❝ കുടിയേറ്റ പരിഹാസത്തിനെതിരെ ഫ്രഞ്ചു മണ്ണിൽ സിദാൻ കൊണ്ട് വന്ന സാംസ്‌കാരിക വിപ്ലവം ❞

കുടിയേറ്റ വംശജരായ ഫുട്‌ബോളർമാരെ ഏറ്റവുമധികം സെലിബ്രേറ്റ് ചെയ്ത രാജ്യമാണ് ഫ്രാൻസ്.1998 ലോകകപ്പ് ,2000 യുറോ കപ്പ് , 2018 ലോകകപ്പ് ,2021 നേഷൻസ് ലീഗ് കീരീട വിജയങ്ങളിൽ എല്ലാം ഫ്രാൻസിന് കപ്പ് സമ്മാനിച്ച നിർണായക താരങ്ങൾ എല്ലാം കുടിയേറ്റ വംശജരായ ഫ്രഞ്ചുകാരാണ്. അതായത് ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഫ്രാൻസിന്റെ പേര് റെക്കോർഡ് ബുക്കുകളിൽ എഴുതിച്ചേർത്തത് കുടിയേറ്റ വംശജരായ ഫ്രഞ്ചുകാരാണ് എന്നർത്ഥം.

1998 ലെ വേൾഡ് കപ്പ് ജയത്തോടെയാണ് ഫുട്ബോൾ താരങ്ങളായ കുടിയേറ്റക്കാരെകുറിച്ച ഫ്രാൻസിൽ കൂടുതൽ ചർച്ചകൾ വന്നത്. ഉദാഹരണമായി അൾജീരിയൻ (കാബിൽ) വംശജനായ സിനദിൻ സിദാൻ ഫ്രാൻസിലെ മാഴ്‌സെയിൽ ആണ് ജനിച്ചതെങ്കിലും സിഡാനെ ഫ്രഞ്ച് ജനസംഖ്യയിൽ ഭൂരിഭാഗവും “വിദേശി” ആയിട്ടാണ് കാണുന്നത്. എന്നിരുന്നാലും, 1998 ലെ ഫൈനലിലെ അദ്ദേഹത്തിന്റെ അവിസ്മരണീയ പ്രകടനത്തിന് ശേഷം, ഫ്രാൻസിലെ വിദേശികളെയും കുടിയേറ്റക്കാരെയും കുറിച്ചുള്ള സാംസ്കാരിക വിപ്ലവത്തിന്റെ അടയാളമായി ആളുകൾ ഫുട്ബോൾ ടീമിനെ കാണാൻ തുടങ്ങി.

ഈ വിപ്ലവത്തിന്റെ ഐക്കൺ ടീമിന്റെ സെന്റർ-മിഡ്ഫീൽഡർ സിനെഡിൻ സിഡാനെ ആയിരുന്നു. ലോകകപ്പ് ഫൈനലിൽ ബ്രസീലിയൻ ടീമിനെതിരെ രണ്ട് ഹെഡ്ഡർ ഗോളുകൾ നേടിയ സിദാനെ “ ഫ്രാൻസിന്റെ പതാകവാഹകൻ” വിളിക്കപ്പെട്ടു. ലോകകപ്പ് ട്രോഫി ചുംബിക്കുകയും ഫ്രഞ്ച് ദേശീയ ഗാനം ആലപിക്കുകയും കരയുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ, പിന്നീട് ദിവസങ്ങളോളം ഫ്രഞ്ച് മാധ്യമങ്ങൾ റീപ്ലേ ചെയ്യുകയും ഒരു ഫ്രഞ്ച് ദേശീയ നായകനായി സിദാനെ സ്ഥിരമായി അവരോധിക്കുകയും ചെയ്തു. ഈ അർത്ഥത്തിൽ, സിഡാനെ ഫ്രാൻസിലെ കുടിയേറ്റത്തിന്റെ പ്രതിനിധിയാണെന്നും അദ്ദേഹത്തിന്റെ വീരപദവി കാരണം ഫ്രഞ്ച് സമൂഹത്തിൽ കുടിയേറ്റകാർക്ക് മാന്യത കൈവരികയും ചെയ്തു.

1998 ലോകകപ്പിൽ ക്രൊയേഷ്യയ്‌ക്കെതിരായ സെമി ഫൈനലിൽ ഇരട്ട ഗോളുകൾ നേടിയ ലിലിയൻ തുറാമിന്റെ പ്രകടനവും ഫ്രാൻസിന്റെ സാംസ്‌കാരിക തലത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരൻ സാധിച്ചു. വടക്കേ ആഫ്രിക്കയിലെയും കരീബിയനിലെയും പശ്ചാത്തലമുള്ള , ഫ്രാൻസിലെ പല കുടിയേറ്റ ഗ്രൂപ്പുകളുടെയും പ്രതിനിധികളായ കളിക്കാർക്കും ഗ്രൂപ്പുകൾക്കും തങ്ങൾ ഫ്രാൻസിന്റെ ഭാഗമാണെന്ന് തോന്നൽ ശക്തിപ്പെട്ടു വന്നു. ഇതോടെ കുടിയേറ്റക്കാർ ഫ്രഞ്ച് ടീമിനെ പിന്തുണയ്ക്കുകയും ഫ്രഞ്ച് ദേശീയതയുടെയും അഭിമാനത്തിന്റെയും ഭാഗമാവുകയും ചെയ്തു.

