എംബാപ്പയുടെ ഇരട്ട ഗോളിൽ നെതർലാൻഡ്‌സിനെ തകർത്ത് ഫ്രാൻസ് : ലുകാകുവിന് ഹാട്രിക്കിൽ ബെൽജിയം
പാരീസിൽ നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാൻസ് നെതർലാൻഡ്‌സിനെതിരെ എതിരില്ലാത്ത നാല് ഗോളിന്റെ വിജയം നേടി.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി കൈലിയൻ എംബാപ്പെ ഫ്രാൻസ് ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ കളിയിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.ദീർഘകാല ഫ്രാൻസ് നായകൻ ഹ്യൂഗോ ലോറിസിന്റെ പിൻഗാമിയായി എത്തിയ എംബാപ്പെ ക്യാപ്റ്റന്റെ കാളി തന്നെയാണ് പുറത്തെടുത്തത്.
എംബാപ്പെയുടെ ഒരു ത്രൂ ബോളിൽ നിന്നും ഡച്ച് ഗോൾകീപ്പറെ മറികടന്ന് ഗ്രീസ്മാൻ ഫ്രാൻസിനെ രണ്ടാം മിനുട്ടിൽ തന്നെ മുന്നിലെത്തിച്ചു.ഗ്രീസ്മാൻ, എംബാപ്പെ, റാൻഡൽ കോലോ മുവാനി എന്നിവരടങ്ങിയ ആക്രമണ ത്രയം ഡച്ച് പ്രതിരോധത്തിന് എല്ലാത്തരം പ്രശ്‌നങ്ങളും സൃഷ്ടിച്ചുകൊണ്ട് മുന്നേറി.ഏഴാം മിനിറ്റിൽ ഉപമെക്കാനോ ഒരു കോർണർ കിക്കിൽ നിന്ന് ഹെഡ് ചെയ്തപ്പോൾ അവർക്ക് രണ്ടാം ഗോൾ ലഭിച്ചു.എംബാപ്പെ രണ്ട് ഗോളുകൾ കൂടി ചേർത്ത് ഫ്രാൻസിന്റെ പരാജയം പൂർത്തിയാക്കി. 20-ാം മിനിറ്റിൽ ഔറേലിയൻ ചൗമേനിയുടെ അസിസ്റ്റിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗോൾ.
പിന്നീട് 87-ാം മിനിറ്റിൽ ക്ലിനിക്കൽ ഫിനിഷിലൂടെ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് തന്റെ രണ്ടാം ഗോൾ നേടി.ഒരു വൈറൽ അണുബാധ മൂലം അഞ്ചു പ്രധാന കളിക്കാർ ഇല്ലാതെയാണ് ഹോളണ്ട് ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്.കോഡി ഗാക്‌പോ, മത്തിജ്‌സ് ഡി ലിഗ്റ്റ്, സ്വെൻ ബോട്ട്‌മാൻ, ഡെൻസൽ ഡംഫ്രീസ്, ഫ്രെങ്കി ഡി ജോങ് എന്നിവരില്ലാതെയാണ് അവർ ഇറങ്ങിയത്. ലോറിസിന്റെ വിരമിക്കലിന് ശേഷമുള്ള ഒന്നാം നമ്പർ കീപ്പറായ മൈക്ക് മൈഗ്നൻ ഡെപേയുടെ സ്റ്റോപ്പേജ്-ടൈം പെനാൽറ്റി രക്ഷപ്പെടുത്തി.
🇫🇷 Mbappé. Unstoppable 😤
— UEFA EURO 2024 (@EURO2024) March 25, 2023
👀 Goal of the Round contender? #EQGOTT | @AlipayPlus pic.twitter.com/vSbbt1olVT
സ്ലാറ്റൻ ഇബ്രാഹിമോവിച്ച് അന്താരാഷ്‌ട്ര ഫുട്‌ബോളിലേക്ക് ഏറെ പ്രതീക്ഷയോടെയുള്ള തിരിച്ചുവരവ് നടത്തിയെങ്കിലും ബെൽജിയത്തിനെതിരെ സ്വീഡന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.റൊമേലു ലുക്കാക്കുവിന്റെ ഹാട്രിക്കിന്റെ ബലത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് ബെൽജിയം നേടിയത്.ഫ്രണ്ട്‌സ് അരീനയിലെ വിജയം പുതിയ ബെൽജിയം കോച്ച് ഡൊമെനിക്കോ ടെഡെസ്‌കോയ്ക്ക് മികച്ച തുടക്കം നൽകി.(35′, 49′, 82′) മിനിറ്റുകളിൽ ആയിരുന്നു ലുകാകുവിന്റ് ഗോൾ.
70th and 71st international goals for Lukaku. pic.twitter.com/UAYMYnNcn8
— DopeFutImage (@FutDope) March 25, 2023