സൗദി ഇലവനെ ഞങ്ങൾ തോല്പിച്ചത് ഓർമയില്ലേ? റൊണാൾഡോക്ക് മറുപടി നൽകി ഫ്രഞ്ച് ലീഗ്

ലോക ഫുട്ബോളിലെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്കും പരിശീലകന്മാർക്കും എല്ലാം നൽകപ്പെടുന്ന ഗ്ലോബ് സോക്കർ അവാർഡിൽ പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ മൂന്ന് അവാർഡുകളാണ് സ്വന്തമാക്കിയത്. മറഡോണ അവാർഡ് ഉൾപ്പെടെയുള്ള സ്വന്തമാക്കിയ ക്രിസ്ത്യാനോ റൊണാൾഡോ നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.

സൗദി അറേബ്യൻ ലീഗിന്റെ വളർച്ചയെക്കുറിച്ച് സംസാരിച്ച ക്രിസ്ത്യാനോ റൊണാൾഡോ യൂറോപ്പിലെ പ്രമുഖ ലീഗായ ഫ്രഞ്ച് ലീഗിനെക്കാൾ മികച്ചതാണ് സൗദി അറേബ്യൻ ലീഗ് എന്ന് വിശേഷിപ്പിച്ചു. താൻ ഒരു വർഷത്തിലധികം സൗദി അറേബ്യയിൽ കളിച്ചപ്പോഴാണ് ഇത് മനസിലായതെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ ക്രിസ്ത്യാനോ റൊണാൾഡോ എതിരെ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് വരുന്നത്.

ക്രിസ്ത്യാനോ റൊണാൾഡോയുടെ ഈ വാക്കുകൾക്ക് നിമിഷങ്ങൾക്ക് ശേഷം ഫ്രഞ്ച് ലീഗിന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ റൊണാൾഡോക്കെതിരെയുള്ള ഒരു ട്രോളും ലഭിച്ചിട്ടുണ്ട്. സൗദി ഓൾ സ്റ്റാർ ഇലവനും vs പാരിസ് സെന്റ് ജർമയിനും തമ്മിൽ കഴിഞ്ഞവർഷം നടന്ന മത്സരത്തിൽ നിന്നുള്ള ഒരു ചിത്രമാണ് ഫ്രഞ്ച് ലീഗ് പോസ്റ്റ് ചെയ്തത്. ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പേ റൊണാൾഡോയുടെ മുഖത്ത് തലോടുന്ന ചിത്രം പങ്കുവെച്ച് ആയിരുന്നു ഫ്രഞ്ച് ലീഗിന്റെ മറുപടി.

മത്സരത്തിൽ സൗദി ഓൾ സ്റ്റാർ ഇലവനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തുവാനും ഫ്രഞ്ച് ലീഗിൽ കളിക്കുന്ന പാരീസ് സെന്റ് ജർമയിൻ കഴിഞ്ഞു. അതിനാൽ തന്നെ സൗദി ലീഗിനേക്കാൾ വളരെ മികച്ച ലീഗ് ആണ് ഫ്രഞ്ച് ലീഗെന്ന് സൂചിപ്പിക്കുന്നതാണ് ഫ്രഞ്ച് ലീഗിന്റെ മറുപടി പോസ്റ്റ്. എന്തായാലും ക്രിസ്ത്യാനോ റൊണാൾഡോയുടെ ഈ പ്രസ്താവനക്കെതിരെ നിരവധി വിമർശനങ്ങൾ വരുന്നുണ്ട്.

3.3/5 - (3 votes)