❝സ്പാനിഷ് മിഡ്ഫീൽഡ് നിയന്ത്രിക്കുന്ന 17 കാരനായ മാജിക്കൽ ഗവി❞ |Gavi
സാവിയും ,ഇനിയേസ്റ്റയും ,സെർജിയോ ബുസ്കെറ്റും ,അലോൻസോയും ,ഫാബ്രെഗസും അടക്കി ഭരിച്ചിരുന്ന സ്പാനിഷ് മിഡ്ഫീൽഡിൽ ഇവരുടെ പിൻഗാമിയായി വളർന്നു വരുന്ന താരമാണ് 17 കാരനായ ബാഴ്സലോണ മിഡ്ഫീൽഡ് സെൻസേഷൻ ഗവി. ഈ ചെറു പ്രായത്തിൽ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങിയ താരത്തിന്റെ പ്രകടനത്തിൽ ബാഴ്സ ആരാധകർ അത്ഭുതപ്പെട്ടുപോയിരുന്നു.
17 കാരനായ താരത്തെ ഇതിഹാസ താരം സാവിയുടെ പിൻഗാമിയായിട്ടാണ് പല വിദഗ്ധന്മാരും കാണുന്നത്.മിഡ്ഫീൽഡിൽ ആത്മവിശത്തോടെ കളിക്കുന്ന കൗമാര താരം മികച്ച ബോൾ കോൺട്രോളിങ്ങും പ്ലെ മെക്കിങ്ങും കൂടുതൽ ഇടം കണ്ടെത്തി സഹ താരങ്ങൾക്ക് പാസ് കൊടുക്കുന്നതിലും മിടുക്കനാണ്.നേഷൻസ് ലീഗിൽ കഴിഞ്ഞ ദിവസം പോർചുഗലിനെതിരെ ഗവി പുറത്തെടുത്ത പ്രകടനം കയ്യടി നേടി.ഇരു ടീമുകളും ഒരു ഗോൾ നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ കയ്യടി നേടിയത് സ്‌പെയ്‌നിന്റെ കൗമാരതാരം ഗവിയാണ്.
ഗവി തുടങ്ങിവെച്ച കൗണ്ടര്‍ അറ്റാക്കിലൂടെയാണ് സ്‌പെയ്ന്‍ ലീഡ് കണ്ടെത്തിയത്. സ്വന്തം ഹാഫില്‍ നിന്ന് പന്തെടുത്ത് മുന്നേറിയ ഗവി സറാബയിലേക്ക് പാസ് നല്‍കി. സറാബയില്‍ നിന്ന് ലഭിച്ച പന്ത് ഗോളി മാത്രം മുന്‍പില്‍ നില്‍ക്കെ വലയിലേക്ക് എത്തിച്ച് മൊറാട്ട സ്‌പെയ്‌നിനെ മുന്‍പിലെത്തിച്ചു. 17കാരന്റെ പാസ് കൃത്യത 94 ശതമാനമാണ്. ലോങ് ബോള്‍ കൃത്യത 100 ശതമാനവും. 73 ടച്ചുകളാണ് കളിയില്‍ ഗവിയില്‍ നിന്ന് വന്നത്. 54 പാസ് ശ്രമങ്ങള്‍. അതില്‍ 51 പാസും പൂര്‍ത്തിയാക്കി. 2 ചാന്‍സുകള്‍ ഗവി കളിയില്‍ സൃഷ്ടിച്ചു. 5 ഡ്യുയല്‍സ് ജയിച്ചപ്പോള്‍ 2 ഇന്റര്‍സെപ്ഷനും 2 ക്രോസുകളും ഗവിയില്‍ നിന്ന് വന്നു. 81ാം മിനിറ്റില്‍ ഗവിയെ പിന്‍നലിച്ചതിന് തൊട്ടുപിന്നാലെ സ്‌പെയ്ന്‍ സമനില ഗോള്‍ വഴങ്ങുകയും ചെയ്തു.
