മാഴ്സെയുടെ ഫ്രഞ്ച് മിഡ്ഫീൽഡർ ബൗബക്കർ കമാറയെ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ തയ്യാറെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഫ്രഞ്ച് ക്ലബ്ബുമായുള്ള തന്റെ കരാറിന്റെ അവസാന ആറ് മാസത്തേക്ക് കമാര കടന്നിരിക്കുകയാണ്. യുണൈറ്റഡ് പരിശീലകൻ റാൽഫ് റാംഗ്നിക്ക് മിഡ്ഫീൽഡിൽ കൂടുതൽ ശക്തി വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.
ഈ സീസണിൽ ഇതുവരെ 23 മത്സരങ്ങൾ കളിച്ച 22 കാരൻ നിരവധി മത്സരങ്ങളിൽ ടീമിന്റെ നായകനുമായിരുന്നു.മിഡ്‌ഫീൽഡർ സ്കോട്ട് മക്‌ടോമിനയ്ക്കും ഫ്രെഡിനും പകരമായി ഫ്രഞ്ച് യുവ താരത്തിനെ എത്തിക്കാനാണ് രംഗ്നിക്ക് ശ്രമിക്കുന്നത്.കമാറയുടെ വരവോടെ ക്ലബ് വിടാനൊരുങ്ങുന്ന പോൾ പോഗ്ബക്ക് ഒത്ത പകരക്കാരൻ തന്നെയാവും ഫ്രഞ്ച് മിഡ്ഫീൽഡർ.
2005-ൽ മാർസെയിൽ അക്കാദമിയിൽ ചേർന്നതിന് ശേഷം യൂത്ത് ടീമിലൂടെ സീനിയർ ടീമിലെത്തി.2016 ഡിസംബറിലെ കൂപ്പെ ഡി ലാ ലിഗ് മത്സരത്തിൽ ക്ലബ്ബിനായി തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. ക്ലബ്ബിലെ മികച്ച പ്രകടനത്തോടൊപ്പം U17 മുതൽ U21 വരെയുള്ള ഫ്രഞ്ച് നാഷണൽ ടീമിലും താരം ബൂട്ടകെട്ടിയിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലെ തന്നെ,ട്രാൻസ്ഫർ വിൻഡോയിൽ കമാരയെ സൈൻ ചെയ്യാൻ താൽപ്പര്യമുള്ള നിരവധി ക്ലബ്ബുകൾ ഉണ്ട്.
ലാലിഗ സാന്റാൻഡർ ജോഡിയായ റയൽ മാഡ്രിഡും ബാഴ്‌സലോണയും ഫ്രഞ്ചുകാരനെ സൈൻ താല്പര്യമുള്ളവരാണ്.പ്രീമിയർ ലീഗ് ടീമുകളായ വെസ്റ്റ് ഹാമും ന്യൂകാസിൽ യുണൈറ്റഡും കമാരയ്‌ക്കായി മാഞ്ചസ്റ്റർ യുണൈറ്റഡുമായി മത്സരിക്കുന്നുണ്ട്. എന്നാലും യുണൈറ്റഡിന് തന്നെയാണ് 22 കാരനെ സ്വന്തമാക്കാൻ മുൻപന്തിയിൽ നിൽക്കുന്നത്