ഗർനാച്ചോയെ മെസ്സി അൺഫോളോ ചെയ്തുവെന്ന ഫെർഡിനാന്റിന്റെ വിവാദ പ്രസ്താവനക്ക് മറുപടിയുമായി ഗർനാച്ചോയുടെ സഹോദരൻ.

മാഞ്ചസ്റ്റർ ഇതിഹാസമായ റിയോ ഫെർഡിനാൻഡിന്റെ വിവാദമായ പ്രസ്താവനക്ക് മറുപടിയുമായി അർജന്റീന താരമായ ഗർനാച്ചോയുടെ സഹോദരൻ രംഗത്ത്.കഴിഞ്ഞ ദിവസമായിരുന്നു മുൻ മാഞ്ചസ്റ്റർ ഇതിഹാസം റിയോ ഫെർഡിനാൻഡ് റൊണാൾഡോ ഫാനായത് കാരണമാണ് ലയണൽ മെസ്സി തന്നെ അൺഫോളോ ചെയ്തതെന്ന് അർജന്റീന താരമായ ഗർനാച്ചോ പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയത്. എന്നാലതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് അലെച്ചാന്ദ്രോ ഗർനാച്ചോയുടെ സഹോദരൻ റോബർട്ടൊ. ലയണൽ മെസ്സി ഒരിക്കലും ഗർനാച്ചോയെ ഫോളോ ചെയ്തിട്ടില്ല എന്നാണ് സഹോദരൻ വ്യക്തമാക്കുന്നത്.

റോബർട്ടോ തന്റെ ‘X’ അക്കൗണ്ടിലാണ് ഇതുപോലൊരു പ്രതികരണം നടത്തിയത്; ❝അത് പച്ചക്കള്ളമാണ്, ലയണൽ മെസ്സി ഒരിക്കലും ഗർണായെ ഫോളോ ചെയ്തിട്ടില്ല, വെറുപ്പ് പരത്തുന്നത് നിർത്തുക,ഗർണക്ക് മെസ്സിയും റൊണാൾഡോയും തന്റെ ആരാധനാപാത്രങ്ങളാണ്,ഓരോന്ന് പറഞ്ഞ് വെറുതെ അവരെ ശത്രുക്കളാക്കരുത്..❞

❝മെസ്സി ലോകകപ്പ് നേടിയപ്പോൾ ഗർണ ആഘോഷിച്ചത് എങ്ങനെയെന്ന് ഞങ്ങൾക്കറിയാം,മെസ്സി അവനു ലോകകപ്പ് കാണിക്കുന്ന വീഡിയോകൾ പോലും ഞാൻ കണ്ടിട്ടുണ്ട്. ഇത് പ്രത്യേകമായി റിയോയെ ലക്ഷ്യം വച്ചുള്ളതല്ല, ഇത് പൊതുവെ പലരിൽ നിന്നും ഗാർണയുടെ പേരിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ മാത്രമാണ് വരുന്നത്, ഇത് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു..❞അദ്ദേഹം കൂട്ടിച്ചേർത്തു.

എവർട്ടനെതിരെ തകർപ്പൻ ബൈസൈക്കിൽ കിക്ക് ഗോളിന് ശേഷം ക്രിസ്ത്യാനോ റൊണാൾഡോയുമായി താരതമ്യം ചെയ്ത ഗർണാച്ചോയുടെ സ്റ്റോറി വൈറലായിരുന്നു. അതിന് പിന്നാലെ റിയോ ഫെർഡിനാൻഡ് തന്റെ വൈബ് വിത്ത് പോഡ്‌കാസ്റ്റിൽ 19കാരനായ ഗർനാച്ചോയെ കുറിച്ച് പറഞ്ഞതാണ് വിവാദമായത്.

1.9/5 - (13 votes)