‘മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയത്തിന്റെ ചക്രത്തിൽ കുടുങ്ങിയിരിക്കുകയാണ്’ : ചെൽസിയെ നേരിടാനൊരുങ്ങുന്ന യൂണൈറ്റഡിനെക്കുറിച്ച് ഗാരി നെവിൽ | Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയത്തിന്റെ ചക്രത്തിൽ കുടുങ്ങിപ്പോയെന്ന് മുൻ താരം ഗാരി നെവിൽ. വ്യാഴാഴ്ച നടക്കുന്ന തങ്ങളുടെ അടുത്ത പ്രീമിയർ ലീഗ് ഏറ്റുമുട്ടലിൽ ചെൽസിയെ നേരിടാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

“മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയത്തിന്റെ ചക്രത്തിൽ കുടുങ്ങിയിരിക്കുകയാണെന്നും കാര്യങ്ങൾ മികച്ചതാക്കാൻ ഘടനാപരമായ മാറ്റം വേണമെന്നും “സ്കൈ സ്‌പോർട്‌സിനോട് സംസാരിച്ച നെവിൽ പറഞ്ഞു.14 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.“യുണൈറ്റഡ് കുടുങ്ങി. ചെലവഴിച്ച പണവും മുൻകാല വിജയവുമായി താരതമ്യപ്പെടുത്തുമ്പോൾ അവർ പരാജയത്തിന്റെ ചക്രത്തിൽ കുടുങ്ങി. യഥാർത്ഥ ഘടനാപരമായ മാറ്റം വരുന്നതുവരെ അത് മാറില്ല. ഞാൻ അത് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്, ഇനി നിലവിളിച്ചിട്ട് കാര്യമില്ല, ”നെവിൽ പറഞ്ഞു.

2021 ഒക്‌ടോബറിനുശേഷം ടേബിളിലെ ആദ്യ എട്ടിൽ ഇടംപിടിച്ച ഒരു ടീമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് എവേ മത്സരത്തിൽ ജയിച്ചിട്ടില്ല(13 മത്സരങ്ങൾ (10 തോൽവി, 3 സമനില). കഴിഞ്ഞ മത്സരത്തിൽ സെന്റ് ജെയിംസ് പാർക്കിൽ ന്യൂകാസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആന്റണി ഗോർഡൻ നേടിയ ഏക ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

കീറൻ ട്രിപ്പിയർ കൊടുത്ത പാസിൽ നിന്നും ലളിതമായ ഫിനിഷിലൂടെ ഗോർഡൻ രണ്ടാം പകുതിയിൽ ഈ സീസണിലെ തന്റെ ആറാമത്തെ ലീഗ് ഗോൾ നേടി.1922 ജനുവരിക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ എല്ലാ മത്സരങ്ങളിലും തുടർച്ചയായി മൂന്ന് മത്സരങ്ങൾ മാഗ്‌പീസ് ജയിക്കുന്നത് ഇത് ആദ്യമായാണ്.

Rate this post