‘റഫറിയോട് ചോദിച്ചാണ് ഫ്രീകിക്ക് എടുത്തത് ,അഡ്രിയാൻ ലൂണ ഇത് കേട്ടിരുന്നു’: സുനിൽ ഛേത്രി

ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പ്ലെ ഓഫിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ പ്രതിഷേധിച്ച് ബംഗളൂരു എഫ്‌സിക്കെതിരായ തങ്ങളുടെ സുപ്രധാനമായ മത്സരം ഉപേക്ഷിക്കാൻ ടീം തീരുമാനിച്ചതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.കണ്ഠീരവ സ്‌റ്റേഡിയത്തിൽ നിശ്ചിത സമയത്ത് ഗോൾരഹിതമായതിനെത്തുടർന്ന് മത്സരം അധിക സമയത്തേക്ക് നീണ്ടു.

97-ാം മിനിറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ഫ്രീകിക്ക് ഗോളാക്കി മാറ്റിയപ്പോൾ ബെംഗളൂരു എഫ്‌സി ലീഡ് നേടി.എന്നാൽ ഛേത്രി കിക്കെടുക്കുന്നതിന് മുമ്പ് വിസിൽ അടിച്ചില്ലെന്നും കളിക്കാർ തയ്യാറായില്ലെന്നും എതിർവാദത്തോടെ, ഇത് നിയമാനുസൃതമായ ഗോളായി പ്രഖ്യാപിക്കാനുള്ള റഫറി ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിൽ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധിച്ചതോടെ മത്സരം നാടകീയതയിലേക്ക് നീങ്ങി.സെർബിയൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് തന്റെ കളിക്കാരെ തിരികെ വിളിക്കുകയും ചെയ്തു.

ലൂണ തന്റെ ക്യാപ്റ്റന്റെ ആം-ബാൻഡ് അഴിച്ചുമാറ്റുകയും കളിക്കാർ ക്യാപ്ടന്റെയും പരിശീലന്റെയും നിർദേശം പാലിക്കുകയും ചെയ്തു.എക്‌സ്‌ട്രാ ടൈമിലെ ഗോളിന്റെ ബലത്തിൽ ബെംഗളൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിച്ചു.എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ചെയ്ത കാര്യം തന്റെ 22 വർഷം നീണ്ട ഫുട്ബോൾ കരിയറിൽ ഇതുവരെ കാണാത്ത കാര്യമാണെന്നും എന്താണ് ശരിക്കും സംഭവിച്ചത് എന്ന് അറിയില്ല. ജയിച്ചതിലും സെമിയിൽ എത്തിയതിലും താൻ സന്തോഷവാൻ ആണെന്നും സുനിൽ ഛേത്രി പറഞ്ഞു. റഫറിയോട് ചോദിച്ചാണ് ഫ്രീകിക്ക് എടുത്തതെന്നും റഫറി പറയാതെ താൻ എങ്ങനെ കിക്കെടുക്കുമെന്നും ഛേത്രി പറഞ്ഞു.

അഡ്രിയാൻ ലൂണ ഇത് കേൾക്കുകയും അതിനാലാണ് അദ്ദേഹം ഒരിക്കൽ തടയാൻ ശ്രമിച്ചത്.രണ്ടാമതും റഫറിയോട് ചോദിച്ച ശേഷമാണ് താൻ കിക്ക് എടുത്തത് എന്ന് ഛേത്രി പറഞ്ഞു.കിക്ക് എടുക്കാൻ പെട്ടെന്ന് തോന്നിയത് ആണെന്നും ഈ വിവാദങ്ങൾക്ക് ഇടയിലും വിജയത്തിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇത്തരത്തില്‍ കളി ബഹിഷ്‌കരിച്ചത് വലിയ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. വിലക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനെ തേടിയെത്തിയേക്കാം. ഇക്കാര്യത്തില്‍ മാച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ട് നിര്‍ണായകമാകും.

Rate this post
Kerala Blasters