ഗാർനാച്ചോയുടെ സ്റ്റോപ്പേജ് ടൈം ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് :സെൽഫ് ഗോളിൽ ജയവുമായി മിലാൻ : പിന്ട ടേബിളിൽ മൂന്നാം സ്ഥനത്തേക്ക് ഉയർന്ന് യുവന്റസ്

ക്രാവൻ കോട്ടേജിൽ നടന്ന ലോകകപ്പ് ഇടവേളയ്ക്ക് മുമ്പുള്ള അവസാന മത്സരത്തിൽ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. അർജന്റീന കൗമാര താരം അലജാന്ദ്രോ ഗാർനാച്ചോ സ്റ്റോപ്പേജ് ഗോളിൽ ആയിരുന്നു യുണൈറ്റഡിന്റെ ജയം. ഒന്നിനെതിരെ ഗോളുകൾക്കാണ് യുണൈറ്റഡ് വിജയം നേടിയത്.

14-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്ന് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൻ യുണൈറ്റഡിനായി തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി.ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ തന്റെ ലീഡ് ഇരട്ടിയാക്കാനുള്ള മികച്ച അവസരം എറിക്സൻ ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.ഇടവേളയ്ക്ക് ശേഷം കാർലോസ് വിനീഷ്യസ് ഫുൾഹാമിനെ ഒപ്പമെത്തിച്ചു എന്ന് തോന്നിയെങ്കിലും ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുടെ മിന്നുന്ന സേവ് യുണൈറ്റഡിന്റെ രക്ഷക്കെത്തി.

61-ാം മിനിറ്റിൽ ഡാനിയൽ ജെയിംസ് ഫുൾഹാമിന്റെ സമനില ഗോൾ നേടി.72-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഗാർനാച്ചോ 93 ആം മിനുട്ടിൽ എറിക്സന്റെ പാസ് സ്വീകരിച്ച് തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടുകയും യുണൈറ്റഡിന് മൂന്നു പോയിന്റുകൾ നേടികൊടുക്കുകയും ചെയ്തു.ടോട്ടൻഹാമിന് മൂന്ന് പോയിന്റ് പിന്നിലായി 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ ലോകകപ്പ് ഇടവേളയിലേക്ക് പോകുന്നത്. 19 പോയിന്റുള്ള ഫുൾഹാം ഒമ്പതാം സ്ഥാനത്താണ്.

സ്വന്തം തട്ടകത്തിൽ ഫിയോറന്റീനയ്‌ക്കെതിരെ 2-1 സ്വന്തമാക്കി എസി മിലാൻ. ഫിയോറെന്റീന ഡിഫൻഡർ നിക്കോള മിലെൻകോവിച്ചിന്റെ സ്റ്റോപ്പേജ് ടൈം സെൽഫ് ഗോൾ ആണ് മിലാന് വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ രണ്ടമ്മ മിനുട്ടിൽ തന്നെ ഒലിവർ ജിറൂദിന്റെ പാസിൽ നിന്നും റാഫേൽ ലിയോ നേടിയ ഗോളിൽ മിലാൻ മുന്നിലെത്തി.എന്നാൽ 28 ആം മിനുട്ടിൽ അന്റോണിൻ ബരാക്ക് ഫിയോറന്റീനയ്ക്ക് സമനില നേടിക്കൊടുത്തു.സ്റ്റോപ്പേജ് ടൈമിൽ ആന്റെ റെബിക് ബോക്സിലേക്ക് കൊടുത്ത ക്രോസ്സ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിൽ മിലെൻകോവിച്ച് പന്ത് സ്വന്തം വലയിലെത്തിച്ചു. ലോകകപ്പ് ഇടവേളയിലേക്ക് കടക്കുമ്പോൾ 33 പോയിന്റുമായി മിലാൻ രണ്ടാമതാണ്.19 പോയിന്റുള്ള ഫിയോറന്റീന പത്താം സ്ഥാനത്താണ്.

മോയിസ് കീൻ നേടിയ ഇരട്ട ഗോളിന്റെ മികവിൽ യുവന്റസ് ലാസിയോയെ 3-0 ത്തിന് പരാജയപ്പെടുത്തി. തുടർച്ചയായ ആറാം സീരി എ വിജയം നേടി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.31 പോയിന്റുമായി യുവന്റസ് ലോകകപ്പ് ബ്രേക്കിലേക്ക് കടക്കും.കളിയുടെ ഹാഫ്ടൈമിന് തൊട്ടുമുമ്പ് റബിയൊട്ടിന്റെ പാസിൽ നിന്നും കീൻ യുവന്റയ്സന്റെ അക്കൗണ്ട് തുറന്നു.ഇടവേളയ്ക്ക് ശേഷം യുവിന്റെ ലീഡ് ഇരട്ടിയാക്കാൻ അർക്കാഡിയസ് മിലിക്കിന് അവസരം ലഭിച്ചെങ്കിലും പോളണ്ട് സ്‌ട്രൈക്കറുടെ ഷോട്ട് കീപ്പർ പ്രൊവെഡൽ തടഞ്ഞു.

എന്നാൽ 54-ാം മിനിറ്റിൽ വിംഗർ ഫിലിപ്പ് കോസ്റ്റിക്കിന്റെ ശക്തമായ ഷോട്ട് പ്രൊവെഡൽ തടഞ്ഞെങ്കിലും റീബൗണ്ടിൽ കീൻ ഗോൾ കണ്ടെത്തി. 89 ആം മിനുട്ടിൽ ഫെഡറിക്കോ കിയെസയുടെ പാസിൽ നിന്നും മിലിക്ക് യുവന്റസിന്റെ മൂന്നാമത്തെ ഗോൾ നേടി.ഈ സീസണിൽ മികച്ച അഞ്ച് യൂറോപ്യൻ ലീഗുകളിൽ യുവന്റസിനേക്കാൾ (മൂന്ന്) ഹോം ഗ്രൗണ്ടിൽ (പൂജ്യം) കുറച്ച് ഗോളുകൾ വഴങ്ങിയത് ബാഴ്സലോണ മാത്രമാണ്.

Rate this post