അക്കാര്യത്തിൽ ക്രിസ്റ്റ്യാനോയുടെ തനി പകർപ്പാണ് ഗർനാച്ചോ :പോൾ സ്ക്കോൾസിന്റെ കണ്ടെത്തൽ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു വലിയ ആരാധകനാണ് അർജന്റീനയുടെ യുവ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ.റൊണാൾഡോയോടുള്ള തന്റെ ഇഷ്ടവും ബഹുമാനവും ആരാധനയുമെല്ലാം ഒട്ടേറെ തവണ ഗർനാച്ചോ പ്രകടിപ്പിച്ചിട്ടുണ്ട്. റൊണാൾഡോയുടെ അനുമതിയോടുകൂടി അദ്ദേഹത്തിന്റെ സെലിബ്രേഷൻ അനുകരിച്ചതൊക്കെ വലിയ വാർത്തയായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇല്ല.എന്നാൽ ഗർനാച്ചോ ഇപ്പോൾ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ്.കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഏവരെയും അമ്പരപ്പിക്കുന്ന ഒരു ഗോൾ നേടിക്കൊണ്ട് കയ്യടി കരസ്ഥമാക്കാൻ ഈ അർജന്റീനക്കാരന് കഴിഞ്ഞിരുന്നു.എല്ലാവരും വലിയ ഭാവി പ്രവചിച്ചിട്ടുള്ള താരം കൂടിയാണ് അലജാൻഡ്രോ ഗർനാച്ചോ.
ഈ താരത്തെക്കുറിച്ചുള്ള തന്റെ വിശകലനങ്ങൾ ഇപ്പോൾ ഇംഗ്ലീഷ് ഇതിഹാസമായ പോൾ സ്ക്കോൾസ് പങ്കുവെച്ചിട്ടുണ്ട്.ബോൾ ഷൂട്ട് ചെയ്യുന്ന കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തനി പകർപ്പാണ് ഗർനാച്ചോ എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.മാത്രമല്ല ഗർനാച്ചോയുടെ ബാക്കിയുള്ള ക്വാളിറ്റികളെ പറ്റിയും ഇദ്ദേഹം പല കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്.
Garnacho recreating his idol, @Cristiano's celebrations 🤝 pic.twitter.com/veBYf7vclY
— 433 (@433) February 12, 2023
‘ഏത് വശത്തേക്കും പോവാൻ സാധിക്കുന്ന ഒരു വിങ്ങറാണ് അലജാൻഡ്രോ ഗർനാച്ചോ.അതുകൊണ്ടാണ് അദ്ദേഹം ഒരു അപ്രവചനീയമായ താരമായി കൊണ്ട് തുടരുന്നത്. അദ്ദേഹം എങ്ങനെ നീങ്ങുമെന്ന് പ്രവചിക്കാൻ പലർക്കും സാധിക്കുന്നില്ല. എല്ലാവിധ ട്രിക്കുകളും ഇപ്പോൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബ് ആർട്ടിസ്റ്റുകളെ ഇഷ്ടപ്പെടുന്നു. ഗർനാച്ചോ ബോൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ക്രിസ്റ്റ്യാനോയുടെ തനി പകർപ്പാണ്. അദ്ദേഹത്തിന്റെ ആ ക്വാളിറ്റി ഗർനാച്ചോക്ക് ലഭിച്ചിട്ടുണ്ട് ‘സ്ക്കോൾസ് പറഞ്ഞു.
بول سكولز (إنجلترا سابقاً 🏴) : "جارناتشو جناح يمكنه الذهاب إلى أي مكان، وهذا يجعله لاعب غير متوقع، لديه كل أنواع الحيل، هذا النادي يحب الفنانين، وإليخاندرو مثل كريستيانو رونالدو عندما ينطلق بالكرة". pic.twitter.com/DqLlVK6bkE
— بلاد الفضة 🏆 (@ARG4ARB) February 14, 2023
നേരത്തെ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ അക്കാദമിയിൽ ആയിരുന്നു ഗർനാച്ചോ ഉണ്ടായിരുന്നത്.അതിനുശേഷം 2020 ലാണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ എത്തിയത്.അവിടെ തകർപ്പൻ പ്രകടനം തുടർന്നതോടുകൂടിയാണ് അദ്ദേഹത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിലേക്ക് അവസരങ്ങൾ ലഭിച്ചത്.അത് അദ്ദേഹം കൃത്യമായി മുതലെടുക്കുകയും ചെയ്തു.