കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെൻഫിക്കക്കെതിരെ ഒരു സുന്ദരമായ ഗോൾ നേടാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നീട് മെസ്സിയെ ഗാൾട്ടിയർ പിൻവലിക്കുകയായിരുന്നു. ഒരു ടാക്കിളിനെ തുടർന്ന് മെസ്സിക്ക് പരിക്കിന്റെ അസ്വസ്ഥതകൾ ഉണ്ടായതിനാലാണ് താരത്തെ പിൻവലിച്ചിരുന്നത്.
മെസ്സിയുടെ പരിക്ക് പിന്നീട് ക്ലബ്ബ് സ്ഥിരീകരിക്കുകയും ചെയ്തു.കാഫിനായിരുന്നു മെസ്സിക്ക് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ മെസ്സിക്ക് പരിശീലകൻ വിശ്രമം നൽകുകയും ചെയ്തിരുന്നു. മത്സരത്തിൽ വിജയിക്കാൻ പിഎസ്ജിക്കി സാധിച്ചതുമില്ല.
ഇപ്പോൾ മെസ്സിയുടെ പരിക്കിന്റെ പുതിയ അപ്ഡേറ്റ് പ്രമുഖ ഫ്രഞ്ച് മീഡിയയായ ലെ പാരീസിയൻ നൽകിയിട്ടുണ്ട്. മെസ്സി പരിക്കിൽ നിന്നും മുക്തി നേടുന്നുണ്ട്. തിങ്കളാഴ്ച നടക്കുന്ന പരിശീലനത്തിൽ മെസ്സി പങ്കെടുക്കും. ഇതിനോടകം തന്നെ മെസ്സി തന്റെ തനിച്ചുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്.
മെസ്സി അടുത്ത മത്സരത്തിനു മുന്നേ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പിഎസ്ജി അധികൃതർ ഇപ്പോൾ വിശ്വസിക്കുന്നത്. ഇനി ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കക്കെതിരെ തന്നെയാണ് പിഎസ്ജി അടുത്ത മത്സരം കളിക്കുക. ഈ മത്സരത്തിനുള്ള സ്‌ക്വാഡിൽ മെസ്സി ഇടം നേടാനുള്ള സാധ്യതയുമുണ്ട്.
French Press Delievers Lionel Messi Injury Update Ahead of Benfica Matchup https://t.co/LYD0C6Gg2b
— PSG Talk (@PSGTalk) October 9, 2022
എന്നാൽ ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ഉണ്ടാകുമോ, അതല്ലെങ്കിൽ പകരക്കാരന്റെ വേഷത്തിലാവുമോ ഇറങ്ങുക എന്നുള്ളത് പിന്നീട് പരിശീലകൻ തീരുമാനിക്കും. മെസ്സി കളിക്കുക എന്നുള്ളത് ക്ലബ്ബിന് സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. മെസ്സിയുടെ സാന്നിധ്യമാണ് കഴിഞ്ഞ കുറെ മത്സരങ്ങളായി പിഎസ്ജിയേ മുന്നോട്ട് കൊണ്ടുപോകുന്നത്.ഈ സീസണിൽ ആകെ 12 ഗോളുകളും 8 അസിസ്റ്റുകളും മെസ്സിക്ലബ്ബിനും രാജ്യത്തിനും വേണ്ടി കരസ്ഥമാക്കിയിട്ടുണ്ട്.