ചാമ്പ്യൻസ് ലീഗിലെ ‘പ്ലെയർ ഓഫ് ദ വീക്ക്’ പുരസ്‌കാരം സ്വന്തമാക്കിയ പോർട്ടോയുടെ ബ്രസീലിയൻ താരം|Galeno
യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സര ദിനത്തിൽ നിരവധി മികച്ച പ്രകടനം നടത്തിയിരുന്നു.’പ്ലെയർ ഓഫ് ദ വീക്ക്’ പുരസ്‌കാരത്തിനായി കടുത്ത മത്സരമാണ് നടന്നത് .ഷാക്തർ ഡൊണെസ്‌കിനെതിരെ ഇരട്ട ഗോളുകൾ നേടിയ എഫ്‌സി പോർട്ടോയുടെ ബ്രസീലിയൻ താരം ഗലേനോ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
പോർട്ടോയുടെ 3-1 വിജയത്തിൽ നിർണായക പങ്കുവഹിച്ച താരത്തെ ചാമ്പ്യൻസ് ലീഗ് പ്ലെയർ ഓഫ് ദി വീക്ക് ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ജോവോ ഫെലിക്സ് (ബാർസ), ജൂഡ് ബെല്ലിംഗ്ഹാം (റിയൽ മാഡ്രിഡ്), മാർട്ടിൻ ഒഡെഗാർഡ് (ആഴ്സനൽ) എന്നിവരാണ് മറ്റു താരങ്ങൾ.യുവേഫയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിച്ച വോട്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ മത്സരദിനത്തിലെ മികച്ച കളിക്കാരനായി ഗലെനോയെ തിരഞ്ഞെടുത്തതായി യുവേഫ പ്രഖ്യാപിച്ചു.
25കാരനായ ഗലേനോ പോർച്ചുഗീസ് ഫുട്ബോളിലൂടെയാണ് വളർന്നു വന്നത്. പോർട്ടോയുടെ ബി ടീമിലൂടെ കളിച്ചു വന്ന താരത്തെ 2019 ൽ ബ്രാഗയ്ക്ക് വിറ്റു, അവിടെ വെച്ചാണ് അവൻ തന്റെ കഴിവ് പ്രകടിപ്പിക്കാൻ തുടങ്ങിയത്. ആറ് മാസം മുമ്പ് ലിവർപൂളിന് വിറ്റ ഫോർവേഡ് ലൂയിസ് ഡയസിന് പകരമായി 2022 ലെ സമ്മറിൽ പോർട്ടോ അവനെ തിരികെ ടീമിലേക്ക് കൊണ്ട് വന്നു.
🇧🇷 Galeno. Star man 🌟#UCLPOTW | @PlayStationEU pic.twitter.com/RwiGM8BpX1
— UEFA Champions League (@ChampionsLeague) September 22, 2023
കഴിഞ്ഞ സീസണിൽ 15 ഗോളുകൾ നേടിയ ഇടത് വിംഗർ ഈ സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
Respect, Galeno! 🙏⚽️ pic.twitter.com/LH0ejaNMaD
— EuroFoot (@eurofootcom) September 22, 2023