Gavi's game by numbers vs. Portugal:
— Squawka (@Squawka) June 2, 2022
100% long ball accuracy
94% pass accuracy
73 touches
54 passes attempted
51 passes completed
5 duels won
2 crosses
2 chances created
2 interceptions
2 fouls won
As soon as he went off Spain conceded. 🙄 pic.twitter.com/OmSOTDd2i8
മറ്റു താരങ്ങളിൽ നിന്നും ഗവിയെ വേറിട്ട് നിർത്തുന്നത് കളിയിൽ ഉണ്ടായ വളർച്ച തന്നെയാണ്. താരത്തിന്റെ സമപ്രായക്കാരെക്കാൾ വളരെ മുന്നിലാണ് 17 കാരൻ.ബാഴ്‌സലോണയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ ഗവി ഒരു പ്രത്യേക കളിക്കാരനാണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു.സ്‌പെയിൻ ഇന്റർനാഷണൽ തന്റെ കഴിവുകളെ ഒരു മത്സരത്തിന്റെ മനസികാവസ്ഥയുമായി സംയോജിപ്പിച്ചു കൊണ്ട് പോകാൻ ശ്രമിച്ചു. കാരണം ഒരു ഗെയിമിന്റെ 90 മിനിറ്റിലുടനീളം ഓരോ പന്തിനും പോരാടാൻ അവൻ ആഗ്രഹിക്കുന്നു.ഇതുവരെ ലഭിച്ച എല്ലാ അവസരങ്ങളും ഗവി പരമാവധി പ്രയോജനപ്പെടുത്തി ലോകോത്തര പ്രതിഭയായി മാറികൊണ്ടിരിക്കുകയാണ് ഗവി .ഈ സീസണിൽ ദേശീയ ടീമിനായി ആറു മത്സരനാണ് ഉൾപ്പെടെ 47 മത്സരങ്ങൾ 17 കാരൻ കളിച്ചു.ബാഴ്‌സലോണ ടീമിന് വേണ്ടി ഗവി 3,000 മിനിറ്റുകൾ കളിക്കുകയും ചെയ്തു.
🎥 Gavi vs Portugal Highlights
— Barça Spaces (@BarcaSpaces) June 3, 2022
pic.twitter.com/TsXebyDetJ
സെവിയ്യയിൽ നിന്ന് 30 കിലോമീറ്റർ ചുറ്റളവിലുള്ള ഒരു ചെറിയ പട്ടണമായ ലോസ് പാലാസിയോസ് വൈ വില്ലാഫ്രാൻസ് സ്വദേശിയായ ഗവി വളരെ പെട്ടെന്ന് തന്നെ സാങ്കേതിക മികവിലും ശാരീരിക ശക്തിയിലും മികച്ച വളർച്ച കൈവരിച്ചു. വേഗതയും ,ബുദ്ധിയും. സാങ്കേതിക മികവും ഒരു മിച്ചു ചേർന്ന താവുമാണ് ഗവി. മറ്റു താരങ്ങളിൽ നിന്നും ഗവിയെ വേറിട്ട് നിർത്തുന്നത് കളിയിൽ ഉണ്ടായ വളർച്ച തന്നെയാണ്. താരത്തിന്റെ സമപ്രായക്കാരെക്കാൾ വളരെ മുന്നിലാണ് 17 കാരൻ.
സ്പാനിഷ് ഫുട്ബോളിന്റെ മൂന്നാം ഡിവിഷനിൽ ബാഴ്‌സലോണ ‘ബി’ക്കു വേണ്ടിയാണ് താരം കളിച്ചു തുടങ്ങിയത്.പതിനൊന്നാം വയസ്സിൽ റിയൽ ബെറ്റിസിന്റെ അക്കാദമിയിൽ നിന്നാണ് ഗവി ലാ മാസിയയിൽ എത്തുന്നത്. ഈ അഞ്ചു വര്ഷം കൊണ്ട് താരം നേടിയ വളർച്ച അവിശ്വസനീയം തന്നെയാണ്. വരും വർഷങ്ങളിൽ ബാഴ്സയുടെയും സ്പെയിനിന്റെയും ജേഴ്സിയിൽ ഗവിയുടെ മിന്നലാട്ടങ്ങളും മന്ത്രികതയും കാണാമെന്ന വിശ്വാസത്തിലാണ് ആരാധകർ.