തെണ്ണൂറകളിൽ നോക്കിയാൽ ഫ്രഞ്ച് ഇതിഹാസ താരങ്ങളായ അൾജീരിയൻ വംശജനായ സിനദിൻ സിദാൻ , ഗ്വാദലപ് ദ്വീപ് വംശജരായ തിയറി ഹെൻറിയും ലിലിയൻ തുറാമും സെനഗലീസ് വംശജനായ പാട്രിക് വിയേര , ഘാന വംശജനായ മാർസെൽ ദെസെയ്ലി ,കോംഗോം വംശജനായ ക്ലോഡ് മക്ലേല , കരീബിയൻ വംശജനായ സിൽവിയൻ വിൽറ്റോഡ്, അർജന്റീന വംശജനായ ഡേവിഡ് ട്രെസഗ്വെ, പോർച്ചുഗീസ് വംശജനായ റോബർട്ട് പിറസ് ആ നിര നീണ്ടു പോകും.2018 ലെ ലോകകപ്പ് ഫ്രാൻസ് ടീം നോക്കുകയാണേൽ പോഗ്ബ ഗ്രീസ്മാൻ കാന്റെ മറ്റ്യൂഡി ഫെകിർ തുടങ്ങി എംബാപ്പ വരെയുള്ള ഫ്രഞ്ച് 23 അംഗ ടീമിലെ 90ശതമാനം ടീമംഗങ്ങളും കുടിയേറ്റ വംശജരാണ്. 2020 യൂറോ കപ്പിലെ ഫ്രഞ്ച് സ്‌ക്വാഡിലെ സ്ഥിതി വ്യത്യസ്തമല്ല.

എന്നാൽ ഫ്രഞ്ച് ഫുട്ബോൾ തീത്തും അവഗണിച്ചു പോയ കുടിയേറ്റ വംശജനാണ് അൾജീരിയൻ വംശജനായ കരീം ബെൻസേമ.റിയൽ മാഡ്രിഡിനൊപ്പം കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി മികച്ച ഗോൾ സ്കോററും ക്രിയേറ്റീവ് ഫോർവേഡുമായി ലോക ഫുട്‌ബോളിലെ സൂപ്പർ താര ലേബലിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി തിളങ്ങുന്ന ബെൻസേമയെ തന്റെ 26ആം വയസ്സിൽ സെക്സ് ടാപ് ബ്ലാക്ക്മെയിൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ ആയിരുന്നു ഫ്രാൻസ് ഫുട്‌ബോൾ വിലക്കിയത്. എന്നാൽ ഫ്രാൻസിൽ ഇപ്പോഴും കുടിയേറ്റക്കാരായ ഫുട്ബോൾ താരങ്ങൾ നേരിടുന്ന അവഗണനയുടെ ഇരയാണ് ബെൻസിമ എന്ന് പലരും വിമർശിച്ചിരുന്നു. വിലക്ക് നേരിട്ടില്ലായിരുന്നെങ്കിൽ ഫ്രാൻസ് ദേശീയ ടീമിലെ എല്ലാ ഗോൾ റെക്കോർഡുകളും ആ കാൽ കീഴിൽ ഇരുന്നേനെ.

എന്നാൽ കഠിനാധ്വാനവും അർപ്പണബോധവും കൈവിടാതെ പൊരുതിയ താരം തന്നെ പുച്ചിച്ചവർക്കും അവഗണിച്ചവർക്കു മുന്നിലൂടെ തലയുർത്തി പിടിച്ചാണ് നടന്നു നീങ്ങുന്നത്.അഞ്ചര വർഷത്തെ ഇടവേളക്ക് ശേഷം യൂറോ കപ്പിനുളള ഫ്രഞ്ച് ടീമിൽ ഇടം നേടിയ ബെൻസിമ തന്നെ അത്രയും കാലം അവഗണിക്കാനിക്കില്ല എന്ന സൂചനയാണ് നൽകിയത്. 33 വയസ്സിൽ വീണ്ടും ബെൻസിമ ഫ്രഞ്ച് ടീമിന്റെ നീല ജേഴ്സിയിൽ ഇറങ്ങുകയാണ് . പല ആളുകൾക്കും പ്രകടനത്തിലൂടെയും ഗോളുകളിലൂടെയും മറുപടി നൽകുക എന്ന ലക്ഷ്യം മുൻ നിർത്തി മാത്രം. നേഷൻസ് ലീഗിൽ ഫൈനലിലെ മികച്ച ഗോളോടെ ഫ്രാൻസിനെ കിരീടം നേടികൊടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കാനും താരത്തിനായി.

Rate this post