രിസ്റ്റൻ റൊമേറോ ടീമിനൊപ്പം ചേർന്നിട്ടുണ്ട്.അർജന്റൈൻ മാധ്യമങ്ങളാണ് ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതോടുകൂടി അർജന്റീനയുടെ ടീം ക്യാമ്പ് സജീവമായി തുടങ്ങിയിട്ടുണ്ട്. ആകെ നാല് താരങ്ങളാണ് ടോട്ടൽ എത്തിയിട്ടുള്ളത്.റൊമേറോ നിലവിൽ പരിക്കിന്റെ പിടിയിലാണുള്ളത്.ടോട്ടൻഹാമിന്റെ അവസാനത്തെ 3 മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

പക്ഷേ വേൾഡ് കപ്പിന് മുന്നേ അദ്ദേഹം തയ്യാറാകുമെന്നുള്ള കാര്യം ഉറപ്പാണ്.UAE ക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ പരിശീലകൻ അദ്ദേഹത്തെ കളിപ്പിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ലയണൽ മെസ്സി പിഎസ്ജിയുടെ ഇന്നത്തെ അവസാന മത്സരത്തിനുശേഷം UAE യിലേക്ക് യാത്ര തിരിക്കും. നാളെയായിരിക്കും മെസ്സി ടീമിനോടൊപ്പം ജോയിൻ ചെയ്യുക എന്നാണ് അറിയാൻ സാധിക്കുന്നത്.

Rate this post
ArgentinaFIFA world cupQatar2022