ഫ്രാൻസ് ഇന്ന് ജർമ്മനിക്കെതിരെ,ബ്രസീലും അർജന്റീനയുമടക്കം ഇന്ന് വമ്പന്മാർ കളത്തിൽ

യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലുമായി ഇന്ന് നടക്കുന്നത് തകർപ്പൻ പോരാട്ടങ്ങളാണ്, ആരാധകരുടെ ഇഷ്ട ടീമുകളായ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ,ഇംഗ്ലണ്ട്,ബെൽജിയം എന്ന് വേണ്ട ഒട്ടുമിക്ക ദേശീയ ടീമുകളും ഇന്ന് കളത്തിൽ.

ലാറ്റിൻ അമേരിക്കയിൽ ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് ഇന്നും നാളെ പുലർച്ചെയുമായി നടക്കുന്നത്. ലോക ചാമ്പ്യന്മാരായ അർജന്റീന ലാപാസിൽ ഇന്ന് ബോളിവിയെ നേരിടും.ഹൈ ആൾട്ടിറ്റ്യൂഡിൽ സ്ഥിതിചെയ്യുന്ന ലാപസ് സ്റ്റേഡിയത്തിൽ അർജന്റീനക്ക് അത്ര ശാശ്വതമായ റിസൾട്ട് ഇതുവരെ ലഭിച്ചിട്ടില്ല, ചരിത്രത്തിലെ ഏറ്റവും മോശം തോൽവിയും ഈ സ്റ്റേഡിയത്തിൽ മെസ്സി പടക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ അർജന്റീന ബൊളീവിയ മത്സരം ലോകം ഉറ്റുനോക്കുന്ന ഒരു പോരാട്ടമാണ്. ലോക ചാമ്പ്യന്മാർക്ക് അടിതെറ്റുമോ എന്ന് ഇന്നറിയാം. കഴിഞ്ഞ മത്സരത്തിൽ കളി അവസാനിക്കും മുമ്പ് സബ്റ്റിറ്റ്യൂട്ട് ചെയ്ത മെസ്സി ഇന്ന് കളിക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അർജന്റീന ബൊളീവിയ മത്സരം ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ്. ആദ്യ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന മെസ്സിയുടെ ഗോളിൽ ഇക്കഡോറിനെതിരെ വിജയിച്ചിരുന്നു. ഇന്ത്യയിൽ ലൈവ് ചാനലുകളിൽ ലഭ്യമല്ല, ഓൺലൈൻ പോർട്ടലുകളിൽ ഇന്ത്യയിൽ മത്സരങ്ങൾ വീക്ഷിക്കാം, ഗോൾ മലയാളം ടെലഗ്രാം ചാനലിൽ അതിനുള്ള ലിങ്കുകൾ ലഭ്യമാണ്.മറ്റൊരു മത്സരത്തിൽ നാളെ രാവിലെ ഇന്ത്യൻ സമയം 7 30ന് ബ്രസീൽ പെറുവുമായി ഏറ്റുമുട്ടും. ആദ്യ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബോളിവിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ബ്രസീൽ തകർത്തിരുന്നു. നിലവിൽ ലാറ്റിൻ അമേരിക്ക പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് കാനറി പട.

യൂറോപ്പിൽ ഇന്ന് ഒന്നൊന്നര ഒരു സൗഹൃദ മത്സരം ഉണ്ട്, നിലവിലെ റണ്ണറപ്പായ ഫ്രാൻസ് മോശം ഫോമിൽ കളിക്കുന്ന ജർമ്മനിക്കെതിരെ ഇറങ്ങുന്നു.ഇന്ത്യൻ സമയം 12 30നാണ് പോരാട്ടം. മറ്റൊരു സൗഹൃദമത്സരത്തിൽ ഇംഗ്ലണ്ട് സ്കോട്ട്ലാന്റിനെയും നേരിടും.യൂറോകപ്പിന്റെ യോഗ്യത മത്സരത്തിൽ ഇന്ന് സ്പെയിൻ സൈപ്രസിനെയും ഇറ്റലി ഉക്രൈനെയും ബെൽജിയം എസ്റ്റോണിയയെയും നേരിടുന്നുണ്ട്. മൂന്നു മത്സരങ്ങളും ഇന്ത്യൻ സമയം 12:15നാണ്.

Rate this post